Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായിൽ നിന്നെത്തിയ പ്രവാസി കുടുംബം സ്വയം വിധിയെഴുതിയത് 'തങ്ങൾക്ക് കൊറോണ ഇല്ലെന്ന്'; നാട്ടിൽ കറങ്ങി നടക്കാൻ തുടങ്ങിയതോടെ വീട്ടിലിരിക്കാൻ ഉദ്യോഗസ്ഥർ ഫോണിൽ നിർദ്ദേശിച്ചു; കൂട്ടാക്കാതെ വന്നതോടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരോട് അഹങ്കാരത്തോടെ തട്ടിക്കയറി; 'എനിക്ക് കൊറോണയില്ല, എന്ത് നടപടി വേണമെങ്കിലും എടുത്തോ' എന്നു വെല്ലുവിളി; അനുസരിക്കുന്നില്ലെന്ന് കണ്ടതോടെ പൊലീസ് എത്തി; അഴിക്കുള്ളിൽ നിരീക്ഷണത്തിൽ കഴിയണോ എന്നു ചോദിച്ചതോടെ അടങ്ങി കുണ്ടറയിലെ ഗൾഫുകാർ

ദുബായിൽ നിന്നെത്തിയ പ്രവാസി കുടുംബം സ്വയം വിധിയെഴുതിയത് 'തങ്ങൾക്ക് കൊറോണ ഇല്ലെന്ന്'; നാട്ടിൽ കറങ്ങി നടക്കാൻ തുടങ്ങിയതോടെ വീട്ടിലിരിക്കാൻ ഉദ്യോഗസ്ഥർ ഫോണിൽ നിർദ്ദേശിച്ചു; കൂട്ടാക്കാതെ വന്നതോടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരോട് അഹങ്കാരത്തോടെ തട്ടിക്കയറി; 'എനിക്ക് കൊറോണയില്ല, എന്ത് നടപടി വേണമെങ്കിലും എടുത്തോ' എന്നു വെല്ലുവിളി; അനുസരിക്കുന്നില്ലെന്ന് കണ്ടതോടെ പൊലീസ് എത്തി; അഴിക്കുള്ളിൽ നിരീക്ഷണത്തിൽ കഴിയണോ എന്നു ചോദിച്ചതോടെ അടങ്ങി കുണ്ടറയിലെ ഗൾഫുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: റാന്നിയിലെ ഇറ്റലിക്കാരന്റെ കുടുംബം നാട്ടിലെത്തിയ ശേഷം സ്വയം വിധിയെഴുതിയത് തങ്ങൾക്ക് കൊറോണ ഇല്ലെന്നായിരുന്നു. സമാനമായ അഭിപ്രായക്കാരനായിരുന്നു കാസർകോട്ടെ ഗൾഫിൽ നിന്നെത്തിയ രോഗബാധിതരും. സ്വയം രോഗികളിൽ അല്ലെന്ന് വിധി എഴുതിയവർ നാടിനെ മുഴുവൻ അവതാളത്തിലാക്കിയ കഥയാണ് കേരളം കണ്ടത്. കാസർകോഡ് ജില്ല ലോക്ക് ഡൗണിലേക്ക് പോലും ഇയാളുടെ പ്രവർത്തി കൊണ്ട് പോകേണ്ടി വന്നു. ഇത്തരക്കാരെ മെരുക്കാൻ ആരോഗ്യ പ്രവർത്തകർ മാത്രം പോരാ, പൊലീസും വേണമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കുണ്ടറയിലെ ഒരു കുടുംബവും കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും പിടിപ്പതു പണിയാണ് ഉണ്ടാക്കിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എത്തിയ ഉദ്യോഗസ്ഥരോടെ തട്ടിക്കയറുകയും നിരീക്ഷണത്തിൽ ഇരിക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത് ഗൾഫുകാരെ ഒടുവിൽ വരിതിയിലാക്കിയത് പൊലീസിനെ വിളിച്ചു വരുത്തിയാണ്. നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് ഫോണിൽ നിർദ്ദേശിച്ചപ്പോൾ മുതൽ ഉടക്കുമായി ഇക്കൂട്ടർ രംഗത്തുവന്നിരുന്നു. നിർദ്ദേശങ്ങൾ നൽകാൻ ആരോഗ്യപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടതാണ് പ്രകോപനത്തിനു കാരണം. തനിക്ക് കൊറോണ രോഗം ഇല്ലെന്നു പറഞ്ഞായിരുന്നു ഇയാൾ തർക്കം തുടങ്ങിയത്.

വീടിനു പുറത്തിറങ്ങാൻ ആരോഗ്യപ്രവർത്തകരോട് ഗൃഹനാഥൻ ആവശ്യപ്പെടുകയും ചെയ്തു. എന്ത് നടപടി വേണമെങ്കിലും സ്വീകരിച്ചോളാനും ഇയാൾ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. സംഭവത്തിനു പിന്നാലെ പൊതുജനാരോഗ്യ നിയമപ്രകാരം പ്രശ്നക്കാർക്കെതിരെ കേസെടുത്തു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 14നാണ് ഇവർ വിദേശത്തുനിന്നെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് കുണ്ടറയിലേക്ക് എത്തിയത്. ഗൾഫിൽ നിന്നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ തുടരണം എന്ന നിർദ്ദേശം ഉണ്ടായിട്ടും ഇക്കൂട്ടർ ഇത് അവഗണിക്കുകയായിരുന്നു.

നാട്ടിലെത്തി പലയിടത്തുമായി ചുറ്റിയടിക്കുകയാണ് ഈ ഗൾഫുകാർ ചെയ്തത്. കൊല്ലം, കുണ്ടറ തുടങ്ങി വിവിധയിടങ്ങളിലും മാളുകളിലും ഇവർ പോയെന്ന് ആരോഗ്യവകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലേത്ത് എത്തിയത്. ഇതിന് തലേദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ ഫോണിൽ വിളിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരു കാരണവശാലും പുറത്തേക്കു പോകരുതെന്നും പതിനാലുദിവസം വീട്ടിൽ കഴിയണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവർ ഈ നിർദ്ദേശം പാലിച്ചില്ല. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി നിർദ്ദേശങ്ങൾ നൽകി. എന്നാൽ വിമാനത്താവളത്തിൽനിന്ന് തനിക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും തനിക്ക് കൊറോണയില്ലെന്നും ഇയാൾ പറയുകയായിരുന്നു.

കുണ്ടറയിലെ കുടുംബം സഹകരിക്കാൻ കൂട്ടാക്കാതെ വെല്ലുവിളി തുടങ്ങിയതോടെ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെ കുണ്ടറ സ്റ്റേഷനിലെ സി.പി.ഓയുമായി ഇവരുടെ വീട്ടിലെത്തി. നിയന്ത്രണങ്ങൾ ശക്തമായി പാലിക്കണമെന്നും വീട്ടിനുള്ളിൽ കഴിയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് കുടുംബാംഗങ്ങളെ അറസ്റ്റുചെയ്ത് തടവിൽ പാർപ്പിക്കേണ്ടി വരുമെന്ന് അറിയിച്ചതോടെയാണ് ഇവർ വീട്ടിനുള്ളിൽ തന്നെ കഴിയാമെന്ന് സമ്മതിച്ചത്.

ഇർക്കെതിെ കേസെടുത്തിട്ടുണ്ട്. ദുബായിൽ നിന്നും മടങ്ങിയെത്തിയവരാണ് ഇവർ. നിർദ്ദേശങ്ങൾ പാലിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഇവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇതുവരെ കൊറോണ റിപ്പോർട്ടുചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ ചിട്ടയായ പരിശ്രമങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്. ഇതിനിടെയാണ് അനുസരിക്കാൻ കൂട്ടാക്കാതെ എത്തുന്ന ഇക്കൂട്ടർ വെല്ലുവിളിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP