Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശികൾ വിവരങ്ങൾ മറച്ച് വെച്ച് താമസിച്ചത് വയനാട്ടിലെ ഹോംസ്റ്റേയിൽ; പരിശോധനക്ക് വിധേയമാകുകയോ ഐസൊലേഷന് തയ്യാറാകുകയോ ചെയ്യാതിരുന്നവരെ തിരിച്ചറിഞ്ഞത് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ; സംഭവം പുറത്തറിഞ്ഞതോടെകേസെടുത്ത് പൊലീസും

വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശികൾ വിവരങ്ങൾ മറച്ച് വെച്ച് താമസിച്ചത് വയനാട്ടിലെ ഹോംസ്റ്റേയിൽ; പരിശോധനക്ക് വിധേയമാകുകയോ ഐസൊലേഷന് തയ്യാറാകുകയോ ചെയ്യാതിരുന്നവരെ തിരിച്ചറിഞ്ഞത് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ; സംഭവം പുറത്തറിഞ്ഞതോടെകേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികൾ ഐസൊലേഷനിൽ പോകാനോ പരിശോധനക്ക് വിധേയമാകുകയോ ചെയ്യാതെ ഒളിച്ച് താമസിച്ചത് വയനാട്ടിൽ. ജില്ലയിലേക്ക് മറ്റ് ജില്ലകളിൽ നിന്നും ഉള്ളവർക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം കൊണ്ടുവന്നതോടെയാണ് ഇവർ വിദേശത്ത് നിന്നും എത്തിയതാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശികൾ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവർ മറച്ചുവയ്ക്കുകയായിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലകളിലൊന്നാണ് വയനാട്. ഇതുവരെ 18 കേസുകൾ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു. ഇതിൽ 11 കേസുകൾ നിരീക്ഷണകാലയളിലുള്ളവർ അധികൃതരുടെ നിർദ്ദേശം അവഗണിച്ചതിനും, 2 കേസുകൾ രോഗവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടത്തിയവർക്കെതിരെയുമാണ്.

ആൾക്കൂട്ട പ്രാർത്ഥനകൾ നടത്തിയ നാല് ആരാധനാലയങ്ങളുടെ കമ്മറ്റിഭാരവാഹികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസുകളിൽ ഇതുവരെ 13പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇനിയും ആളുകൾ നിർദ്ദേശങ്ങൾ അവഗണിക്കുകയാണെങ്കിൽ കർശന നടപടികളിലേക്ക് നീങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഹോം ക്വാറന്റൈനിൽകഴിയുന്നവരെ മൊബൈൽടവർ ലൊക്കേഷൻ വഴി നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സംവിധാനവും ജില്ലയിൽ നടപ്പിലാക്കി.

കർണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേതുപോലെ വരും ദിവസങ്ങളിൽ ഇവിടെയും കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന സൂചനയുണ്ട്. അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.

മറ്റു ജില്ലകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വയനാട്ടിലെത്തുന്നയായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ലക്കിടി, ബോയ്സ് ടൗൺ, നിരവിൽപുഴ, പേരിയ എന്നിവിടങ്ങളിൽ പൊലീസ്- ആരോഗ്യവകുപ്പ് സംയുക്ത ടീമുകൾ പരിശോധന കർശനമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജില്ലയിൽ പ്രവേശിക്കാനെത്തുന്നവരെ പരിശോധിച്ചു തിരിച്ചയയ്ക്കും. എങ്കിലും ഇന്നുമുതൽ വയനാട്ടിൽ അവശ്യസർവീസുകൾക്കു മുടക്കമുണ്ടാകില്ല.

കടകളെല്ലാം രാവിലെ 10 മുതൽ വൈകിട്ട് 6 വരെയെങ്കിലും തുറന്നുപ്രവർത്തിക്കും. പച്ചക്കറിക്കടകൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവ സാധാരണപോലെ രാവിലെ മുതൽ രാത്രി വരെ തുറക്കാനാണു വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനം. പഞ്ചായത്ത് അടിസ്ഥാനത്തിൽ പട്ടികവർഗ കോളനികളിൽ നിന്നും കർണാടകയിൽ ജോലിക്ക് പോയവരുടെ സ്ഥിതിവിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചു. മൂവായിരത്തോളം കോളനികളാണു ജില്ലയിലുള്ളത്. ഇതിൽ 530 കോളനികളിൽ ഇന്നലെ കുടുംബശ്രീ പ്രവർത്തകർ സന്ദർശിച്ചു. 1677 പേർ ജോലിക്ക് പോയതായി കണ്ടെത്തി. ഇതിൽ 883 പേർ തിരികെയെത്തിയിട്ടുണ്ട്.

നിരീക്ഷണ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം. പാസ്‌പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. അയൽജില്ലകളിൽ രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള യാത്രകൾക്ക് കർശന നിയന്ത്രണങ്ങളേർപ്പെടുത്താനും തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP