Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എലിക്കാഷ്ഠം മുതൽ കടിവരെ മാരകം; ഉമിനീർ വീണാൽ പോലും രോഗം പടരും; കൊറോണയെപ്പോലെത്തന്നെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരും; രോഗം പിടിപെട്ടാൽ രക്ഷപ്പെടാനുള്ള സാധ്യത പകുതി മാത്രം; ചൈനയിലെ ബസ്സ് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ഹാൻഡാ വൈറസ് അതിഭീകരനെന്ന് സൂചന; കൊറോണയുടെ ഇടിവെട്ടിന്റെ കൂടെ ഹാൻഡയുടെ പാമ്പുകടിയും ആകുമ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ച് മാനവകുലം

എലിക്കാഷ്ഠം മുതൽ കടിവരെ മാരകം; ഉമിനീർ വീണാൽ പോലും രോഗം പടരും; കൊറോണയെപ്പോലെത്തന്നെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരും; രോഗം പിടിപെട്ടാൽ രക്ഷപ്പെടാനുള്ള സാധ്യത പകുതി മാത്രം; ചൈനയിലെ ബസ്സ് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ഹാൻഡാ വൈറസ് അതിഭീകരനെന്ന് സൂചന; കൊറോണയുടെ ഇടിവെട്ടിന്റെ കൂടെ ഹാൻഡയുടെ പാമ്പുകടിയും ആകുമ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ച് മാനവകുലം

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: 'രോഗാണുക്കൾ മരിക്കുന്നില്ല, അപ്രത്യക്ഷപ്പെടുന്നുമില്ല. മറ്റൊരു സുവർണ്ണാവസരത്തിനുള്ള മുഹൂർത്തം കുറിച്ചുവച്ച സുഖ സുഷുപ്തിയിലാഴുകമാത്രമേ അവർ ചെയ്യുന്നുള്ളു. തക്ക സമയത്ത് അവരെത്തും എവിടെയും ഏത് രൂപത്തിലും...' ആൽബർട്ട് കാമുവിന്റെ പ്ലേഗ് എന്ന പ്രശസ്ത നോവലിലെ ഡോക്ടർ റിയുക്‌സ് എന്ന കഥാപാത്രം ഒരിടത്ത് പറയുന്നതാണിത്. കഥയാണെങ്കിലും കവിതയാണെങ്കിലും ചിലർ എഴുതിയ കാര്യങ്ങൾ പിന്നീട് ശരിയായി വന്ന സന്ദർഭങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് ഇതിനു മുൻപിലും. പക്ഷെ ഇത്തവണ ഒരു സാഹിത്യകാരന്റെ ഭാവന പിൽക്കാലത്ത് യാഥാർത്ഥ്യമായി വന്നിരിക്കുന്നത് മനുഷ്യകുലത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ്.

ചൈനയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത. ബസ്സിനുള്ളിൽ വച്ച് മരിച്ച ഒരാളുടെ ശരീരത്തിൽ കണ്ടെത്തിയതുകൊറോണയേക്കാളേറെ മാരക ശേഷിയുള്ള ഹാൻഡാ വൈറസിനെ. ഏതാണ്ട് കൊറോണക്ക് സമാനമായ ലക്ഷണങ്ങളായിരിക്കും ഇതിനെന്നാണ് ഇപ്പോൾ വരെ സ്ഥിരീകരിച്ചിട്ടുള്ള കാര്യം. കൊറോണയെ നേരിടാൻ നടപ്പിലാക്കിയ നിർബന്ധിത ക്വാറന്റൈ പോലുള്ളവ സാവകാശം നിർത്തലാക്കി വരുന്നതിനിടയിലാണ് ഈ ഇടിവെട്ട്.

രോഗബാധയുള്ളയാൾ ഒരു ബസ്സിൽ സഞ്ചരിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. മരണകാരണം ഹാൻഡാ വൈറസ്സാണെന്ന് സ്ഥിരീകരിച്ചതോടെ ബസ്സിലുണ്ടായിരുന്ന മറ്റ് 32 യാത്രക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.

എന്നൽ ഇത് പുതിയൊരു വൈറസ് അല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് വിരളമാണെന്നും അവർ അഭിപ്രായപ്പെടുന്നു.1950-ലെ അമേരിക്കൻ- കൊറിയൻ യുദ്ധക്കാലത്ത് ഹാൻഡ നദിയുടെ പരിസരങ്ങളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നാണ് സ്വീഡിഷ് ശാസ്ത്രജ്ഞയായ സുമയ്യ ഷേയ്ക്ക് ട്വീറ്റ് ചെയ്തത്. സാധാരണയായി എലികൾക്കുള്ളിലെ ശരീര സ്രവം ഉള്ളിൽ ചെന്നാൽ മാത്രമേ മനുഷ്യന് ഈ വൈറസ് ബാധ ഏൽക്കുകയുള്ളു എന്നും എലികളെ ഭക്ഷിക്കുവാൻ ശ്രമിക്കാത്തിടത്തോളം കാലം ഭയക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

പടരുന്നത് വിരളമായാണെങ്കിലും പ്രഹരശേഷിയിൽ കൊറോണയേക്കാൾ ഭീകരനാണ് ഹാൻഡ. ഈ വൈറസ് ബാധയുടെ മരണനിരക്ക് ഏകദേശം 38.9% വരും എന്നാണ് അമേരിക്കയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസ് പറയുന്നത്. ഈ വൈറസ് ബാധിച്ച് എലികളുടെ മലം, മൂത്രം, ഉമിനീർ എന്നിവയുമായി സമ്പർക്കമുണ്ടായാലും രോഗബാധയുണ്ടാകാം.എലികളുടെ കടികൊണ്ടാൽ ഭയക്കണമെന്നർത്ഥം.

ഹാൻഡാ ബാധയുടെ ലക്ഷണങ്ങളും കോവിഡ് 19 ന് സമാനമാണ്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. നെഞ്ചിൽ ഒരു കയറിട്ട് മുറുക്കികെട്ടിയതുപോലെയും മുഖത്ത് ഒരു തലയിണ കൊണ്ട് അമർത്തിപ്പിടിച്ചതുപോലെയും തോന്നും എന്നാണ് ഹാൻഡാ ബാധയുണ്ടായി സുഖപ്പെട്ട ഒരു രോഗി പറഞ്ഞത്.

വളരെയധികം വിരളമാണെങ്കിലും നേരത്തേ അർജന്റീനയിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടർന്നതിന്റെ ഒന്നു രണ്ട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വൈറസിനും ഇതുവരെ വാക്‌സിൻ ഒന്നും കണ്ടുപിടിച്ചിട്ടില്ല. എലികളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ, എലിയുടെ കടി ഏൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് വിദഗ്ദർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP