Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജുമുഅ നമസ്‌ക്കാരം ഇല്ലാത്ത വെള്ളിയാഴ്ച ചരിത്രമായി

ജുമുഅ നമസ്‌ക്കാരം ഇല്ലാത്ത വെള്ളിയാഴ്ച ചരിത്രമായി

സ്വന്തം ലേഖകൻ

ജിദ്ദ :കൊറോണ വൈറസ് ബാധ തടയാൻ വേണ്ടി സൗദി അധികൃതർ കർശന നടപടി സ്വീകരിക്കുന്നതിനാൽ രണ്ടു ഹറമുകൾ ഒഴികെ രാജ്യത്തെ പള്ളികളിൽ ഇന്നലെ ജുമുഅ നമസ്‌ക്കാരം നടക്കാതിരുന്നത് വീണ്ടും ചരിത്ര സംഭവമായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയും മദീനയും ഒഴികെ മുഴുവൻ പള്ളികളിലും താൽക്കാലികമായി ജുമുഅയും ജമാഅത്തും നിറുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി നേരത്തെ നടത്തിയ പല നിയന്ത്രങ്ങങ്ങളും ഫലം ചെയ്യാതെ വന്നപ്പോഴാണ് കൂടുതൽ കർശനമായ നടപടികൾ എടുക്കാൻ അധികൃതരെ നിര്ബന്ധിതരാക്കിയത് .

ജുമുഅയും ജമാഅത്തും നിന്ന സംഭവം ചരിത്രത്തിൽ ഉണ്ടെങ്കിലും ഇന്നത്തെ തലമുറയിൽ ആർക്കും ഇത്തരം അനുഭവം ഇല്ല. ഇന്നലെ ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച സ്വദേശികളിലും വിദേശികളിലും മാനസികമായി വലിയ വിഷമം ഉണ്ടാക്കി എന്ന് മാത്രമല്ല ജീവിതത്തിൽ ഇത് മറക്കാൻ കഴിയാത്ത ഒരു ദിനമായി മാറുകയും ചെയ്തു.

ഇന്നലെ സ്വദേശികളും പ്രവാസികളും തങ്ങളുടെ വീടുകളിലും ഫ്‌ളാറ്റുകളിലും ഒറ്റക്കും കുടുംബങ്ങളോടും ഒപ്പം ജുമുഅക്ക് പകരം സാധാരണയുള്ള ദുഹ്ർ നിസ്‌ക്കാരം നടത്തി. ജുമുഅ നമസ്‌ക്കാരം നടത്താൻ കഴിയാത്തത്തിലുള്ള മനോ വേദന പലരും പങ്കു വെച്ചതോടൊപ്പം കാര്യങ്ങൾ പൂർവ്വ സ്ഥിതിയിലാവാൻ വേണ്ടി നാഥനോട് എല്ലാവരും മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ കൊറോണ വൈറസ് നിയന്ത്രണ വിധേയമാവുകയും ജുമുഅക്കും ജമാഅത് നിസ്‌ക്കാരങ്ങൾക്കും വേണ്ടി അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലേക്ക് പോവാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിശ്വാസികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP