Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസ് മൂലമുള്ള സ്തംഭനാവസ്ഥ മറികടക്കാൻ ദിവസവേതനക്കാർക്കായി സാമ്പത്തിക പാക്കേജ് ഒരുക്കി ഫെഫ്ക; യൂണിറ്റ് അംഗങ്ങൾ ഉൾപ്പടെയുള്ളവർക്ക് സഹായം ഫെഫ്ക നൽകും; മോഹൻലാലും അല്ലു അർജുനും സഹായവുമായി രംഗത്തെത്തിയതായി ബി ഉണ്ണികൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊറോണ വൈറസ് മൂലമുള്ള സ്തംഭനാവസ്ഥ മറികടക്കാൻ ദിവസവേതനക്കാർക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്ക. വരുന്ന രണ്ട് മാസം ചലച്ചിത്ര നിർമ്മാണ മേഖല നിശ്ചലമാകാനുള്ള സാഹചര്യം പരിഗണിച്ച് യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ദിവസവേതനം കൊണ്ട് ജീവിതം പുലർത്തുന്ന വലിയൊരു വിഭാഗം ചലച്ചിത്ര പ്രവർത്തകർക്കായി സാമ്പത്തിക സഹായവും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കലും ഉൾപ്പെടെ വലിയ പദ്ധതിയാണ് ഫെഫ്ക ആലോചിക്കുന്നത്. ആലോചനാ വേളയിൽ തന്നെ മോഹൻലാലിൽ നിന്ന് വലിയൊരു സാമ്പത്തിക സഹായ വാഗ്ദാനം ലഭിച്ചതായി ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തുന്നത്.

ചിത്രീകരണം ഉൾപ്പെടെ നിർമ്മാണ പ്രവർത്തനം നിലച്ചപ്പോൾ തന്നെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നു. മാർച്ച് 25ന് ഫെഫ്കയുടെ ജനറൽ കൗൺസിൽ നടക്കുന്നുണ്ട്. വെർച്വൽ സ്പേസിലാണ് ജനറൽ കൗൺസിൽ. വാട്സ് ആപ്പിലായിരിക്കും ജനറൽ കൗൺസിൽ.

5200 ഓളം ദിവസ വേതനക്കാരായ തൊഴിലാളികളുണ്ട്. ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കുന്നതും മെഡിക്കൽ സൗകര്യങ്ങളും സാമ്പത്തിക പാക്കേജുമാണ് ആലോചിക്കുന്നത്. മോഹൻലാലിന് പിന്നാലെ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനാണ് സഹായ വാഗ്ദാനവുമായി എത്തിയതെന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു.

ലോക്ക് ഡൗണിന് ഏഴ് ദിവസം മുമ്പ് തന്നെ ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ള പദ്ധതിയുടെ കാര്യം തീരുമാനിച്ചിരുന്നു. തിയറ്ററുകൾ അടച്ചിട്ടതും റിലീസുകൾ മാറ്റിവച്ചതും ചിത്രീകരണവും നിർമ്മാണവും മുടങ്ങിയതും 150 കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമാണ് മലയാള ചലച്ചിത്ര വ്യവസായത്തിന് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. വിഷു റിലീസ് കൂടി മുടങ്ങുന്ന സാഹചര്യം ഫെസ്റ്റിവൽ സീസൺ കളക്ഷൻ എന്ന സാധ്യതയെയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP