Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ നിന്നു ചരക്കുമായിപ്പോയ 12 ലോറികളും ജീവനക്കാരും മഹാരാഷ്ട്രയിൽ കുടുങ്ങി; മുംബൈ ഭിവൺഡിയിൽ കുടുങ്ങിയിരിക്കുന്നത് 28 മലയാളികൾ

കേരളത്തിൽ നിന്നു ചരക്കുമായിപ്പോയ 12 ലോറികളും ജീവനക്കാരും മഹാരാഷ്ട്രയിൽ കുടുങ്ങി; മുംബൈ ഭിവൺഡിയിൽ കുടുങ്ങിയിരിക്കുന്നത് 28 മലയാളികൾ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: കേരളത്തിൽനിന്നു ചരക്കുമായിപ്പോയ 12 ലോറികളും ജീവനക്കാരും മഹാരാഷ്ട്രയിൽ കുടുങ്ങി. മൂവാറ്റുപുഴയിൽനിന്നു വിവിധ സാധനങ്ങളുമായിപ്പോയ ലോറികളിലെ 28 പേരാണ് തിരിച്ചു വരാനാവാതെ കുടുങ്ങി പോയത്. മുംബൈ ഭിവൺഡിയിൽ കുടുങ്ങിയിരിക്കുന്ന ഇവർക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയാണ്.

വാഹനങ്ങൾ മടങ്ങാൻ മുംബൈ പൊലീസ് അനുവദിച്ചിട്ടില്ല. ഇതിൽ ഏഴു ലോറികൾ കാലിയാണെന്നും അഞ്ചെണ്ണം ലോഡ് നിറച്ചതാണെന്നും ലോറി വർക്കേഴ്‌സ് യൂണിയൻ സിഐ.ടി.യു. മൂവാറ്റുപുഴ ഏരിയാ പ്രസിഡന്റ് വി.യു. ഹംസ പറഞ്ഞു. അവിടെ കുടുങ്ങിയവർക്ക് ആഹാരമോ സഹായങ്ങളോ ലഭിക്കുന്നില്ലെന്ന ശബ്ദ, വീഡിയോ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലുണ്ട്.

മൂവാറ്റുപുഴ, പെരുമ്പാവൂർ, കണ്ണൂർ സ്വദേശികളുടെ വാഹനങ്ങളാണിതിൽ. മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി, വയനാട്, പാലക്കാട്, കോതമംഗലം, വണ്ണപ്പുറം സ്വദേശികളാണിവർ. കേരളവണ്ടികൾ മാത്രമാണ് തടഞ്ഞിരിക്കുന്നതെന്നും 20 കിലോമീറ്റർ പിന്നിട്ടാൽ എക്സ്‌പ്രസ് ഹൈവേയിലെത്തുമെന്നും അവിടെനിന്നു തടസ്സമില്ലാതെ കേരളത്തിലെത്താൻ സാധിക്കുമെന്നുമാണ് സന്ദേശങ്ങളിൽ പറയുന്നത്.

ഇവിടെനിന്ന് എവിടേക്കും തിരിച്ചുപോകാനാവില്ലെന്നും റോഡിൽ പാർക്കിങ് തടഞ്ഞതോടെ ഇപ്പോൾ ഒരു ക്രഷറിൽ കയറ്റിയിട്ടിരിക്കുകയാണെന്നും ഡ്രൈവർമാർ പറയുന്നു. കൊറോണ ബാധിച്ച പ്രദേശമായതിൽ ഇവിടെനിന്നു വണ്ടികൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്നും ലോറിയിലുള്ളവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP