Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലേയും ഇറ്റലിയിൽ 743 മരണം; രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്; 70,000 രോഗികളും 7000 മരണവുമായി ഭയപ്പെടുത്തി മുന്നേറുമ്പോൾ ലോക്ക്ഡൗൺ നിയമം തെറ്റിക്കുന്നവരെ പാപ്പരാക്കുന്ന പിഴ പ്രഖ്യാപിച്ച് സർക്കാർ; ആദ്യം അലസത കാണിച്ച ഇറ്റലിയിൽ ഇപ്പോൾ ഒരില പോലും ചലിക്കുന്നില്ല

ഇന്നലേയും ഇറ്റലിയിൽ 743 മരണം; രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്; 70,000 രോഗികളും 7000 മരണവുമായി ഭയപ്പെടുത്തി മുന്നേറുമ്പോൾ ലോക്ക്ഡൗൺ നിയമം തെറ്റിക്കുന്നവരെ പാപ്പരാക്കുന്ന പിഴ പ്രഖ്യാപിച്ച് സർക്കാർ; ആദ്യം അലസത കാണിച്ച ഇറ്റലിയിൽ ഇപ്പോൾ ഒരില പോലും ചലിക്കുന്നില്ല

മറുനാടൻ ഡെസ്‌ക്‌

റോം: ഇറ്റലിയിൽ മരണനിരക്ക് ഉയരുമ്പോഴും, ഒരു ചെറിയ ആശ്വാസമായി കുറയുന്ന പുതിയ രോഗബാധിതരുടെ എണ്ണം. കടുത്ത അഗ്‌നി പരീക്ഷകൾ നൽകുകയാണെങ്കിലും ഇറ്റലിയിലെ ലോക്ക്ഡൗൺ ഫലം കണ്ടുതുടങ്ങി എന്നാണ് കുറഞ്ഞുവരുന്ന പുതിയ രോഗബാധിതരുടെ എണ്ണം കാണിക്കുന്നത്. ലോക്ക്ഡൗൺ മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ഇന്നലെ പുതിയ 5249 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്, മരണം 743 കൂടി ആയതോടെ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 6,820 ആയി. മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 69,176 ഉം.

കഴിഞ്ഞ രണ്ടു ദിവസമായി മരണനിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ യഥാക്രമം 650 ഉം 602 ഉം ആയിരുന്ന മരണസംഖ്യ ഇന്നലെ 743 ആയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സാധാരണ രീതിയിൽ സംഭവിക്കുന്ന ഒരു വ്യതിചലനം മാത്രമാണെന്നാണ് ഇറ്റാലിയൻ അധികൃതർ പറയുന്നത്. കാരണം ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ നിരക്ക് മൊത്തമുള്ളതിന്റെ വെറും 8% മാത്രമേയുള്ളു എന്നും ഇത് ഇന്നുവരെയുള്ള കണക്കുകളിൽ ഏറ്റവും കുറവാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ആഴ്‌ച്ചകൾക്ക് മുൻപ് എടുക്കാൻ തുടങ്ങിയ നടപടികൾ ഫലം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നും അവർ അവകാശപ്പെട്ടു.

എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും കൃത്യമായി പറയുവാനുള്ള സമയം ഇനിയും ആയിട്ടില്ലെന്നാണ് ഇറ്റലിയിലെ ആരോഗ്യവിഭാഗത്തിന്റെ അഭിപ്രായം. രോഗബാധിതയായ ഈ മെഡിറ്ററേനിയൻ രാജ്യത്തിലെ ആരോഗ്യവിദഗ്ദർ കിട്ടാവുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച്, കഴിഞ്ഞ മൂന്നാഴ്‌ച്ചത്തെ ലോക്ക്ഡൗൺ എന്തെങ്കിലും പ്രയോജനം ചെയ്‌തോ എന്ന് കണ്ടെത്തുവാനുള്ള തത്രപ്പാടിലാണ്. കർശനമായ നടപടികൾ ഈ ബുധനാഴ്‌ച്ച അവസാനിക്കാനിരിക്കെ സർക്കാർ അവ കുറച്ചു നാളത്തേക്കു കൂടി അവ നീട്ടിയേക്കും എന്നാണ് അറിയുവാൻ കഴിയുന്നത്.

മരണനിരക്ക് കഴിഞ്ഞ രണ്ടുദിവസം താഴ്ന്നിരുന്നത് പെട്ടെന്ന് ഉയർന്നുവെങ്കിലും ഇറ്റലി തന്നെ സ്ഥാപിച്ച ലോകറിക്കോർഡായ ഒരു ദിവസം 793 മരണങ്ങൾ എന്ന റെക്കോർഡ് ഭേദിക്കാനായിട്ടില്ല എന്നത് തീർച്ചയായും ആശ്വാസമേകുന്ന കാര്യം തന്നെയാണ്. രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പിന്നെ പുതിയ രോഗികളുടെ എണ്ണത്തിൽ ദിവസം 50% വരെ വർദ്ധനവ് രേഖപ്പെടുത്തിയ രാജ്യത്തിൽ ഇന്നലെ വെറും 8% വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു എന്നതും ആശ്വാസകരം തന്നെയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി എടുക്കുന്ന നടപടികൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നും സാഹചര്യം ഉടനെ നിയന്ത്രണാധീനമാകുമെന്നും സിവിൽ പ്രൊട്ടെക്ഷൻ സർവ്വീസ് ചീഫ് ആഞ്ചെലൊ ബൊറേലി പ്രത്യാശ പ്രകടിപ്പിച്ചു. എന്തായാലും ഇറ്റലിയിൽ ഉണ്ടായ ഈ പുതിയ സംഭവ വികാസങ്ങൾ ബ്രിട്ടൻ ഉൾപ്പടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പ്രത്യാശയുടെ പുതുനാമ്പുകൾ വിരിയുവാൻ കാരണമായിട്ടുണ്ട്. അവരും ഏതാണ്ടൊക്കെ ഇറ്റലിക്ക് സമാനമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.

ഇതിനിടയിൽ ഇറ്റലിയിലെ ലോക്ക്ഡൗൺ വ്യവസ്ഥകൾ കരശനമായി പാലിക്കുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സർക്കാർ. മതിയായ കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് 5000 യൂറോ വരെയാണ് പിഴ വിധിച്ചിട്ടുള്ളത്. രോഗബാധയുടെ ആരംഭം മുതൽ ജനങ്ങൾ നിരുത്തരവാദപരമായി പെരുമാറിയതാണ് കാര്യങ്ങൾ ഇത്ര മൂർച്ഛിക്കാൻ കാരണമെന്ന് പറഞ്ഞ ബൊറേല്ലി ഇനിയും കൈവിട്ടുള്ള കളി അനുവദിക്കാൻ കഴിയാത്തതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ കടുപ്പം കാണിക്കുന്നതെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP