Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊവിഡ് രോഗിയോടൊപ്പം ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് സെൽഫി; ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ പണി കിട്ടിയത് പാക്കിസ്ഥാനിലെ ആരോഗ്യവിഭാഗം ഉദ്യോസ്ഥർക്ക്; ആറ് പേർക്ക് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: കൊവിഡ് 19 രോഗിയോടൊപ്പം സെൽഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പാക്കിസ്ഥാനിലാണ് സംഭവം. കൊവിഡ് 19 ബാധിതനായ രോഗിയോടൊപ്പം ഐസൊലേഷൻ കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥർ സെൽഫിയെടുത്തത്. ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കൂടുതൽ പേരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സിന്ധ് പ്രവിശ്യയിലെ സുക്കൂറിലാണ് സംഭവം.

സെൽഫിയിൽ ഉൾപ്പെട്ട ആറ് സർക്കാർ ഉദ്യോഗസ്ഥരെയും ഉടൻ തന്നെ സസ്പെൻഡ് ചെയ്തെന്ന് സുക്കൂർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ലാൻഡ് ഡിപ്പാർട്ട്മെന്റിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ക്വറന്റൈൻ കേന്ദ്രം പ്രാദേശിക രാഷ്ട്രീയ നേതാക്കളോടൊപ്പം സന്ദർശിക്കുകയായിരുന്നു ഇവർ. ഇറാനിൽ നിന്നെത്തിയവർക്കാണ് കൊവിഡ് 19 ബാധിച്ചത്.

കൊവിഡ് ബാധയെ തുടർന്ന് പാക്കിസ്ഥാൻ സ്വാത് താഴവര അടച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച 700 പേരെ സിന്ധ് പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 892 ആയി ഉയർന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP