Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിക്കും മുംബൈക്കും പുറമേ മധുരയിലും ഒരു മരണം; കൊറോണ ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 12 ആയി; രോഗ ബാധിതരുടെ സംഖ്യ 562 ആയി ഉയർന്നു; ഇന്നലെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിലെ കുറവ് പ്രതീക്ഷാ നിർഭരം; രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലായതോടെ വ്യാപനം തടയാനായേക്കുമെന്ന പ്രതീക്ഷ ശക്തം

ഡൽഹിക്കും മുംബൈക്കും പുറമേ മധുരയിലും ഒരു മരണം; കൊറോണ ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 12 ആയി; രോഗ ബാധിതരുടെ സംഖ്യ 562 ആയി ഉയർന്നു; ഇന്നലെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിലെ കുറവ് പ്രതീക്ഷാ നിർഭരം; രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലായതോടെ വ്യാപനം തടയാനായേക്കുമെന്ന പ്രതീക്ഷ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഡൽഹിക്കും മുംബൈക്കും പിന്നാലെ തമിഴ്‌നാട്ടിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തു. മധുരയിലാണ് തമിഴ്‌നാട്ടിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54 കാരനാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാൾക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരണം വന്നതിന് പിന്നാലെ തന്നെ മരണവും സംഭവിക്കുക ആയിരുന്നു. ഇതോടെ കൊറോണ ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 12 ആയി.

പല വിധ അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സ നടത്തിക്കൊണ്ടിരുന്ന ആളാണ് മരണത്തിന് കീഴടങ്ങിയത്. ഡയബറ്റീസ്, ഹൈപ്പർ ടെൻഷൻ തുടങ്ങി നിരവധി അസുഖങ്ങൾ ഇയാളെ വേട്ടയാടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ ബാധയുണ്ടായത്. ഒരു മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ പുതുതായി മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായും അവരെല്ലാം തന്നെ ഐസൊലേഷനിലാണെന്നും തമിഴ്‌നാട് ആരോഗ്യ മന്ത്രി ഡോ. സി വിജയഭാസ്‌ക്കർ പറഞ്ഞു. ന്യൂസിലൻഡിൽ നിന്നും ലണ്ടനിൽ നിന്നും വന്നവരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച മഹാരാഷ്ട്രയിലും ഡൽഹിയിലും ഓരോരുത്തർകൂടി കൊറോണ ബാധിച്ച് മരിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് മധുരയിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 65-കാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് ഇതുവരെ 562 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 40 പേർ സുഖംപ്രാപിച്ചു. 470 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജ്യത്ത് 103 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തമിഴ്‌നാടിന് പുറമേ മുംബൈയിലും ഡൽഹിയിലും ഇന്നലെ കൊറോണ വൈറസ് ഓരോ ജീവനെടുത്തു. 65കാരനായ മുംബൈ സ്വദേശിയും ഡൽഹിക്കാരനുമാണ് മരിച്ചത്. അതേസമയം പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ട്. അത് രാജ്യത്തിന് ആശ്വാസമായി മാറുകയാണ്. ചൊവ്വാഴ്ച 64 കേസുകൾ മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 99 ആയിരുന്നു. കേസുകളിലുണ്ടായ ഈ കുറവ് ശുഭ സൂചകമായാണ് കരുതുന്നത്. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 562 ആണ്. കേസുകളുടെ എണ്ണം കുറഞ്ഞത് കൂടാതെ അസുഖം ഭേദമാകുന്നവരുടെ എണ്ണവും കൂടിയതും രാജ്യത്തിന് ആശ്വാസകരമായി മാറുകയാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി മുതൽ പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഇതുവരെ 48ൽ പരം കൊറോണ രോഗികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. തിങ്കളാഴ്ച 35 പേർ ആശുപത്രി വിട്ടപ്പോൾ ചൊവ്വാഴ്ചയായതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 48ൽ എത്തുക ആയിരുന്നു. എട്ട് പേർ മഹാരാഷ്ട്രയിലാണ് ഡിസ്ജാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്. ഡൽഹിയിൽ ഒരാൾ മരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംസ്ഥാന സർക്കാർ ഇതേ കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരാൾ ആരോഗ്യപരമായ കാരണങ്ങളാൽ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് മുംബൈ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ദുബൈയിൽ നിന്ന് വന്ന ആളാണ് അഹമ്മദാബാദ് ഹോസ്പിറ്റലിൽ മരണത്തിന് കീഴടങ്ങിയത്.

അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും വൈറസ് വ്യാപിച്ചതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുകെയിൽ നിന്ന് തിരിച്ചെത്തിയ മണിപ്പൂരിലെ 24കാരിയിലാണ് കൊറോണ വൈറസ് ടെസ്റ്റ് പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയിരിക്കുന്നത്. കൺഫർമേഷൻ ടെസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ്. ഇത് വടക്ക് കിഴക്കൻ സംസ്ഥാനത്തിലെ ആദ്യ കൊറോണ കേസ് ആണ്. ഇതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേയും കൊറോണ വെറുതെ വിടില്ല എ്ന്ന ആശങ്കയും ശക്തമായി.

അതേസമയം കേരളത്തിൽ ചൊവ്വാഴ്ച പുതുതായി ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു. പുതുതായി 14 കേസുകളാണ് ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 100 കടന്നു. ഇതോടെ ഏറ്റവും കൂടുതൽ കൊറോണണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയ്ക്ക് ഒപ്പമെത്താറായി കേരളത്തിലെ കണക്കും. 109 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ പുതുതായി പത്ത് കേസുകളും കർണാടകയിൽ ഒമ്പതും യുപിയിൽ നാലും തെലങ്കാന, തമിഴ്‌നാട്-3, ബെംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ 2 കേസുകളും ആന്ധ്രാ പ്രദേശിൽ പുതുതായി ഒരു കേസും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഗ്വാളിയാറിൽ രണ്ട് പേരിൽ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതോടെ ഇവിടെ മധ്യപ്രദേശ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ മധ്യ പ്രദേശിലെ കൊറോണ രോഗികളുടെ എണ്ണം ഒമ്പതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP