Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി കുടുംബങ്ങളിൽ നിറയുന്നത് കടുത്ത ഭീതി; ഇന്ന് കോവിഡ് സ്ഥിരീകരിച്ച 28ൽ 25ഉം പ്രവാസികൾ; ഗൾഫ് സന്ദർശിച്ചവരും ഉംറ കഴിഞ്ഞുവന്നവരും കാര്യങ്ങൾ മറച്ചുവെക്കരുതെന്ന് മുഖ്യമന്ത്രി; ഒറ്റദിവസം കൊണ്ട് 18 പേർക്ക് രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നുവന്ന ഒരാൾ കറങ്ങിനടന്ന കാസർകോട്ട്; നാട്ടിലേക്ക് മടങ്ങാൻ ലക്ഷ്യമിട്ട് നൂറുകണക്കിന് പ്രവാസികൾ; ഗൾഫ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് യു.എൻ; കോവിഡിൽ പ്രഹരമേറ്റ് പ്രവാസലോകം

പ്രവാസി കുടുംബങ്ങളിൽ നിറയുന്നത് കടുത്ത ഭീതി; ഇന്ന് കോവിഡ് സ്ഥിരീകരിച്ച 28ൽ 25ഉം പ്രവാസികൾ; ഗൾഫ് സന്ദർശിച്ചവരും ഉംറ കഴിഞ്ഞുവന്നവരും കാര്യങ്ങൾ മറച്ചുവെക്കരുതെന്ന് മുഖ്യമന്ത്രി; ഒറ്റദിവസം കൊണ്ട് 18 പേർക്ക് രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നുവന്ന ഒരാൾ കറങ്ങിനടന്ന കാസർകോട്ട്; നാട്ടിലേക്ക് മടങ്ങാൻ ലക്ഷ്യമിട്ട് നൂറുകണക്കിന് പ്രവാസികൾ; ഗൾഫ്  രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് യു.എൻ; കോവിഡിൽ പ്രഹരമേറ്റ് പ്രവാസലോകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ന് കോവിഡ് സ്ഥിരീകരിച്ച് 28 കേസുകളിൽ 25ഉം ഗൾഫിൽനിന്ന് മടങ്ങിയെത്തിയവർക്കാണെന്ന് അറിഞ്ഞതോടെ പ്രവാസി കുടുംബങ്ങളിൽ ഭീതി. നൂറുകണക്കിന് പ്രവാസികൾ ഇപ്പോൾ ഐസെലോഷനിലായി വീടുകളിലും ആശുപത്രികളിലും ഉണ്ട്. ഈ കുടുംബങ്ങളിൽ വലിയ ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഗൾഫ് സന്ദർശിച്ചവരും ഉംറ കഴിഞ്ഞുവന്നവരും കാര്യങ്ങൾ മറച്ചുവെക്കരുതെന്ന് മുഖ്യമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

പലരും വിവരങ്ങൾ മറച്ചുവെക്കുന്നതായും ഐസൊലേഷനിൽ കിടക്കാതെ കറങ്ങി നടക്കുന്നതായും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. കാസർകോട്ടാണ് ഇതിൽ 18 കേസുകളും സ്ഥിരീകരിച്ചത്. ഇവിടെ സ്വർണ്ണക്കടത്തുകാരനാണെന്ന് ആരോപണമുയർന്ന ഒരാൾ, ഫുട്്ബോൾ മേളയും വിവാഹങ്ങളുമൊക്കെയായി ഒരു പാട് കറങ്ങി നടന്ന കാസർകോട്ടാണ്. ഇയാൾ വഴിയാണ് എംഎൽഎമാരായ എം സി കമറുദ്ദീനും, എൻ നെല്ലിക്കുന്നും നിരീക്ഷണത്തിൽ ആയത്. ഇതിൽ എൻ എ നെല്ലിക്കുന്നിന്റെ സാമ്പിൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയത്. നാട്ടിലെത്തിയ എല്ലാ പ്രവാസികളും നിർബന്ധമായും 14 ദിവസം ഐസോലേഷനിൽ കിടക്കണമെന്നാണ് സർക്കാർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നത്. ഇനി ഐസൊലേഷനിൽനിന്ന് പുറത്തുകടക്കുന്നവർക്ക് അറസറ്റും കനത്ത പിഴയുമാണ് വരാനിരിക്കുന്നത്.

അതിനിടെ കോവിഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗൾഫ് മേഖലയിടക്കം ഉണ്ടാക്കിയിരക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി നൂറുകണക്കിന് പ്രവാസികളാണ് ഇപ്പോൾ തന്നെ കാത്തിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് ഈ വർഷം ഗൾഫ്, അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് യു.എൻ. മുന്നറിയിപ്പ് നൽകി. തൊഴിലില്ലായ്മ നിരക്ക് 1.2 ശതമാനം വർധിക്കും. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പരിഭ്രാന്തി സമ്പദ്ഘടനകളേയും വ്യാപാരങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെയാണ് യു.എൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ.)യുടെ മുന്നറിയിപ്പ്.പല ഗൾഫ് രാജ്യങ്ങളിലും അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. അപ്രതീക്ഷിത നടപടികൾ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും കോവിഡ് വൈറസ് ഏൽപ്പിക്കുന്ന സാമ്പത്തിക ആഘാതങ്ങൾ ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ലെന്നും വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

2008-ൽ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഭിന്നമായി കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായും ബാധിക്കുകയെന്ന് ഇ.എസ്.സി.ഡബ്ല്യു.എ. എക്‌സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി പറഞ്ഞു. റീട്ടെയിൽ, വിദ്യാഭ്യാസം, സോഷ്യൽ വർക്ക്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ സേവന മേഖലകളെ കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉംറ വിസയും പ്രവേശനവും താൽക്കാലികമായി നിർത്തിവെച്ചതോടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇതോടെ നിലച്ചത്. ഒപ്പം തൊഴിൽ സാഹചര്യവും. ഹോട്ടൽ മേഖലയുൾപ്പെടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് 19 മൂലം ഗൾഫ് സമ്പദ്ഘടനക്ക് പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അസംസ്‌കൃത എണ്ണയുടെ വില ആഗോള വിപണിയിൽ കുത്തനെ ഇടിയുന്നത് തുടരുകയാണ്. സൗദി അറേബ്യയുടെ ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി കുറഞ്ഞതുൾപ്പെടെ വലിയ പ്രതിസന്ധിയിലാണ് വ്യവസായ രംഗവും.

അതേ സമയം മലയാളികളടക്കം പ്രവാസി ഇന്ത്യക്കാർ വൻതോതിലുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ രൂപയുടെ മൂല്യം അനുനിമിഷം തകരുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം കൂടി വരികയാണ്. 80 ശതമാനം പ്രവാസി മലയാളികളും ഗൾഫ് രാജ്യങ്ങളിലേക്കാണ് കുടിയേറിയിരിക്കുന്നത്. ഇറാനു പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ രോഗബാധ അനിയന്ത്രിതമായാൽഅതിന്റെ ഏറ്റവും കനത്ത പ്രഹരത്തിന് ഇന്ത്യയും കേരളവുമായിരിക്കും ഇരയാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP