Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും; കൊറോണ വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളിലേക്ക് കൂടുതൽ കടക്കും; രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 500ലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ വാക്കുകൾക്കായി ആകാംക്ഷയോടെ ഉറ്റുനോക്കി രാജ്യം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണത്തിന്റെ അപര്യാപ്തത നേരിടുമ്പോൾ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും; കൊറോണ വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളിലേക്ക് കൂടുതൽ കടക്കും; രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 500ലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ വാക്കുകൾക്കായി ആകാംക്ഷയോടെ ഉറ്റുനോക്കി രാജ്യം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണത്തിന്റെ അപര്യാപ്തത നേരിടുമ്പോൾ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കോറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യുന്നത്. കൊറോണ വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളുടെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം എന്തു പറയുന്നു എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന് കൂടുതൽ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണത്തിന്റെ അപര്യാപ്തത സംസ്ഥാനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഒരു രക്ഷാ പാക്കേജ് അദ്ദേഹം പ്രഖ്യാപിക്കുമോ എന്നും സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്നുണ്ട്. ആവശ്യത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പ്രഖ്യാപിച്ച ജനത കർഫ്യൂ രാജ്യം ഏറ്റെടുത്തിരുന്നു. മോദിയുടെ നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്ലാ സംസ്ഥാനങ്ങളും ജനത കർഫ്യൂ ആചരിച്ചു. അതിനിടയിലും ആളുകൾ നിർദ്ദേശം ലംഘിച്ചതിനെതിരെ മോദി രംഗത്തുവന്നിരുന്നു. പലരും അടച്ചുപൂട്ടലിനെ ഗൗരവമായി കാണാത്തതിൽ അദ്ദേഹം നീരസം പ്രകടിപ്പിച്ചു.

അതേസമയം സംസ്ഥാനങ്ങളിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 100 കടന്നിട്ടുണ്ട്. ഇന്ന് പുതുതായി നാലു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രോഗബാധിതരുടെ എണ്ണം 101 ആയി. പുനെയിൽ മൂന്നും സത്താറയിൽ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് പത്തുപേരാണ് മരിച്ചത്.

രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 30 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.548 ജില്ലകളിലാണ് നിയന്ത്രണം നിലനിൽക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പുറമേ ആഭ്യന്തര വിമാന സർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളത്തിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 94 ആയി. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കോവിഡ് ബാധിരുടെ എണ്ണം യഥാക്രമം18,26,33, 29 എന്നിങ്ങനെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP