Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കയിൽ നിന്നും പത്തനംതിട്ടയിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകൾ യുഎസിലേക്ക് മടങ്ങി; അനുമതിയില്ലാതെ മടങ്ങിപ്പോയവർക്കെതിരെ കേസെടുത്തു പൊലീസ്; ഹോം ക്വാറന്റീൻ കാലയളവിൽ ജനങ്ങളുമായി സമ്പർക്കം പുലർത്തിയ കാഞ്ഞിരപ്പള്ളിയിലെ ദമ്പതികൾക്കെതിരെയും കേസ്; കുണ്ടറയിൽ വിദേശത്തു നിന്നും എത്തിയ കുടുംബത്തോട് നിരീക്ഷണത്തിൽ കഴിയാൽ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചത് പച്ചത്തെറി; മലപ്പുറത്ത് കോവിഡ്19 സ്ഥിരീകരിച്ചവർ എത്തിയത് എയർ അറേബ്യയുടെ ഏ9 425 നമ്പർ വിമാനത്തിൽ

അമേരിക്കയിൽ നിന്നും പത്തനംതിട്ടയിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകൾ യുഎസിലേക്ക് മടങ്ങി; അനുമതിയില്ലാതെ മടങ്ങിപ്പോയവർക്കെതിരെ കേസെടുത്തു പൊലീസ്; ഹോം ക്വാറന്റീൻ കാലയളവിൽ ജനങ്ങളുമായി സമ്പർക്കം പുലർത്തിയ കാഞ്ഞിരപ്പള്ളിയിലെ ദമ്പതികൾക്കെതിരെയും കേസ്; കുണ്ടറയിൽ വിദേശത്തു നിന്നും എത്തിയ കുടുംബത്തോട് നിരീക്ഷണത്തിൽ കഴിയാൽ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചത് പച്ചത്തെറി; മലപ്പുറത്ത് കോവിഡ്19 സ്ഥിരീകരിച്ചവർ എത്തിയത് എയർ അറേബ്യയുടെ ഏ9 425 നമ്പർ വിമാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവർ പുറത്തുചാടി വരുത്തിവെച്ച ദുരന്തമാണ് കാസർകോട്ട് ഒരു ജില്ല മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങേണ്ട അവസ്ഥയിൽ എത്തിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയാണ് രാജ്യത്തിന് പലപ്പോഴും ആരോഗ്യ പ്രവർത്തകർക്ക് പ്രഹരമായി മാറുന്നത്. ഇത്തരക്കാർക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരിക്കയാണ് സർക്കാർ. ഹോം ക്വാറന്റീൻ കാലയളവിൽ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ അഞ്ച് പേർക്കെതിരെ ഇന്നലെ കേസെടുത്തു.

ഹോം ക്വാറന്റീൻ കാലയളവിൽ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ദമ്പതികൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ കേസെടുത്തു. നിർദ്ദേശങ്ങൾ അവഗണിച്ച മൂന്നു പേർക്കെതിരെ കുണ്ടറയിലും പൊലീസ് കേസെടുത്തു. സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു തലയോലപ്പറമ്പിലും കേസ്.

വിഴിക്കത്തോട് നെടുമാവിൽ സുരേന്ദ്രൻ (53), ഭാര്യ സരള (49) എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ 16നാണ് സരള ഖത്തറിൽ നിന്നു മടങ്ങിയെത്തിയത്. തുടർന്ന് വീട്ടുകാരോട് 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതു മാനിക്കാതെ ഇവർ പൊതുസ്ഥലങ്ങളിൽ പോവുകയും പൊതുപരിപാടികളിൽ പങ്കെടുത്ത് ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ പരാതിയിലാണ് കേസ്.

തലയോലപ്പറമ്പ് കൃഷ്ണ വിലാസത്തിൽ രവീന്ദ്രന് എതിരെയാണു സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു കേസ് എടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ, മതിയായ അടിസ്ഥാന സൗകര്യം ഇല്ലാതെ മുപ്പതോളം പേരെ പാർപ്പിച്ചിരുന്നതു കണ്ടെത്തുകയായിരുന്നു.

കുണ്ടറയിൽ അധികൃതർ കേൾക്കേണ്ടി വന്നത് പച്ചത്തെറി

ക്വാറന്റീൻ സംബന്ധിച്ചു സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ച മൂന്നു പേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് അധികൃതരോടു മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയിലാണു നടപടി. മേക്കോൺ റസിഡൻസി റോഡിലെ 2 കുടുബങ്ങളിൽപെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 9 പേർ കഴിഞ്ഞ 14ന് ആണ് ദുബായിൽ നിന്നു തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി വീടിനു വെളിയിൽ ഇറങ്ങാതെ നിരീക്ഷണത്തിൽ കഴിയണമെന്നു നിർദ്ദേശിച്ചു.

എന്നാൽ അതനുസരിക്കാതെ ഇവർ പരിസരങ്ങളിലെ കടകളിലും മറ്റും കറങ്ങുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ വീണ്ടും വീട്ടിലെത്തി കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എല്ലാവരും വീട്ടിൽത്തന്നെ കഴിയണമെന്നും മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്നും അറിയിച്ചു. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതരോട് ഇവർ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിപ്രകാരം കുണ്ടറ പൊലീസ് ഇന്നലെ വീട്ടിലെത്തി ഇവർക്കു കർശന നിർദ്ദേശം നൽകി.

അമേരിക്കയിൽ നിന്നെത്തിയവർ യുഎസിലേക്ക് പോയി

പത്തനംതിട്ടയിലെ ഇലവും തിട്ടയിൽ വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുഎസ് സ്വദേശികൾ മടങ്ങിപ്പോയതു സംബന്ധിച്ച് ആശങ്ക. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവർക്കെതിരെ കേസെടുത്തതായി പൊലീസ്. മെഴുവേലി പഞ്ചായത്തിൽ യുഎസിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഇലവുംതിട്ട പൊലീസ് അന്വേഷണം നടത്തി. ഇവർ യുഎസ് പൗരത്വമുള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ. വിനോദ് കുമാർ പറഞ്ഞു. ഇവരുടെ വീസ കാലാവധി തീരാറായിരുന്നുവെന്നും ഇവർ കോവിഡ് ബാധിതരല്ലെന്നുള്ള സർട്ടിഫിക്കറ്റ് അധികൃതർ നൽകിയിരുന്നുവെന്നും അറിഞ്ഞതായി പൊലീസ് പറയുന്നു.

അതേസമയം, ഇവർ യുഎസിൽ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. ഇതു സംബന്ധിച്ച് ആശയക്കുഴപ്പം നീക്കാൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് കോവിഡ്19 സ്ഥിരീകരിച്ചത് വേങ്ങര, കടലുണ്ടി നഗരം സ്വദേശികൾക്ക്

മലപ്പുറത്ത് ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചവർ വേങ്ങര കൂരിയാട്, കടലുണ്ടി നഗരം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രണ്ട് പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവർ സഞ്ചരിച്ച വിമാനങ്ങളിൽ യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

മറ്റ് വിവരങ്ങൾ:

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ച് പേരിൽ രണ്ടുപേർ മലപ്പുറം ജില്ലക്കാരാണ്

1. വേങ്ങര കൂരിയാട് സ്വദേശി

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ കത 348 നമ്പർ വിമാനത്തിലാണ് ഇയാൾ ജില്ലയിലെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തിട്ടുണ്ട്.

2. കടലുണ്ടി നഗരം സ്വദേശി

മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് എയർ അറേബ്യയുടെ ഏ9 425 നമ്പർ വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരി എയർപോർട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇവരെ മാർച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തിട്ടുണ്ട്.

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ കത 348 നമ്പർ വിമാനത്തിലും

മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ ഏ9 425 നമ്പർ വിമാനത്തിലും യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ലാത്തതുമാണ്.

ജില്ലാ മെഡിക്കൽ കൺട്രോൾ റൂം നമ്പർ

04832733251, 04832733252, 04832733253
0483 2737858, 0483 2737857

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP