Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി; മരണപ്പെട്ടതിന് ശേഷം 12 മണിക്കൂറിലധികമാണ് കുട്ടി മൃതദേഹത്തിനരികെ കഴിഞ്ഞതെന്ന് അധികൃതർ

കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി; മരണപ്പെട്ടതിന് ശേഷം 12 മണിക്കൂറിലധികമാണ് കുട്ടി മൃതദേഹത്തിനരികെ കഴിഞ്ഞതെന്ന് അധികൃതർ

മൊയ്തീൻ പുത്തൻ‌ചിറ

ജോർജിയ: കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ജോർജിയയിലാണ് ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിച്ചിരുന്ന 42-കാരി കൊവിഡ്-12 ബാധിച്ച് മരിച്ചത്. മരണപ്പെട്ടതിനു ശേഷം 12 മണിക്കൂറിലധികമാണ് കുട്ടി മൃതദേഹത്തിനരികെ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

ജോർജിയയിൽ പീഡ്മോണ്ട് ന്യൂനാൻ ഹോസ്പിറ്റലിൽ മാമോഗ്രാം ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന 42-കാരിയാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. അവരുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മരണപ്പെട്ടത് ഏകദേശം 12 മുതൽ 16 മണിക്കൂർ മുമ്പാണെന്നാണ് നിഗമനം. ക്ഷേമ പരിശോധനാ പ്രവർത്തകരാണ് കോവെറ്റ കൗണ്ടിയിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ കണ്ട കുട്ടിക്ക് നാലോ അഞ്ചോ വയസ്സ് പ്രായമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മരണത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോറോണ വൈറസ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചതെന്ന് കോവെറ്റ കൗണ്ടി കൊറോണർ റിച്ചാർഡ് ഹോക്ക് പറഞ്ഞു. കുട്ടിക്ക് ഇപ്പോൾ അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കൊറോണ വൈറസ് ബാധിച്ച് ജോർജിയയിൽ 25 പേർ മരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP