Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രകൃതിയെ കാക്കാൻ കൊറോണ ബാധിത രാജ്യങ്ങളിലൂടെ ട്രെയിനിൽ യാത്ര ചെയ്തു; ലോകം എഴുന്നേറ്റു നിന്നു ബഹുമാനിക്കുന്ന ഗ്രേറ്റ തുംബെർഗിനും കൊറോണ ബാധ; രോഗലക്ഷണങ്ങളെ തുടർന്ന് താനും പിതാവും ക്വാറന്റൈനിൽ എന്നറിയിച്ചത് 16 കാരിയായ ആക്ടിവിസ്റ്റ് തന്നെ; പ്രകൃതിയെ കൊന്ന് ദുരിതം ചോദിച്ചുവാങ്ങിയവർക്ക് ഇത് തിരിച്ചടി

പ്രകൃതിയെ കാക്കാൻ കൊറോണ ബാധിത രാജ്യങ്ങളിലൂടെ ട്രെയിനിൽ യാത്ര ചെയ്തു; ലോകം എഴുന്നേറ്റു നിന്നു ബഹുമാനിക്കുന്ന ഗ്രേറ്റ തുംബെർഗിനും കൊറോണ ബാധ; രോഗലക്ഷണങ്ങളെ തുടർന്ന് താനും പിതാവും ക്വാറന്റൈനിൽ എന്നറിയിച്ചത് 16 കാരിയായ ആക്ടിവിസ്റ്റ് തന്നെ; പ്രകൃതിയെ കൊന്ന് ദുരിതം ചോദിച്ചുവാങ്ങിയവർക്ക് ഇത് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കൊറോണയുടെ താണ്ഡവം, തടയുവാനാരുമില്ലെന്ന ധാർഷ്ട്യത്തിൽ യൂറോപ്പിലാകെ കൊടുമ്പിരി കൊള്ളുകയാണ്. ആരും ഏതു നിമിഷവും കൊറോണാ ബാധിതരെന്നു കണ്ടെത്താം, ആരും ഏതു നിമിഷവും കൊറോണക്ക് മുന്നിൽ കീഴടങ്ങി മരണത്തെ പുൽകാം എന്നതാണ് ഇന്ന് യൂറോപ്പിന്റെ അവസ്ഥ. വളരെ കർക്കശമായ നടപടികൾ, അതിർത്തികൾ കൊട്ടിയടക്കുന്നതുൾപ്പടെ പലതു എടുത്തിട്ടും അവയൊന്നും ഫലപ്രദമാകാത്തതിൽ പകച്ചു നിൽക്കുകയാണ് യൂറോപ്പ്.

ഈ നിയന്ത്രണങ്ങൾ ഒക്കെ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കൊറോണാ ബാധിച്ച നിരവധി യൂറോപ്യൻ രാഷ്ട്രങ്ങളിലൂടെ ഒരു ട്രെയിൻ യാത്ര നടത്തിയിരുന്നു, ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകയയ 17 വയസ്സുകാരി ഗ്രേറ്റ തുംബർഗ്. അവരുടെ പിതാവും നടനുമായ സ്വാന്റെ തുംബർഗും കൂടെയുണ്ടായിരുന്നു. ഇതിന് ശേഷം ഇരുവർക്കും കൊറോണയുടെ ലക്ഷണങ്ങൾ കാണുകയും സ്വയം ക്വാറന്റൈൻ ചെയ്യപ്പെടുകയും ആണെന്നാണ് ഗ്രേറ്റ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഇന്നലെ ന്യൂ സയന്റിസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ അവർ പറഞ്ഞത്, തന്റെ പിതാവിനാണ് കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളതെന്നായിരുന്നു. ബ്രസ്സൽസിൽ നിന്നുള്ള ട്രെയിൻ യാത്രക്കിടയിലായിരിക്കണം ബാധയുണ്ടായതെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.

മദ്ധ്യയൂറോപ്പിൽ നിന്നും യാത്രകഴിഞ്ഞു വന്ന ഉടനെ, സെൽഫ് ഐസൊലേഷനിൽ പോയതായി അവർ പറയുന്നു. അന്ന് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എങ്കിലും രോഗവ്യാപനം തടയുക എന്ന മുൻകരുതലിനായി സ്വയം അങ്ങനെ തീരുമാനിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. ഇതിനിടയിലാണ് രോഗലക്ഷണങ്ങൾ കാണുന്നത്. തനിക്ക് രോഗമുള്ളതായി തോന്നുന്നില്ലെന്നും എന്നാൽ തന്റെ പിതാവ് ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തന്റെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും മാറി ദൂരെ ഒരു അപ്പാർട്ട്‌മെന്റിലാണ് കഴിഞ്ഞ പത്ത് ദിവസങ്ങളായി ഇവർ ക്വാറന്റൈനിൽ തുടരുന്നത്.

കൊറോണാ വൈറസ് അതിവേഗം പടരുകയാണ് 160 രാജ്യങ്ങളിലായി നാല് ലക്ഷത്തിലധികം പേരെ ബാധിച്ച ഈ മഹാമാരി ഇതിനകം 18,000 ത്തിൽ അധികം പേരെ കൊന്നൊടുക്കുകഴിഞ്ഞു. ജനങ്ങൾ, പ്രത്യേകിച്ച് യുവതലമുറ ഇതിനെ കുറിച്ച് ബോധവാന്മാരാകണമെന്നും, ഇതിനെ തുരത്താനുള്ള പ്രവർത്തനത്തിൽ ഉത്തരവാദിത്തബോധത്തോടെ കർമ്മനിരതരാകണമെന്നും, ആ വസ്തുത പ്രചരിപ്പിക്കാനാണ് താൻ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിട്ടതെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP