Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്കുകൂടെ കോവിഡ് 19; ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് രോഗികളുമായി അടുത്തിടപഴകിയവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തിരികെ വന്നവർക്കും

യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്കുകൂടെ കോവിഡ് 19; ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് രോഗികളുമായി അടുത്തിടപഴകിയവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തിരികെ വന്നവർക്കും

സ്വന്തം ലേഖകൻ

ദുബായ്: യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്കുകൂടെ കോവിഡ് 19 സ്ഥിരീകരിച്ചു. മുൻപ് കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തിരികെ വന്നവർക്കുമാണ് ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കൃത്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നാലുപേർ രോഗത്തിൽ നിന്നും മുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 248 ആയി.

ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യെമൻ, തുണീഷ്യ, ദക്ഷിണാഫ്രിക്ക, ബൽജിയം, ദക്ഷിണ കൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ഓസ്‌ട്രേലിയ, ലെബനൻ, കെനിയ, മാലെ ദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോകോ, പാക്കിസ്ഥാൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ പൗരന്മാർ. ഇറ്റലി, ഈജിപ്ത്, യുഎഇ, സ്‌പെയിൻ, നെതർലൻഡ്, ജോർദാൻ, ഫിലിപ്പീൻ എന്നീവിടങ്ങളിൽ നിന്നും രണ്ടു പൗരന്മാർ. യുഎസ്, ബംഗ്ലാദേശ്, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നും മൂന്നു പൗരന്മാർ എന്നിവർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.

പൂർണമായും രോഗം ഭേദമായ നാലുപേരിൽ മൂന്നു പേർ പാക്കിസ്ഥാൻ സ്വദേശിയും ഒരാൾ ബംഗ്ലാദേശ് പൗരനുമാണ്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 45 ആയി. ജനങ്ങൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി പങ്കുവയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുചേരരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം പങ്കുവയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP