Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേഷൻ ഷോപ്പുകളും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും; ആരാധനാലയങ്ങളിൽ പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല; മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല; സംസ്‌കാര ചടങ്ങുകളിൽ 20 പേർ മാത്രം; മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും; 21 ദിവസത്തെ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ ഇങ്ങനെ; 130 കോടി ജനങ്ങളുള്ള രാജ്യത്ത് 15000 കോടിയുടെ കൊറോണ പാക്കേജ് പോരെന്നും വിമർശനം

റേഷൻ ഷോപ്പുകളും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും; ആരാധനാലയങ്ങളിൽ പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല; മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല; സംസ്‌കാര ചടങ്ങുകളിൽ 20 പേർ മാത്രം; മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും  പ്രവർത്തിക്കും; 21 ദിവസത്തെ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ ഇങ്ങനെ; 130 കോടി ജനങ്ങളുള്ള രാജ്യത്ത് 15000 കോടിയുടെ കൊറോണ പാക്കേജ് പോരെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക് ഡൗണിനിടെ അവശ്യ സർവീസുകൾ മുടങ്ങില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്കു കൂടൂതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് മോദി അഭിപ്രായപ്പെട്ടത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൈ കോർത്തു കൊണ്ടു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ അഭിസംബോധനയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് കൃത്യമായി രേഖപ്പെടുത്തിയി്ടുണ്ട്.

റേഷൻ ഷോപ്പുകളും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകളും അടക്കമുള്ളവ തുറന്നു പ്രവർത്തിക്കുമെന്ന് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പഴം, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, പാൽ, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളെ അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതതിനുവേണ്ടി അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നകാര്യം ജില്ലാ ഭരണകൂടങ്ങൾ പരിഗണിക്കണം.

ബാങ്ക്, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം, അച്ചടി - ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയേയുംഅടച്ചിടേണ്ടവയുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടലിക്കമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, കേബിൾ സർവീസുകൾ, ഐ.ടി സേവനങ്ങൾ എന്നിവ ആവശ്യമെങ്കിൽ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം ഒരുക്കണം.

ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ കൊമേഴ്‌സിനെയും അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. പെട്രോൾ പമ്പുകൾ, എൽ.പി.ജികേന്ദ്രങ്ങൾ, പെട്രോളിയം - ഗ്യാസ് റീട്ടെയിൽ സ്റ്റോറേജ് കേന്ദ്രങ്ങൾ, ഊർജ ഉൽപാദന - വിതരണ സംവിധാനങ്ങൾ, പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയും പ്രവർത്തിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. കൊറോണയുമായി ബന്ധപ്പെട്ട പരിശോധനാ ലാബുകൾ, വൈറസിൽനിന്ന് സംരക്ഷണം നേടുന്നതിനുള്ള ഉപകരണങ്ങൾ, ഐസൊലേഷൻ കിടക്കകൾ, ഐസിയു സംവിധാനം, വെന്റിലേറ്ററുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഒരുക്കുന്നതിനാണ് സാമ്പത്തിക പാക്കേജ്. ഈ പണം കുറവാണെന്ന വിമർശനവും ശക്തമാണ്. 130 കോടി ജനങ്ങളുള്ള രാജ്യത്തുകൊറോണ പോരാട്ടത്തിന് ഇതിലും കൂടുതൽ തുക ആവശ്യമുണ്ടെന്ന വിമർശനമാണ് ശക്തമായിരിക്കുന്നത്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ:

1. കേന്ദ്ര സർക്കാർ ഓഫിസുകൾ, അവയുടെ സ്വയംഭരണ/ഉപഓഫിസുകൾ, പബ്ലിക് കോർപറേഷനുകൾ എന്നിവ അടഞ്ഞുകിടക്കും.

ഇതിൽ ഇളവുള്ളവ:

പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേനകൾ, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി തുടങ്ങിയവ), ദുരന്ത നിവാരണം, ഊർജോത്പാദനം, പ്രസരണമേഖല, തപാൽ ഓഫിസുകൾ, നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ, മുന്നറിയിപ്പ് നൽകേണ്ട ഏജൻസികൾ.

2. സംസ്ഥാന സർക്കാർ ഓഫിസുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകൾ തുടങ്ങിയവയും അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നിവയും അടഞ്ഞുകിടക്കും.

ഇളവുള്ളവ:

a. പൊലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണം, അഗ്‌നിശമന, അടിയന്തര സേവനങ്ങൾ, ജയിൽ

b. ജില്ലാ ഭരണകൂടം, ട്രഷറി,

c. വൈദ്യുതി, കുടിവെള്ളം, ശുചീകരണം

d. മുനിസിപ്പൽ സ്ഥാപനങ്ങൾ - ശുചീകരണം, കുടിവെള്ളം തുടങ്ങിയ അവശ്യ സർവീസുകളിലെ ജീവനക്കാർക്കു മാത്രം ഇളവ്

മേൽപ്പറഞ്ഞ ഓഫിസുകളിൽ (1, 2 എന്നിവയിൽ) കുറഞ്ഞ എണ്ണം ജീവനക്കാരെ മാത്രം വച്ച് പ്രവർത്തിക്കണം. മറ്റ് ഓഫിസുകളിലെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി മാത്രം തുടരാം.

3. ആശുപത്രികളിലും അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളിലുമായി സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന നിർമ്മാണ, വിതരണ യൂണിറ്റുകൾ - ഡിസ്പൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ കടകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്‌സിങ് ഹോമുകൾ, ആംബുലൻസ് തുടങ്ങിയവ തുറന്നു പ്രവർത്തിക്കും. ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തകർ എന്നിവരുടെ യാത്ര അനുവദനീയം.

4. വ്യാപാര, സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.

ഇളവുള്ളവ:

a. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട റേഷൻ കടകൾ ഉൾപ്പെടെയുള്ള കടകൾ, പലചരക്ക് കടകൾ, പഴം. പച്ചക്കറി, പാൽ, ഇറച്ചി, മൽസ്യം തുടങ്ങി ഭക്ഷ്യവിതരണരംഗത്തു പ്രവർത്തിക്കുന്നവ തുറക്കാം. എങ്കിലും വ്യക്തികൾ കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ഹോം ഡെലിവറി സംവിധാനങ്ങൾ ജില്ലാ ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കണം.

b. ബാങ്ക്, ഇൻഷുറൻസ് ഓഫിസ്, എടിഎമ്മുകൾ

c. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ

d. ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, വാർത്താവിതരണം, കേബിൾ സേവനങ്ങൾ. ഐടി, ഐടിഅനുബന്ധ സേവനങ്ങൾ (അവശ്യ സേവനങ്ങൾക്ക് മാത്രം) - മറ്റുള്ളവയ്ക്ക് കഴിവതും വീടുകളിലിരുന്ന ജോലി ചെയ്യുന്ന രീതി.

e. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ കൊമേഴ്‌സിലൂടെയുള്ള വിതരണം തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണം.

f. പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് എന്നിവയുടെ ചില്ലറ വിൽപന കേന്ദ്രങ്ങളും സംഭരണ കേന്ദ്രങ്ങളും.

g. വൈദ്യുതോൽപാദനം, വൈദ്യുതി വിതരണ-പ്രസരണ യൂണിറ്റുകളും സേവനങ്ങളും

h. സെബിക്കു(സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കീഴിലെ ക്യാപിറ്റൽ ആൻഡ് ഡെബ്റ്റ് വിപണി സേവനങ്ങൾ.

i. കോൾഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങൾ.

j. സ്വകാര്യ സെക്യൂരിറ്റി സേവനം.

ശേഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി രീതിയിൽ മാത്രം.

5. താഴെപ്പറയുന്നവ ഒഴികെ ബാക്കിയെല്ലാ വ്യവസായ ശാലകളും അടഞ്ഞുകിടക്കും

a) അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായ കേന്ദ്രങ്ങൾ

b) തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ ഉൽപാദനം നടത്തേണ്ട ഫാക്ടറികൾ. ഇവ സംസ്ഥാന സർക്കാരിൽ നിന്നു പ്രത്യേക അനുമതി നേടണം.

6. താഴെപ്പറയുന്നവ ഒഴികെ എല്ലാ ഗതാഗത സേവനങ്ങളും-റോഡ്, റെയിൽ, വ്യോമയാനം ഉൾപ്പെടെ.

a) അവശ്യവസ്തുക്കളുടെ നീക്കം

b) അഗ്‌നിരക്ഷാസേന, ക്രമസമാധാന വിഭാഗം, എമർജൻസി വിഭാഗം

7. താഴെപ്പറയുന്നവ ഒഴികെ എല്ലാ ഹോസ്പിറ്റാലിറ്റി സേവനങ്ങളും

a) ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ, മറ്റുള്ളവർ, മെഡിക്കൽ/എമർജൻസി സ്റ്റാഫ്, വ്യോമ-നാവിക ക്രൂ തുടങ്ങിയവർ താമസിക്കുന്ന ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മോട്ടലുകൾ.

b) ക്വാറന്റീനു ഉപയോഗപ്പെടുത്തിയ/തയാറാക്കിയ ഇടങ്ങൾ

8. എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിങ് സ്ഥാപനങ്ങളും അടച്ചിടും.

9. ആരാധനാലയങ്ങളിൽ പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല. മതപരമായ യാതൊരു ചടങ്ങും അനുവദിക്കില്ല.

10. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, പാഠ്യ, സാംസ്‌കാരിക, മത ചടങ്ങുകളും കൂടിച്ചേരലുകളും അനുവദിക്കില്ല.

11. സംസ്‌കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ അനുവദിക്കില്ല.

12. 2020 ഫെബ്രുവരി 15നു ശേഷം ഇന്ത്യയിലെത്തിയവർ, അത്തരത്തിൽ എത്തിയ ശേഷം അധികൃതർ നിർബന്ധമായും വീട്ടിലോ മറ്റെവിടെയെങ്കിലുമോ ക്വാറന്റീൻ നിർദ്ദേശിച്ചിട്ടുള്ളവർ അതു പാലിക്കണം. ക്വാറന്റീൻ സംബന്ധിച്ച് പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദ്ദേശം ഇവർ അനുസരിക്കണം. ഇവ ലംഘിച്ചാൽ ഐപിസി 188 വകുപ്പ് പ്രകാരം നിയമനടപടിയെടുക്കും.

13. മേൽപ്പറഞ്ഞ രീതിയിൽ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും സ്ഥാപന ഉടമകളും കോവിഡ് 19നെതിരെ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ഇതിനായി ആരോഗ്യവകുപ്പ് സമയാസമയം നിർദ്ദേശിക്കുന്ന സാമൂഹിക അകലം ഉറപ്പാക്കാൻ നടപടിയുണ്ടാകണം.

14) ലോക്ക്ഡൗണിന്റെ ഭാഗമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിക്കും. ബന്ധപ്പെട്ട പ്രാദേശിക അധികാര പരിധികളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ നിയോഗിക്കും. അവരവരുടെ പ്രാദേശിക അധികാര മേഖലകളിൽ നിയന്ത്രണം നടപ്പാക്കാനുള്ള അധികാരം ഈ ഇൻസിഡന്റ് കമാൻഡർമാർക്കാണ്. ഇവരുടെ കീഴിലായിരിക്കും ഈ പ്രദേശത്തെ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെല്ലാം. അവശ്യഘട്ടത്തിലെ സഞ്ചാരത്തിനു വേണ്ട പാസ് അനുവദിക്കുന്നതും ഇൻസിഡന്റ് കമാൻഡറായിരിക്കും.

15) ജനസഞ്ചാരം സംബന്ധിച്ചാണു ഈ നിയന്ത്രണങ്ങളെല്ലാം, അവശ്യവസ്തുക്കളുടെ നീക്കം സംബന്ധിച്ചല്ല.

16) ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അവിടുത്തെ മറ്റു പദ്ധതികൾ നടപ്പാക്കാനും ആവശ്യമായ വിഭവങ്ങളും നിർമ്മാണവസ്തുക്കളും തൊഴിലാളികളും ലഭ്യമാകുന്നുണ്ടെന്നും നിർമ്മാണം സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും ഇൻസിഡന്റ് കമാൻഡർമാർ ഉറപ്പാക്കണം.

17) മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് (2005)ലെ 51 മുതൽ 60 വകുപ്പുകൾ പ്രകാരം നിയമനടപടിയെടുക്കാം. ഇതോടൊപ്പം ഐപിസി 188 വകുപ്പ് പ്രകാരമുള്ള നിയമനടപടികളും സ്വീകരിക്കും.

18) 2020 മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് മേൽപ്പറഞ്ഞ എല്ലാത്തരം നിയന്ത്രണങ്ങളും രാജ്യത്തു പ്രാബല്യത്തിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP