Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാരിന്റെ കൊറോണ നിർദേശങ്ങൾ ലംഘിച്ച് വിവാഹം; ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും പാസ്റ്ററും അറസ്റ്റിൽ; വിവാഹം നടത്തിയത് വധുവിന്റെ ഭവനത്തിൽ സഭാ വിശ്വാസികളെ പോലും അറിയിക്കാതെ; ആൾക്കുട്ടം കണ്ട് നാട്ടുകാർ പരാതിപ്പെട്ടതോടെ പാസ്റ്റർമാരെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂർ പൊലീസും; വിവാഹത്തിന് മുളക്കുഴ സ്റ്റേറ്റ് ഓഫീസിന്റെ അനുമതിയും ലഭിച്ചില്ല; സർക്കാർ നിർദ്ദേശം ലംഘിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടിയുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ കൊറോണ നിർദേശങ്ങൾ പാലിക്കാതെ വിവാഹം നടത്തിതിന് ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും പാസ്റ്ററും അറസ്റ്റിൽ. ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജെയിംസ്, പാസ്റ്റർ പി എം തോമസ് എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടനാട് കീഴ്‌വന്മഴി ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ വധുവിന്റെ ഭവനത്തിൽ വെച്ചു നടന്ന വിവാഹമാണ് വിവാദമായത്.

മുളക്കുഴ സ്റ്റേറ്റ് ഓഫീസിന്റെ അറിവോ അനുവാദമോ ഇല്ലാതെ നടത്തിയ ഈ വിവാഹം കീഴ്‌വന്മഴി ഗില്ഗാൽ സഭയിലെ വിശ്വാസികളെ പോലും മറച്ചു വെച്ച് രഹസ്യമായി നടത്തുകയായിരുന്നു. ആൾക്കൂട്ടം കണ്ടു നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ചെങ്ങന്നൂർ സർക്കിൾ സ്ഥലത്തെത്തി പാസ്റ്റർ പി ജെ ജെയിംസിനെയും പി എം തോമസിനെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം, കൊവിഡ് 19 രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ജീവന് സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങൾ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിട്ടു. കെഎസ്ആർടിസി, സ്വകാര്യ ബസ് ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഈ കാലയളവിൽ നിർത്തിവയ്ക്കണം.

എന്നാൽ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും എമർജൻസി മെഡിക്കൽ സഹായത്തിനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. വാഹനത്തിൽ ഡ്രൈവറെ കൂടാതെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം. മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷനും മാത്രമേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാൻ പാടുള്ളു.

പെട്രോൾ പമ്പിന്റെ പ്രവർത്തനം, എൽ.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താൻ പാടില്ല. പലചരക്ക്, പച്ചക്കറി, പാൽ, മൽസ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP