Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ഭീതിയിൽ സുപ്രീംകോടതി അടച്ചിടും; നാളെ മുതൽ ഇനി ഒരു ഉത്തവുണ്ടാകുന്നത് വരെ പരമോന്നത കോടതിയിൽ വാദം കേൾക്കില്ല; അടിയന്തര പ്രാധാന്യമുള്ള കേസുകൾ ജഡ്ജിമാർ വീട്ടിലിരുന്നും വീഡിയോ കോൺഫറൻസ് വഴിയും പരിഗണിക്കും; ഹൈക്കോടതിയും ഏപ്രിൽ എട്ടു വരെ അടച്ചിടും; ഹേബിയസ് കോർപസ് പോലുള്ള അടിയന്തര ഹരജികൾ ആഴ്ചയിൽ രണ്ടു ദിവസം പരിഗണിക്കും

കോവിഡ് ഭീതിയിൽ സുപ്രീംകോടതി അടച്ചിടും; നാളെ മുതൽ ഇനി ഒരു ഉത്തവുണ്ടാകുന്നത് വരെ പരമോന്നത കോടതിയിൽ വാദം കേൾക്കില്ല; അടിയന്തര പ്രാധാന്യമുള്ള കേസുകൾ ജഡ്ജിമാർ വീട്ടിലിരുന്നും വീഡിയോ കോൺഫറൻസ് വഴിയും പരിഗണിക്കും; ഹൈക്കോടതിയും ഏപ്രിൽ എട്ടു വരെ അടച്ചിടും; ഹേബിയസ് കോർപസ് പോലുള്ള അടിയന്തര ഹരജികൾ ആഴ്ചയിൽ രണ്ടു ദിവസം പരിഗണിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ഭീതിയിൽ രാജ്യത്തെ കോടതികളും അടയ്ക്കുന്നു. സുപ്രീംകോടതി കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ അടച്ചു. സുപ്രീംകോടതി നാളെ മുതൽ ചേരില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുന്നതു വരെ വാദം കേൾക്കില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വിഡിയോ കോൺഫറൻസ് വഴി പരിഗണിക്കും. നേരത്തേ കേരള ഹൈക്കോടതി അടച്ചിടാനും തീരുമാനിച്ചിരുന്നു. ഏപ്രിൽ എട്ടുവരെയാണ് അടച്ചിടുക.

ഹേബിയസ് കോർപസ് അടക്കമുള്ള അടിയന്തര ഹർജികൾ ചൊവ്വ,വെള്ളി ദിവസങ്ങളിൽ മാത്രം പരിഗണിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിർദ്ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.

തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി താൽക്കാലികമായി അടയ്ക്കുന്നത്. ഏപ്രിൽ എട്ടിന് കോടതിയുടെ മധ്യവേനൽ അവധി ആരംഭിക്കും. അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP