Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇന്റർനെറ്റ് വിതരണ മേഖലയിലും;നെറ്റ് വർക്ക് ജാം ആകുന്നത് ഭൂരിഭാ​ഗം കമ്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ; വീഡിയോ റെസല്യൂഷൻ കുറയ്ക്കണമെന്നും ആവശ്യം

കൊറോണ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇന്റർനെറ്റ് വിതരണ മേഖലയിലും;നെറ്റ് വർക്ക് ജാം ആകുന്നത് ഭൂരിഭാ​ഗം കമ്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ; വീഡിയോ റെസല്യൂഷൻ കുറയ്ക്കണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ വ്യാപനം ഇന്റർനെറ്റ് വിതരണ മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു. ഐടി മേഖലയടക്കം ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നതോടെ നെറ്റ് വർക്ക് ജാം ആകുന്നതാണ് പുതിയ പ്രതിസന്ധി. ഇത് കമ്പനികളുടെ പ്രവർത്തനത്തേയും സാരമായി ബാധിക്കുന്നുണ്ട്. ഇന്റർനെറ്റ് ഉപഭോഗം കൂടുന്ന സമയങ്ങളിൽ ആമസോൺ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയോട് എസ്ഡി സ്ട്രീമിങ്ങിലേക്ക് മാറാൻ യൂറോപ്യൻ യൂണിയൻ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. ആമസോൺ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയോട് ഹോട്ട് സ്റ്റാർ എന്നിവയോട് വീഡിയോ റെസല്യൂഷൻ കുറയ്ക്കണമെന്ന് സെല്ലുലാർ ഓപ്പറേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 ഭീതി എന്ന് അവസാനിക്കും എന്ന് യാതൊരു സൂചനയുമില്ലാത്ത സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഇനിയും വർധനവുണ്ടാകാനാണ് സാധ്യത.ഓവർലോഡ് ഒഴിവാക്കാൻ ബ്രോഡ് ബാന്റ് ഉപയോഗം നിരീക്ഷിക്കാനാണ് വിദഗ്ദ്ധർ ഉപദേശിക്കുന്നത്. Speedtest.net വഴി ഇന്റർനെറ്റ് സ്പീഡ് അറിയാവുന്നതാണ്.

കോവിഡ് വെല്ലുവിളിയായതോടെ ഐ ടി കമ്പനികളെല്ലാം വർക്ക് അറ്റ് ഹോം സംവിധാനം നടപ്പിലാക്കി. വൻകിട ഐടി കമ്പനികളുടെ ഡേറ്റ സെന്ററുകളോട് ചേർന്ന് ജോലി എടുത്തിരുന്നവരെല്ലാം വീടുകളിലേക്ക് മാറിയതോടെ ഉയർന്ന സ്പീഡിൽ ഉള്ള ഇൻറർനെറ്റ് ഉപയോഗം ആവശ്യമായി വന്നു. അപ്രതീക്ഷിതമായി ഉപയോഗം കുതിച്ചുയർന്നതോടെ വിതരണ ശൃംഖലയെ ഇത് ഇത് പ്രതിസന്ധിയിലാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു തൊഴിലിടങ്ങളും അടച്ചതോടെ വീട്ടിലിരുന്നുള്ള ഇന്റർനെറ്റ് ഉപയോഗവും വർധിച്ചു. ഇതുകൂടാതെ പഠന ക്ലാസുകൾ ഓൺലൈനിലൂടെയായി. ലോകത്തെമ്പാടുമായി ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇൻറർനെറ്റ് ബാന്റ് വിഡ്ത്ത് 40 ശതമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP