Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒമാനിൽ 18 പേർക്ക് കൂടി കൊവിഡ് 19; രാജ്യത്തെ ആകെ രോ​ഗബാധിതരുടെ എണ്ണം84 ആയി; വൈറസ് ബാധയെ അതിജീവിച്ചത് 17 പേരും

ഒമാനിൽ 18 പേർക്ക് കൂടി കൊവിഡ് 19; രാജ്യത്തെ ആകെ രോ​ഗബാധിതരുടെ എണ്ണം84 ആയി; വൈറസ് ബാധയെ അതിജീവിച്ചത് 17 പേരും

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 11 പേർക്കും നേരത്തേ രോഗബാധിതരായവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധയേറ്റത്​. ഇതോടെ ഒമാനിൽ വൈറസ്​ ബാധിതരായവരുടെ എണ്ണം 84 ആയി ഉയർന്നു. 17 പേർ ഇതിനകം രോഗ വിമുക്​തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതുതായി വൈറസ് ബാധ ഏറ്റവരിൽ അഞ്ച് പേർ ബ്രിട്ടനിലേക്കും യു.എ.ഇയിലേക്കും യാത്ര ചെയ്​തവരാണ്​. രണ്ടുപേരുടെ കേസുകൾ അന്വേഷണത്തിലാണ്​. രോഗ വ്യാപനം തടയാൻ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ച തലത്തിലുള്ള സാമൂഹിക അകലം എല്ലാവരും പാലിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP