Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാത്രങ്ങൾ കൂട്ടി അടയ്ക്കുമ്പോൾ ബാക്ടീരിയകളും വൈറസുകളും നശിക്കുമെന്ന് പ്രസ്താവന; ജനത കർഫ്യു ദിനത്തിൽ അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തിയെന്ന പേരിൽ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി; കേസെടുത്തത് യുവാവ് സമർപ്പിച്ച പരാതിക്ക് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ടൻ മോഹൻലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യു ദിനത്തിൽ അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തിയെന്ന എന്ന പരാതിയിന്മേലാണ് കേസ്. ദിനു എന്ന യുവാവാണ് പരാതി നൽകിയത്.

ജനതാ കർഫ്യൂ ദിനത്തിൽ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങൾ തമ്മിൽ കൊട്ടിയോ കൈകൾ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് വലിയ ചർച്ചാ വിഷയമായിരുന്നു. ശേഷം ഉയർന്നു വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു

തന്റെ പരാതിയിന്മേൽ മനുഷ്യാവകാശ കമ്മീഷൻ മോഹൻലാലിനെതിരെ കേസെടുത്തെന്ന് പരാതിക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിന്റെ പൂർണ്ണരൂപം.

നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.ഇമലെ ിീ. 2377/11/9/2020. 'സ്റ്റാർഡം' എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്‌കളങ്കവുമല്ല.

ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP