Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ പ്രസിഡന്റിന്റെ വാക്ക് വിശ്വസിച്ച് കൊറോണ ബാധിതരായ ദമ്പതികൾ കഴിച്ചത് ക്ലോറോക്വയ്ൻ ഫോസ്‌ഫേറ്റ്; സ്വയം ചികിത്സ നടത്തിയതോടെ അവശരായ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അറുപത് വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല

അമേരിക്കൻ പ്രസിഡന്റിന്റെ വാക്ക് വിശ്വസിച്ച് കൊറോണ ബാധിതരായ ദമ്പതികൾ കഴിച്ചത് ക്ലോറോക്വയ്ൻ ഫോസ്‌ഫേറ്റ്; സ്വയം ചികിത്സ നടത്തിയതോടെ അവശരായ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അറുപത് വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കൊവിഡ്19നെതിരായ പോരാട്ടത്തിൽ ലോകം ഏർപ്പെട്ടിരിക്കുമ്പോൾ വെല്ലുവിളിയായി മാറുന്നത് വ്യാജ ചികിത്സകളും വ്യാജ പ്രചാരണങ്ങളുമാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മദ്യം കഴിച്ചാൽ പറ്റുമെന്ന പ്രചാരണം വിശ്വസിച്ച് അനവധി ആളുകളാണ് വിഷമദ്യം കഴിച്ച് മരിച്ചത്. അതിന് പിന്നാലെ ഇപ്പോൾ സ്വയം ചികിത്സ നടത്തിയ ഒരാളാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അമേരിക്കയിലെ മാരിക്കോപ്പ കൗണ്ടി സ്വദേശികളായ ദമ്പതിമാരാണ് കൊറോണയെ പ്രതിരോധിക്കാൻ സ്വയംചികിത്സ നടത്തിയത്. ഇതിൽ ഭർത്താവാണ് മരിച്ചത്.

അറുപത് വയസ് പ്രായംവരുന്ന ദമ്പതിമാർ ക്ലോറോക്വയ്ൻ ഫോസ്‌ഫേറ്റാണ് സ്വയംചികിത്സയ്ക്കായി ഉപയോഗിച്ചത്. ഇത് കഴിച്ചതിന് പിന്നാലെ ഇരുവർക്കും ശക്തമായ ഛർദിയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണെങ്കിലും പുരോഗതിയുണ്ടെന്നും അവർ രക്ഷപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

അക്വോറിയം ശുചീകരിക്കാൻ ഉപയോഗിക്കുന്ന ക്ലോറോക്വയ്ൻ ഫോസ്‌ഫേറ്റാണ് ദമ്പതിമാർ പ്രതിരോധ മരുന്നായി ഉപയോഗിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലേറിയ പ്രതിരോധ മരുന്നിലടക്കം ഉപയോഗിക്കുന്ന ക്ലോറോക്വയ്ൻ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പല ഓൺലൈൻ വെബ്‌സൈറ്റുകളിലും ക്ലോറോക്വയ്ൻ വിൽപ്പന വർധിക്കുകയും ആളുകൾ വൻതോതിൽ സംഭരിക്കുകയും ചെയ്തു. എന്നാൽ ക്ലോറോക്വയ്ൻ കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്നാണ് ഡോക്ടർ പറയുന്നത്.

ക്ലോറോക്വയ്ൻ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ദയവുചെയ്ത് ആളുകൾ വിഡ്ഢിത്തം ചെയ്യരുതെന്നും ബാനർ ഹെൽത്ത് സിസ്റ്റം മെഡിക്കൽ ഡയറക്ടർ ഡാനിയൽ ബ്രൂക്ക്‌സ് അഭ്യർത്ഥിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ഇന്റർനെറ്റ് സഹായത്തോടെ സ്വയംചികിത്സ തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP