Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ നാനാവശത്തേക്കും വാതിൽ തുറന്ന് വച്ചിരിക്കുന്ന കേരളം ഒരു നിമിഷം പോലും ഇനി ലോക്ക്ഡൗൺ ചെയ്യാൻ അമാന്തം കാട്ടരുത്; സകല മനുഷ്യരും വീട്ടിലിരിക്കാൻ ചൂരൽ വടിയുമായി പൊലീസ് ഇറങ്ങിയാലും തെറ്റില്ല; വിദേശത്ത് നിന്നെത്തുന്നവരെ അറസ്റ്റ് ചെയ്ത് മുദ്ര കുത്തി ക്വാറന്റീൻ ചെയ്യാനും അമാന്തിക്കരുത്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്ന് വച്ച് രോഗം വിതരണം ചെയ്യുന്നതിന് മറുപടി പറയാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല..

ലോകത്തിന്റെ നാനാവശത്തേക്കും വാതിൽ തുറന്ന് വച്ചിരിക്കുന്ന കേരളം ഒരു നിമിഷം പോലും ഇനി ലോക്ക്ഡൗൺ ചെയ്യാൻ അമാന്തം കാട്ടരുത്; സകല മനുഷ്യരും വീട്ടിലിരിക്കാൻ ചൂരൽ വടിയുമായി പൊലീസ് ഇറങ്ങിയാലും തെറ്റില്ല; വിദേശത്ത് നിന്നെത്തുന്നവരെ അറസ്റ്റ് ചെയ്ത് മുദ്ര കുത്തി ക്വാറന്റീൻ ചെയ്യാനും അമാന്തിക്കരുത്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്ന് വച്ച് രോഗം വിതരണം ചെയ്യുന്നതിന് മറുപടി പറയാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല..

മറുനാടൻ ഡെസ്‌ക്‌

കൊറോണ ബാധയെ തുടർന്ന് ലോകത്തിനൊപ്പം ഇന്ത്യയും കേരളവും ആശങ്ക പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാജ്യവ്യാപകമായി എല്ലാ മനുഷ്യരെയും വീട്ടിലിരുത്തിക്കൊണ്ട് ജനതാ കർഫ്യൂ എന്ന പേരിൽ എങ്ങനെയാണ് ഇത്തരം ഒരു പ്രതിസന്ധി നേരിടാൻ നമ്മൾ പരിശീലിക്കേണ്ടത് എന്ന് മോദി സർക്കാർ കാട്ടിത്തന്നു. തുടർന്ന് രാജ്യവ്യാപകമായി തുടർന്നുകൊണ്ടിരിക്കുന്ന ഈ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കർശനമായ വ്യവസ്ഥകളും സർക്കാർ പ്രഖ്യാപിച്ചു. അങ്ങനെ രോ​ഗം ​ഗുരുതരമാകും എന്ന് കണ്ടെത്തിയ 87 ജില്ലകൾ അടച്ച് പൂട്ടാൻ സർക്കാർ ഉത്തരവിട്ടു. അതിൽ ഏഴ് ജില്ലകൾ കേരളത്തിലേതായിരുന്നു.

ഒടുവിൽ സർക്കാർ അത് അപ്ഡേറ്റ് ചെയ്തപ്പോൾ കേരളത്തിലെ മൂന്ന് ജില്ലകൾ കൂടി ഇടംപിടിച്ചു. എന്നാൽ ഇന്ന് മന്ത്രിസഭാ യോ​ഗം ചേർന്ന് തീരുമാനിച്ചിരിക്കുന്നത് കാസർകോട് ജില്ല മാത്രം ലോക് ഡൗൺ ചെയ്താൽ മതി എന്നാണ്. ലോക് ഡൗൺ ചെയ്യുക എന്നതിനർത്ഥം ആ നാട്ടിൽ നിരോധനാജ്ഞ നിലവിൽ വരിക എന്നതാണ്. നിരോധനാജ്ഞ ലഹളയും കലാപവും ഉണ്ടാകുമ്പോൾ മാത്രം നടപ്പിലാക്കുന്നതിനുള്ള സിആർപിഎസിലെ 144-ാം വകുപ്പാണ്. ഇത് നിലവിൽ വന്നാൽ അഞ്ച് പേരിൽ കൂടുതൽ ഒരുമിച്ച് കൂടാൻ നിയമം അനുശാസിക്കുന്നില്ല. എന്നാൽ മുംബൈ പോലുള്ള ന​ഗരങ്ങളിൽ ഒരാള് പോലും ആവശ്യമില്ലാതെ തെരുവിൽ ഇറങ്ങരുത് എന്ന കർശനമായ നിർദ്ദേശമാണ് നടപ്പിലാക്കുന്നത്. അത് തന്നെയാണ് കേരളത്തിലെ ഏക ലോക്ഡൗൺ ജില്ലയായ കാസർകോടും നടക്കുന്നത്.

കാസർകോട് സകല സ്ഥാപനങ്ങളും കടകളും ആരാധനാലയങ്ങളും അടച്ച് പൂട്ടിയിരിക്കുകയാണ്. ആരെങ്കിലും അത് അനധികൃതമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ പൊലീസ് നടപടി ഉണ്ടാകും. അഞ്ച് പേർ എന്ന കണക്കൊക്കെ അവിടെ അപ്രസക്തമായിരിക്കുന്നു. കാസർകോട് അവശ്യവസ്തുക്കൾ അല്ലാതെ ഒന്നും വിൽക്കാൻ പോലും ആരും അനുവദിക്കുന്നില്ല. ഇത്രയും കർശനമായ നിയന്ത്രണം ജില്ലാ ഭരണകൂടം അവിടെ നടപ്പിലാക്കുമ്പോൾ ആരും എതിർക്കാതെ സഹകരിക്കുന്നത് ഒരു മഹാമാരിയെ തടയുന്നതിനുള്ള ത്യാ​ഗം എന്ന നിലയിലാണ്. ഇത് തന്നെയാണ് ബ്രിട്ടനിലും അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും ഇറാനിലുമൊക്കെ ഇപ്പോൾ നടക്കുന്നത്. തെരുവിൽ ആളുകൾ മരിച്ച് വീഴുകയും ബസ് കാത്ത് നിൽക്കുന്നവർ പോലും തളർന്ന് വീഴുകയും ചെയ്യുന്ന ദാരുണമായ സാഹചര്യത്തിലൂടെ ഈ രാജ്യങ്ങൾ കടന്ന് പോകുമ്പോൾ എല്ലാവരും വീട്ടിനുള്ളിൽ കതകടച്ച് ഇരിക്കുന്നു.

കൊറോണ എന്ന മഹാവ്യാധി ഏത് നിമിഷവും ആരേയു ബാധിക്കും എന്നതിനാൽ ഒരുതരത്തിലും ആ വൈറസ് കടക്കാതിരിക്കുന്നതിനുള്ള കരുതലാണ് എല്ലാവരും ചെയ്യുന്നത്. ഇതുവരെയുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നത് ഡെങ്കിപ്പനി പോലെയോ എലിപ്പനി പോലെയോ ചിക്കൻ ​ഗുനിയ പോലെയോ ഏതെങ്കിലും ഒരു സ്ഥലത്ത് പെട്ടെന്ന ഇത് ജനിക്കുകയില്ലെന്നും കൊതുകുകൾ പോലെയുള്ള ജീവികൾക്ക് ഇത് സമ്മാനിക്കാൻ കഴിയുകയില്ല എന്നുമാണ്. അതുകൊണ്ട് തന്നെ കൊറോണ ബാധിതരുമായുള്ള സംസർ​ഗം ഒഴിവാക്കിയാൽ ആ വൈറസിനെ തടയാൻ കഴിയും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP