Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിടേണ്ടി വരും, തന്നെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്': നിരീക്ഷണത്തിൽ കഴിയാൻ തയാറാകാത്തവരുടെ പാസ്പോർട്ടും കണ്ടുകെട്ടും; ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ ഇരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

'പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിടേണ്ടി വരും, തന്നെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്': നിരീക്ഷണത്തിൽ കഴിയാൻ തയാറാകാത്തവരുടെ പാസ്പോർട്ടും കണ്ടുകെട്ടും; ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ ഇരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്; കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിരവധി പേരാണ് പുറത്തിറങ്ങുന്നത്. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വേണമെങ്കിൽ കണ്ടാൽ വെടിവെക്കാൻ നിർദ്ദേശം നൽകും എന്നാണ് അദ്ദേഹം പറയുന്നത്.

മുന്നറിയിപ്പ് ലംഘിക്കുന്നവരെ ആവശ്യമെങ്കിൽ കണ്ടാൽ ഉടൻ വെടിവെക്കാൻ ഉത്തരവിടും. തന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ ഇരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരീക്ഷണത്തിൽ കഴിയാൻ തയാറാകാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ഇന്നും ഇന്നലെയും ആയി നിരവധി പേരാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയത്. കൂടാതെ ജനപ്രതിനിധികളോടും ലോക് ഡൗൺ കർശനമായി നടപ്പിലാക്കുന്നതിന് പൊലീസിനെ സഹായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ 21 ദിവസം നിർണായകമാണെന്നും എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP