Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡോർ തുറക്കുന്നതിന് മുന്നേ വിമാനത്തിന്റെ എമർജെൻസി സ്ലൈഡ് വഴി താഴേക്ക് ഊർന്നിറങ്ങി യാത്രക്കാരൻ; എയർപോർട്ടിൽ നിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡോർ തുറക്കുന്നതിന് മുന്നേ വിമാനത്തിന്റെ എമർജെൻസി സ്ലൈഡ് വഴി താഴേക്ക് ഊർന്നിറങ്ങി യാത്രക്കാരൻ; എയർപോർട്ടിൽ നിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

ലാൻഡ് ചെയ്ത വിമാനത്തിന്റെ ഡോർ തുറക്കുന്നതിന് മുന്നേ വിമാനത്തിന്റെ എമർജെൻസി സ്ലൈഡ് വഴി യാത്രക്കാരൻ താഴേക്ക് ഊർന്നിറങ്ങി. വിമാനത്താവളത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഡെൻവറിൽ നിന്ന് വാഷിങ്ടണിലേക്ക് പറന്ന ഫ്രണ്ട്ലൈനർ എയർലൈൻസ് വിമാനത്തിന്റെ വാതിലാണ് യാത്രക്കാരൻ തുറന്നത്.

ഡെൻവറിൽ നിന്ന് പറന്നെത്തി ലാൻഡ് ചെയ്ത് ഗെയിറ്റിൽ വാതിൽ തുറക്കാനായി യാത്രക്കാർ കാത്തിക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അതിക്രമം നടന്നത്. വാതിൽ തുറക്കുന്നത് വരെ ക്ഷമിക്കാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരൻ തനിയെ വാതിൽ തുറക്കുകയായിരുന്നു. ഇതേ തുടർന്ന് തുറന്നു വന്ന എമർജെൻസി സ്ലൈഡർ വഴി താഴേക്ക് ഊർന്നിറങ്ങി.
വിമാനം വാഷിങ്ടണിലേക്ക് താഴ്ന്നുതുടങ്ങിയപ്പോൾ തന്നെ യാത്രക്കാരൻ അസ്വസ്ഥനായി വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

എയർപോർട്ടിൽ നിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്‌തെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ് മെട്രോപൊളിറ്റൺ വാഷിങ്ടൺ എയർപോർട്ട് അഥോറിറ്റി അറിയിച്ചത്. വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംംംം.ൂൗശരസലൃമഹമ.രീാ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP