Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണാ വൈറസിന്റെ 40 ഘടനാന്തരങ്ങൾ കണ്ടുപിടിച്ചെന്ന് ഐസ്ലാന്റിലെ ശാസ്ത്രജ്ഞർ; വിവിധ വൈറസുകളുടെ ആവിർഭാവം വിവിധ രാജ്യങ്ങളിലെന്നും ശാസ്ത്രജ്ഞർ; ഏഴുപേർക്ക് രോഗം ബാധിച്ചത് ഇംഗ്ലണ്ടിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും; കൊറോണാ ഗവേഷണത്തിൽ പുതിയൊരു കാൽവെയ്‌പ്പ് കൂടി

കൊറോണാ വൈറസിന്റെ 40 ഘടനാന്തരങ്ങൾ കണ്ടുപിടിച്ചെന്ന് ഐസ്ലാന്റിലെ ശാസ്ത്രജ്ഞർ; വിവിധ വൈറസുകളുടെ ആവിർഭാവം വിവിധ രാജ്യങ്ങളിലെന്നും ശാസ്ത്രജ്ഞർ; ഏഴുപേർക്ക് രോഗം ബാധിച്ചത് ഇംഗ്ലണ്ടിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും; കൊറോണാ ഗവേഷണത്തിൽ പുതിയൊരു കാൽവെയ്‌പ്പ് കൂടി

മറുനാടൻ ഡെസ്‌ക്‌

വൈറസുകളുടെ പരിണാമങ്ങൾക്കിടയിൽ അവയിൽ പ്രകീർണ്ണാന്തരണം അഥവാ മ്യൂട്ടേഷൻസ് സംഭവിക്കാറുണ്ട്. ഇത് പലവിധത്തിലും വൈറസുകളുടെ സ്വഭാവത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ തീരെ ബാധിച്ചില്ല എന്നും വരാം. എന്നാൽ വൈറസുകളിൽ ദൃശ്യമാകുന്ന ഈ ജനിതക വ്യതിയാനങ്ങൾ ഒരുതരം വിരലടയാളം പോലെയാണ്. അതുപയോഗിച്ചുള്ള പഠനങ്ങളിലൂടെ അവ ആവിർഭവിച്ച സ്ഥലം കണ്ടെത്താനാകും.അങ്ങനെയാണ് ഈ വൈറസുകൾ വന്നതെവിടെനിന്ന് എന്ന് കണ്ടുപിടിക്കാനായത്.

ഏകദേശം 600 രോഗബാധിതരുള്ള ഐസ്ലാന്റിൽ അവരിൽനിന്നെടുത്ത സാമ്പിളുകളിലാണ് ഇത്തരം 40 വ്യത്യസ്ത ഇനം കോറോണ വൈറസുകളെ കണ്ടെത്തിയത്. ഇവ വന്നത് ഇറ്റലി, ആസ്ട്രിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരിൽ നടത്തിയ പരീക്ഷണത്തിൽ ഏഴുപേർക്ക് രോഗബാധയുണ്ടായത് ഇംഗ്ലണ്ടിലെ, ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഫുട്‌ബോൾ മത്സര വേദിയിൽ നിന്നാണെന്നും സ്ഥിരീകരിച്ചു.

മ്യൂട്ടേഷൻ എന്നത്, വൈറസുകൾക്ക് മനുഷ്യശരീരത്തെ ആക്രമിക്കുവാനുള്ള ശക്തി നൽകുന്ന ഒരു ജീവശാസ്ത്ര പ്രക്രിയയാണ്. ഈ വൈറസുകൾ പതിറ്റാണ്ടുകളോളം മൃഗങ്ങളിൽ കഴിഞ്ഞതിനുശേഷമായിരിക്കാം മനുഷ്യ ശരീരത്തിൽ കടന്നുകയറുവാനുള്ള ശക്തി നേടിയിട്ടുണ്ടാവുക എന്നും ശാസ്ത്രജ്ഞർ പറയുന്നു. ജിനോമിക്‌സ് ഉപയോഗിച്ചുള്ള വൈറസുകളുടെ പഠനം അവ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പെരുമാറുന്നതെന്നും കണ്ടുപിടിക്കാൻ സഹായിക്കും. ഇത് പ്രതിരോധ മരുന്നുകളുടെ കണ്ടുപിടിത്തത്തിന് വേഗത വർദ്ധിപ്പിക്കുകയും ചെയ്യും.

നേരത്തെ ചൈനയിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, വ്യാപകമായ ആക്രമണം ആരംഭിക്കുന്നതിനു മുൻപ് തന്നെ കൊറോണ വൈറസ് രണ്ട് വ്യത്യസ്ത സ്‌ട്രെയിനുകളിലായി മ്യൂട്ടേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും എന്നാണ്. പീക്കിങ് യൂണിവേഴ്സിറ്റി 103 രോഗികളിൽ നിന്നെടുത്ത സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായത്. അവർ ഈ രണ്ടു സ്‌ട്രെയിനുകൾക്കും എൽ എന്നും എസ് എന്നും പേരുകൾ നൽകി. ഇതിൽ എൽ സ്‌ട്രെയിനിൽ പെട്ട വൈറസാണ് അതിവേഗം പടരുന്നതെന്നും 70% രോഗികളിലും ബാധിച്ചിരിക്കുന്നത് ഇതാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എസ് സ്‌ട്രെയിനിലെ വൈറസുകൾ അത്രയ്ക്ക് ആക്രമോത്സുകരല്ലെങ്കിലും ഇവയാണ് ആദ്യം മനുഷ്യരെ ആക്രമിച്ചതെന്നാണ് നിഗമനം.

എന്നാൽ ഈ പഠനങ്ങളെല്ലാം വളരെ ചെറിയ എണ്ണം സാമ്പിളുകളിൽ നടത്തിയതിനാൽ ഇവയ്ക്ക് എത്രമാത്രം വിശ്വാസ്യത അവകാശപ്പെടാനാവുമെന്ന കാര്യത്തിൽ ചില വിമർശകർ സംശയമുന്നയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP