Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ലോക് ഡൗണിലേക്ക് പോകുമ്പോൾ പാവങ്ങൾ എങ്ങനെ ജീവിക്കും? കോവിഡ് കേരളം ചലഞ്ച് ഫണ്ട് രൂപീകരിക്കണം: ജെ.എസ്.അടൂർ എഴുതുന്നു

കേരളം ലോക് ഡൗണിലേക്ക് പോകുമ്പോൾ പാവങ്ങൾ എങ്ങനെ ജീവിക്കും? കോവിഡ് കേരളം ചലഞ്ച് ഫണ്ട് രൂപീകരിക്കണം: ജെ.എസ്.അടൂർ എഴുതുന്നു

ജെ എസ് അടൂർ

കോവിഡ് കേരളം ചലഞ്ച് ഫണ്ട്

കോവിഡ് പ്രതിസന്ധി കേരളത്തിലും വരുവാൻ തയ്യാറെടുക്കേണ്ടിയിരിക്കുന്നു. സർക്കാരിന്റെ എല്ലാ ക്രിയാത്മക പ്രവർത്തനങ്ങളോടും സഹകരിച്ചു പ്രവർത്തിക്കേണ്ട സമയമാണ്. നമ്മുടെ സർക്കാർ വിവിധ കാരണങ്ങളാൽ സാമ്പത്തിക ഭാരത്തിന് ഇടയാക്കും. സൗജന്യ റേഷൻ, ആരോഗ്യ പാക്കേജ്, തൊഴിലുറപ്പ് എന്നിവ നൽകിയത് നല്ല കാര്യമാണ്.

എന്നാൽ കേരളം ലോക് ഡൗണിലേക്ക് പോകുമ്പോൾ ദിവസ വേതനം കൊണ്ടു ജീവിക്കുന്ന ഒരുപാടു പേർക്ക് പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകും

അതിന് നമ്മൾക്ക് എന്ത് ചെയ്യുവാൻ കഴിയും.

1)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ഒരു കൊറോണ ചലഞ്ച് ഫണ്ട്

കേരള സർക്കാർ ഏറ്റവും അർഹതപെട്ടവർക്ക്. 5000 രൂപ ഡിസ്‌ട്രെസ്സ് ഫണ്ട് കൊടുക്കണം. വളരെ പ്രായം ചെന്നവർ, രോഗം അനുഭവിക്കുന്നവർ. പൈസ ഇല്ലാതെ നട്ടം തിരിയുന്നവർ. അതിന് ഏറ്റവും പറ്റിയത് സർക്കാരും പഞ്ചായത്തുകളും കുടുംബം ശ്രീ പ്രവർത്തകരും ഏകോപിച്ചു ഏറ്റവും പ്രയാസം ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഒരു കൊറോണ സപ്പോർട് ഫണ്ട് പ്രഖ്യാപിക്കുക. അതിലേക്ക് കേരളത്തിലും വെളിയിലുമുള്ളവർ ഒന്നോ രണ്ടോ മൂന്നോ അതിൽ അധികമോ സ്‌പോൺസർ ചെയ്യുക. ഇവിടെ നമ്മൾ കഷ്ട്ട കാലത്ത് പങ്കു വയ്ക്കൽ എന്ന കടമയാണ് ചെയ്യുന്നത്. Share and care. ഇതു ഷെയർ ആൻഡ് കെയർ ഇക്കോണമിയെന്നോ സോളിഡാരിറ്റി ഉത്തരവാദിത്തം എന്നോ പറയാവുന്ന ഒന്നാണ്. അങ്ങനെ സർക്കാർ ഒരു നടപടി എടുക്കുന്നു എങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഞാൻ /ഞങ്ങൾ ആദ്യം തന്നെ പതിനായിരം രൂപ കൊടുക്കും. അതുപോലെ ഒരു ലക്ഷം പേർ കൊടുത്താൽ ഇതിന് ആവശ്യത്തിന് ഉള്ള ഫണ്ട് സർക്കാരിന് കിട്ടും. അതു സർക്കാർ ഏറ്റെടുത്താൽ ജനങ്ങൾ കൂടെ നിൽക്കും. അതു ജനങ്ങൾ സ്വമേധയ ചെയ്യേണ്ട ഒന്നാണ്.

2).ബോധിഗ്രാം കൊറോണ സോളിഡാരിറ്റി ഫണ്ട്. പലപ്പോഴും സർക്കാർ നടപടികൾക്ക് സമയം എടുക്കും അതു കൊണ്ടു ഞാൻ ഉൾപ്പെടുന്ന സാമൂഹിക സംഘടനകൾ kerala covid solidarity initiative തുടങ്ങും.
അതെന്റെ ഭാഗമായി ബോധിഗ്രാമിൽ ആദ്യമായി കോവിഡ് സോളിഡാരിറ്റി ഫണ്ടിലേക്ക് നാളെ ഒരു ലക്ഷം രൂപ കൈമാറും. അതു എന്റെ വ്യെക്തിപരമായ കോണ്ട്രിബൂഷനാണ്. അതു എന്തിന് ഉപയോഗിക്കും

എ ) പഞ്ചായത്തിൽ ഏറ്റവും പ്രയാസവും രോഗവും

കഷ്ട്ടവും അനുഭവ്ക്കുന്നവർക്ക് അയ്യായിരം രൂപ ഡിസ്‌ട്രെസ്സ് ഫണ്ട്. അതിന് അർഹരെ തീരുമാനിക്കുന്നത് അതാതു വാർഡിൽപെട്ട മെമ്പറും പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്

ബി ) പ്രായം കൊണ്ടും രോഗം കൊണ്ടും പ്രയാസപ്പെടുന്നവർക്ക് ഒരു പൊതിചോറ് എന്നതാണ്.തല്ക്കാലം ഇതു ബോധിഗ്രാം കാന്റീൻ സഹായത്തോടെ തുടങ്ങും. പിന്നീട് വേണമെങ്കിൽ ഞങ്ങളുടെ കമ്മ്യുണിറ്റി അംഗങ്ങളോട് ഒരു പൊതിചോർ സംഭാവന ചെയ്യുവാൻ അഭ്യർത്ഥിക്കും.

ഇ) കോവിഡ് വൊലെന്റിയർ സപ്പോർട് ഗ്രൂപ്പ് ഉണ്ടാക്കുക. അവർക്കു മാസ്‌ക് സാനിട്ടൈസർ മുതലായവ നൽകുക. അവർക്ക് ദിവസേന ഭക്ഷണത്തിനും യാത്രക്കമായി 150 രൂപ നൽകുക. അവർക്കു പ്രത്യേക ട്രെയിനിങ് നടത്തി അവരെ സജ്ജരാകുക.

എൻ സി സി/എൻ എസ് എസ് വോളിന്റോയാറുമാർക്ക് പങ്കെടുക്കാം.

ബോധിഗ്രാമം ഇപ്പോൾ ഞങ്ങൾ ഉൾപ്പെടുന്ന കടമ്പനാട് പഞ്ചായത്തിൽ തുടങ്ങി അതു വേണമെങ്കിൽ ജില്ല മൊത്തം വ്യപിപ്പിക്കാം.

അതിൽ താല്പര്യമുള്ള പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ സംഭാവന തന്നാൽ ആ രൂപ എങ്ങനെ എവിടെ എപ്പോൾ ചെലവാക്കുന്നു എന്നും അതുപോലെ അതിൽ നിന്ന് അഞ്ചു പൈസപോലും എടുക്കാതെ സുതാര്യത പുലർത്തി അക്കൗണ്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും..അത് ഡിസ്ട്രിക്ട് കളക്റ്റരുമായി ഏകോപിപ്പിച്ചു ചെയ്യുവാൻ സാധിക്കും. Bodhigram solidarity fund, ലേക്ക് സഹായം തരുവാൻ ആഗ്രഹിക്കുന്നവർ മെസ്സഞ്ചറിൽ ബന്ധപെടുക. ഇനആരു സംഭാവന തന്നാലും അതിന്റ വിശദ വിവരങ്ങൾ അവരെ അറിയിക്കും. പിന്നീട് അതാതു മാസത്തിൽ ഉള്ള അക്കൗണ്ട് പ്രസിദ്ധീകരിക്കും. ഇതു പലർക്കും ചെയ്യാവുന്ന ഒരു ഉദാഹരണമാണ്. എല്ലാ ജില്ലയിലും രാഷ്ട്രീയ പാർട്ടികൾകൾക്കതീതമായ ഒരു സാമൂഹിക സംഘടനയുണ്ടെങ്കിൽ എല്ലാവരുമായി ഒരുമിച്ചു പ്രവർത്തിക്കുവാൻ സാധിക്കും

ഇതുപോലെ ഓരോ ജില്ലയിലും സർക്കാരുമായി സഹകരിക്കുന്ന ഓരോ സാമൂഹിക സംഘടനക്കും സാധിക്കും. കുറഞ്ഞത് നൂറു വൊലിന്റിടർ മാർ ഓരോജില്ലയിലും കാണും. കാരണം ഈ രണ്ടു വിൻഡോയും ഉപയോഗിച്ചാൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തുവാൻ സഹായിക്കും .ഐ ടി ഫീൽഡിൽ വൈദഗ്ദ്യം ഉള്ളവർക്ക് ഒരു വെബ് സൈറ്റിൽ ഇതിന്റ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനും. അത്‌പോലെ ഒരു ആപ്പിലൂടെ ട്രാക് ചെയ്യുവാനും സാധിക്കും. കേരളത്തിൽ സർക്കാരും ജനങ്ങളും കക്ഷി രാഷ്ട്രീയത്തിനു ഉപരിയായി ഒരുമിച്ചു പ്രവർത്തിച്ചാൽ നമ്മൾ കൊറോണ വൈറസ് യുദ്ധത്തിൽ ലോകത്തിന് തന്നെ മാതൃകയായി ഒരു കേരള മോഡൽ സംഭാവ്യമാക്കൻ ഇടനൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP