Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിക്കണക്കിന് രൂപയുടെ ആയുധങ്ങൾ വാങ്ങി കൂട്ടാനൊരുങ്ങി ഇന്ത്യ: അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്ക് ഇസ്രയേൽ നിർമ്മിത അത്യാധുനിക യന്ത്രത്തോക്കുകൾ; കൊവിഡ് ഭീഷണിക്കിടയിൽ ഇന്ത്യ ഇസ്രയേലുമായി ഒപ്പിട്ടത് 880 കോടിയുടെ ആയുധകരാർ

കോടിക്കണക്കിന് രൂപയുടെ ആയുധങ്ങൾ വാങ്ങി കൂട്ടാനൊരുങ്ങി ഇന്ത്യ: അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്ക് ഇസ്രയേൽ നിർമ്മിത അത്യാധുനിക യന്ത്രത്തോക്കുകൾ; കൊവിഡ് ഭീഷണിക്കിടയിൽ ഇന്ത്യ ഇസ്രയേലുമായി ഒപ്പിട്ടത് 880 കോടിയുടെ ആയുധകരാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  രാജ്യം കൊവിഡ്-19 ഭീഷണിക്കിടെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്ക് ഇസ്രയേൽ നിർമ്മിത അത്യാധുനിക യന്ത്രത്തോക്കുകൾ (ലൈറ്റ് മെഷിൻ ഗൺ) ലഭ്യമാക്കാൻ പ്രതിരോധ മന്ത്രാലയം. 880 കോടിയുടെ ആയുധ ഇറക്കുമതിക്കാണ് കേന്ദ്രസർക്കാർ ഇസ്രയേലുമായി കരാറൊപ്പിട്ടത്. രാജ്യത്തുകൊറോണയെ പ്രതിരോധിക്കാനാവശ്യമായ മാസ്‌കുകളും സാനിറ്റെസർ തുടങ്ങിയവയുടെ ലഭ്യതക്കുറവും മഹാമാരിയായി വൈറസ് വ്യാപിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ട സഹായം ലഭിക്കുന്നില്ലെന്ന് ആരോപണം നിലനിൽക്കേയാണ് ആയുധ ഇടപാടുമായി സർക്കാർ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദീർഘനാളായി ഇന്ത്യൻ സേന ആവശ്യപ്പെട്ടിരുന്ന ലൈറ്റ് മെഷീൻ ഗൺ (എൽ.എം.ജി) ഇസ്രഈലിൽ നിന്നും വാങ്ങാനാണ് ധാരണയായിരിക്കുന്നത്. ഇത്തരത്തിൽ 16479 എൽ.എം.ജി തോക്കുകൾ ആണ് വാങ്ങുന്നത്. ഇതുമായി ഇസ്രയേൽ വെപ്പൺ ഇൻഡുസ്രീയുമായി ഒപ്പിട്ടു കഴിഞ്ഞു. അത്യാവശ്യമായും നിർണായകവുമായ ഈ ആയുധം സൈന്യത്തിന്റെ ആത്മ വിശ്വാസം ഉയർത്തുകയും സൈന്യത്തിന് ശക്തിപകരുകയും ചെയ്യും, കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. നിലവിൽ കാലപ്പഴക്കമുള്ള ഇൻസാസ് തോക്കുകളാണ് ഉപയോഗിക്കുന്നത്.

2018 ഫെബ്രുവരിയിൽ കരസേന, വ്യോമസേന, നാവിക സേന എന്നിവയ്ക്കായി എൽ.എം.ജി തോക്കുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയകൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രഈലിലെ ഐ.ഡബ്ല്യ.ഐ ആയുധ നിർമ്മാണ കേന്ദ്രത്തിനൊപ്പം ബൾഗേറിയയിലെയും ദക്ഷിണകൊറിയയിലെയും ആയുധ ശാലകളിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രതേക സംഘം സന്ദർശനം നടത്തിയിരുന്നു. ഇതിനുവനൊടുവിലാണിപ്പോൾ ഇസ്രഈലുമായി ധാരണയാവുന്നത്.

നേരത്തെ രാജ്യത്തുകൊവിഡ് 19 പടരുന്നതിനിടെ ആവശ്യത്തിന് മുൻകരുതലുകളില്ലെന്ന് വ്യക്തമാക്കി ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു. രോഗപ്രതിരോധത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നവർക്കായി എൻ 95 മാസ്‌കുകളോ സ്യൂട്ടുകളോ ഇല്ലെന്നായിരുന്നു പരാതി ഉയർന്നിരുന്നത്.

ഇത് സംബന്ധിച്ച പരാതിയുമായി ഡോക്ടർമാരടക്കമുള്ളവർ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിറിൽ പേഴ്‌സണൽ പ്രൊട്ടറ്റീവ് എക്ക്യൂപ്പ്‌മെന്റ് എന്ന പേരിൽ ക്യാംപെയ്‌നും തുടങ്ങിയിരുന്നു. പലരും പ്ലാസ്റ്റിക് കവറുകൾകൊണ്ട് മുഖം മറച്ചാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോട്ടോകളടക്കം ട്വിറ്റർ ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്. ലോകമഹായുദ്ധത്തിന്റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ആരോഗ്യരംഗത്ത് സേവനത്തിനായി വേണ്ട ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് ആരോപണം ഉയരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP