Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

107 ഡിഗ്രി പനി,ചർദ്ദി, ചുമ, ഹാലുസിനേഷൻ, ഒരു അഞ്ചുവയസ്സുകാരന് സംഭവിച്ചത് ഇങ്ങനെയൊക്കെ; കൊറോണാക്കാലത്ത് മക്കളെ പൂട്ടിയിട്ട് വളർത്തേണ്ടതിന്റെ ആവശ്യകത അറിയണമെങ്കിൽ ഈ അമ്മയുടെ വേദന അറിഞ്ഞേ മതിയാകൂ..

107 ഡിഗ്രി പനി,ചർദ്ദി, ചുമ, ഹാലുസിനേഷൻ, ഒരു അഞ്ചുവയസ്സുകാരന് സംഭവിച്ചത് ഇങ്ങനെയൊക്കെ; കൊറോണാക്കാലത്ത് മക്കളെ പൂട്ടിയിട്ട് വളർത്തേണ്ടതിന്റെ ആവശ്യകത അറിയണമെങ്കിൽ ഈ അമ്മയുടെ വേദന അറിഞ്ഞേ മതിയാകൂ..

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 'അമ്മേ, ഞാൻ മരിക്കാമ്പോവ്വാണോ?' ഒർഞ്ചുവയസ്സുകാരന്റെ കൊഞ്ചലാണിത്. സാധാരണ നിലയിൽ പോലും ഒരു പെറ്റമ്മക്ക് ഈ ചോദ്യം സഹിക്കാൻ കഴിയുമോ? അപ്പോൾ, കൊറോണയെന്ന കണ്ണിൽചോരയില്ലാത്തവന്റെ ആക്രമണത്തിൽ കീഴടങ്ങിക്കിടക്കുന്ന സമയത്താണെങ്കിലോ? ആ അമ്മ മനസ്സ് കീറിപ്പറിയാൻ മറ്റെന്തെങ്കിലും ഒരു കാരണം വേണോ?

ബ്രൊമ്യാർഡിലെ 30 കാരിയായ ലോറൻ ഫുൾബ്രോക്കാണ് ഈ ദയനീയ അവസ്ഥ അനുഭവിക്കുന്നത്. 5 വയസ്സുകാരൻ ആൽഫിക്ക് വളരെപെട്ടെന്നായിരുന്നു രോഗലക്ഷണങ്ങൾ കാണപ്പെട്ടത്. 107 ഡിഗ്രിക്ക് മുകളിൽ പനി, ചർദ്ദി, ഹാലുസിനേഷൻ തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. ഹോസ്പിറ്റൽ ബെഡിൽ തളർന്നു കിടക്കുകയാണ് അഞ്ചുവയസ്സുകാരൻ ആൽഫി. തൊട്ടടുത്ത് മനമുരുകുന്ന പ്രാർത്ഥനകളുമായി അമ്മയും അപ്പോഴാണ് ആ അഞ്ചുവയസ്സുകാരന്റെ നിഷ്‌കളങ്ക ചോദ്യം, അമ്മേ ഞാൻ മരിക്കാമ്പോവ്വാണോ?

ജീവിതത്തിലെ മറ്റെന്തും സഹിക്കാനുള്ള ചങ്കൂറ്റമുണ്ട്, പക്ഷെ ഈ ചോദ്യം... ആ അമ്മ അർദ്ധോക്തിയിൽ നിർത്തുന്നു. ജീവിതത്തിലേ ഏറ്റവും ചീത്ത നിമിഷമായിരുന്നു ആചോദ്യം കേട്ട നിമിഷം എന്നാണ് ആ അമ്മ വ്യക്തമാക്കുന്നത്. മറ്റൊരമ്മയ്ക്കും ഈ ഗതി വരരുത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത കുട്ടികൾക്കും കോറോണ ബാധയുണ്ടായേക്കാം. ഇത് മറ്റ് അമ്മമാരേയും അറിയിക്കുകയാണ് തന്റെ പോസ്റ്റിന്റെ ലക്ഷ്യം എന്നും അവർ ഫേസ്‌ബുക്കിൽ പറഞ്ഞു.

'കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽക്കാണ് സംഭവങ്ങൾ ആരംഭിക്കുന്നത്' മകന്റെ വിവരങ്ങൾ അമ്മ വിവരിക്കുകയാണ്. 'ശബ്ദം അടഞ്ഞു പോവുകയായിരുന്നു ആദ്യം. നീന്തൽ ക്ലാസിൽ കൂടുതൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ചുകാണുമെന്നായിരുന്നു ഞാൻ ആദ്യം കരുതിയത്. ചൊവ്വാഴ്‌ച്ച ലക്ഷണങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി. കടുത്ത ചുമ, കൂടാതെ, പനിയും' തുടർന്ന് അവർ ആദ്യം ആംബുലൻസ് വരുത്തിയതും ആദ്യ ചികിത്സയിൽ പനികുറഞ്ഞതും ഒക്കെ വിവരിക്കുന്നുണ്ട്. പക്ഷെ വീണ്ടും ചർദ്ദി ആരംഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്.

കോവിഡ്19 രോഗികൾക്കായുള്ള ആശുപത്രി മുത്തശ്ശിക്കഥകളിലെ പ്രേതനഗരങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു എന്നാണ് അവർ എഴുതുന്നത്. ശരീരമാസകലം മൂടുന്ന രീതിയിൽ വസ്ത്രം ധരിച്ച ഡോക്ടർമാരും നഴ്സുമാരുമൊക്കെ ആ അഞ്ചുവയസ്സുകാരന്റെ മനസ്സിൽ സൃഷ്ടിച്ച ഭാവനയാണത്. നാലു ദിവസത്തെ ചികിത്സക്ക് ശേഷം കർശനമായ നിർദ്ദേശങ്ങളോടെയുള്ള ഐസൊലേഷൻ വീട്ടിൽ നടത്തണമെന്ന് പറഞ്ഞ് ഹോസ്പിറ്റലിൽ നിന്നും വിട്ടു.

ഇപ്പോൾ ഈ അഞ്ചുവയസ്സുകാരൻ വീട്ടിൽ ഐസൊലേഷനിലാണെന്നും നില വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആ അമ്മ പറയുന്നു. ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഇന്നലെ ആദ്യമായി മകൻ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ആ അമ്മ പറയുന്നു.

നിങ്ങൾക്ക് പലയിടത്തും പോകുവാനുള്ള ആഗ്രഹമുണ്ടാകും. പബ്ബാകാം, തീയറ്ററാകാം. സ്റ്റേഡിയമാകാം പാർക്കാകാം പക്ഷെ നിങ്ങളുടെ സന്തോഷത്തിനു വേണ്ടി വീട്ടിലുള്ള മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കണോ എന്നതാണ് നിങ്ങൾ ചിന്തിക്കേണ്ടതെന്ന് ഈ അമ്മ എഴുതുന്നു. ഈ അവബോധം ഉണ്ടാക്കുവാനാണ് ഈ പോസ്റ്റിട്ടതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP