Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിലും അമേരിക്കയിലും കൊടുങ്കാറ്റായി കൊവിഡ് 19: മഹാമാരി പടരുന്നത് 195 രാജ്യങ്ങളിൽ; രോഗബാധിതർ നാലുലക്ഷത്തിലേക്ക്, മരണം 18000 കടന്നു; യുഎസ് മഹാമാരിയുടെ ആസ്ഥാനമായേക്കും; ഇറ്റലിയിലും സ്പെയിനിലും കൂട്ടമരണങ്ങൾ തുടരുന്നു; ഇറ്റലിയിൽ മാത്രം മരിച്ചത് ഏഴായിരത്തോളം പേർ; ലോകത്താകമാനമായി ജനങ്ങളിൽ പകുതിയും നിർബന്ധിത ഗാർഹികവാസത്തിൽ; ജീവൻരക്ഷാ ഉപകരണങ്ങളുടെ കുറവ് രോഗബാധിതരാജ്യങ്ങളിലടക്കം വലിയ പ്രശ്നമായി മാറുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

യൂറോപ്പിലും അമേരിക്കയിലും കൊടുങ്കാറ്റായി കൊവിഡ് 19: മഹാമാരി പടരുന്നത് 195 രാജ്യങ്ങളിൽ; രോഗബാധിതർ നാലുലക്ഷത്തിലേക്ക്, മരണം 18000 കടന്നു; യുഎസ് മഹാമാരിയുടെ ആസ്ഥാനമായേക്കും; ഇറ്റലിയിലും സ്പെയിനിലും കൂട്ടമരണങ്ങൾ തുടരുന്നു; ഇറ്റലിയിൽ മാത്രം മരിച്ചത് ഏഴായിരത്തോളം പേർ; ലോകത്താകമാനമായി ജനങ്ങളിൽ പകുതിയും നിർബന്ധിത ഗാർഹികവാസത്തിൽ; ജീവൻരക്ഷാ ഉപകരണങ്ങളുടെ കുറവ് രോഗബാധിതരാജ്യങ്ങളിലടക്കം വലിയ പ്രശ്നമായി മാറുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണ മഹാമാരി ലോകത്താകമാനം വ്യാപിച്ചതോടെ അടച്ചിടലിന് തയ്യാറായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ട്. കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു. നാല് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 743 പേർ മരിച്ചു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഇന്നലെ മരിച്ചത് 489 പേരാണ്.

അതേസമയം, യൂറോപ്പിലും അമേരിക്കയിലും കൊവിഡ് കൊടുങ്കാറ്റുപോലെ പടരുകയാണ്. അമേരിക്കയിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. ഇറ്റലിയിൽ മരണം ആറായിരം കടന്നു. ഇറ്റലി, അമേരിക്ക, സ്‌പെയിൻ, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിൽ കൂടുതലുള്ളത്.

ഇവിടങ്ങളിലെ അവസ്ഥ ഓരോ നിമിഷവും സങ്കീർണമാവുകയാണ് . ജീവൻരക്ഷാ ഉപകരണങ്ങളുടെ കുറവ് അമേരിക്കയിൽ അടക്കം വലിയ പ്രശ്നമായി മാറുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ ജനങ്ങളിൽ പകുതിയും നിർബന്ധിത ഗാർഹികവാസത്തിലാണ്. ബ്രിട്ടനിൽ ആറരക്കോടി ജനങ്ങളാണ് വീടുകൾക്കുള്ളിൽ ഒതുങ്ങിയത്. ബ്രിട്ടന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയെന്നാണ് സാഹചര്യത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചതും.

അതേസമയം, ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്റെ വ്യാപനം അതിവേഗം വർധിക്കുകയാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനൽകി. ആരോഗ്യപ്രവർത്തകരുൾപ്പെടെ രോഗബാധിതരാകുന്നതാണ് മറ്റൊരു വെല്ലുവിളി. വൈറസിനുനേരെ പോരാട്ടം ശക്തമാക്കാൻ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡിൽ ലോകത്ത് മരണം 18,907 ആയി. 195 രാജ്യങ്ങളിലായി നാല് ലക്ഷത്തിലേറെ ആളുകളെയാണ് ഇതുവരെ വൈറസ് ബാധിച്ചത്. 1,03,380 പേർ ഇതുവരെ രോഗമുക്തിനേടി. പ്രഭവസ്ഥാനമായ ചൈനയിൽ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ചയോടെ 78 പുതിയ കേസുകളെത്തിയതോടെ പ്രതിരോധനടപടികൾ കർശനമാക്കി. ഏഴുമരണവും അവിടെ റിപ്പോർട്ടുചെയ്തു. ഇറ്റലിയിൽ തിങ്കളാഴ്ച 602 പേരാണ് മരിച്ചതും്. ആകെ രോഗികളുടെ എണ്ണം 63,928 ആയി. സ്‌പെയിനിൽ 4537 പേർക്കുകൂടി വൈറസ് ബാധിക്കുകയും 385 പേർ മരിക്കുകയുംചെയ്തു. യു.എസിൽ 2434 പുതിയകേസുകളും 29 മരണവുമുണ്ട്. ചൈനയും ഇറ്റലിയും കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവുംകൂടുതൽ വൈറസ് ബാധിതരുള്ളത് യു.എസിലാണ്. 46,168 പേരാണ് അവിടെ രോഗബാധിതർ. മരണം 495 ആയി.

സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒട്ടേറെ രാജ്യങ്ങൾ നിരോധിച്ചതോടെ ലോകത്ത് 170 കോടിയിലധികം പേരാണ് വീടുകളിലൊതുങ്ങിയത്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീട്ടിലിരുന്ന ജോലിചെയ്യാനുമാണ് പലരാജ്യങ്ങളും ഉത്തരവിട്ടിട്ടുള്ളത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കുശേഷം ആദ്യം അടച്ചത് ഇറ്റലിയാണ്. പിന്നാലെ സ്‌പെയിൻ, ഫ്രാൻസ്, ജർമനി, യു.എസ്., ബ്രിട്ടൻ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളും അടച്ചിടൽ പ്രഖ്യാപിക്കുകയായിരുന്നു.വൈറസിന്റെ പ്രഭവസ്ഥാനമായ ചൈനയെക്കാൾ രോഗബാധിതരുടെ എണ്ണവും കൂടുന്നതാണ് ഇറ്റലിയെ ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി. ലോകത്ത് ഏറ്റവും കൂടുതൽപേർ മരിച്ചതും ഇറ്റലിയിലാണ്. തിങ്കളാഴ്ചയോടെ മരണം ഏഴായിരത്തോളമായി. 63,928 ആണ് ഇപ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം. രണ്ടുദിവസമായ റിപ്പോർട്ടുചെയ്യപ്പെടുന്ന മരണത്തിലെ നേരിയ കുറവ് അതിനിടെ ചെറിയൊരു ആശ്വാസം നൽകുന്നുമുണ്ട്്. ഇന്നലെ ഇറ്റലിയിൽ മരണമടഞ്ഞത് 743 പേരാണ്.

അതിനിടെ ബ്രിട്ടനിൽ തിങ്കളാഴ്ചയോടെ 54 പേർകൂടി മരിച്ചതോടെ സ്ഥിതിഗതികൾ കൈവിടാൻ തുടങ്ങുന്നുവെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചത്തേക്കാണ് നിരോധനം. മറ്റുനിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. രാജ്യത്ത് ഇതുവരെ 335 പേരാണ് മരിച്ചത്. 6650 പേർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

അതേസമയം, യു.എസിൽ കാലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നാലരക്കോടിയോളം ജനങ്ങളാണ് വീടുകളിൽത്തന്നെ തുടരുന്നത്. തുടക്കത്തിൽ അടച്ചുപൂട്ടൽ നടപടി എടുക്കാതിരുന്ന ഏഷ്യൻ രാജ്യങ്ങളും രണ്ടാംഘട്ടത്തിൽ വ്യാപനത്തിന്റെ തോത് വർധിച്ചതോടെ അടച്ചുപൂട്ടൽ നടപടിയിലേക്ക് കടന്നത്. വലിയ ഭീഷണി നേരിടുന്ന ഇന്ത്യ, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ, മലേഷ്യ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കോടിക്കണക്കിന് ജനം വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്.

ഇതിനിടെ കൊറോണ വൈറസിന്റെ തലസ്ഥാനമായി യുഎസ് മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. അവിടെ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി. ഇതിനിടെ, എല്ലാ സംസ്ഥാനത്തും മാസ്‌ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നു പറഞ്ഞു.

സിഡ്‌നിയിൽ യാത്രക്കപ്പലിൽ രോഗികൾ വന്നിറങ്ങിയതോടെ ഓസ്‌ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 10 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം പെരുകിയതോടെ മലേഷ്യ പരിശോധന ശക്തമാക്കി.

ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാനനഗരിയായ വുഹാനും തുറക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇവിടെ 5.6 കോടി ജനങ്ങളാണുള്ളത്. വിലക്ക് ഏർപ്പെടുത്തിയിട്ട് 3 മാസമായി. പ്രവിശ്യ ഇന്നു തുറന്നുകൊടുക്കും. എന്നാൽ വുഹാൻ ഏപ്രിൽ എട്ടിനേ തുറക്കൂ. ഹുബെയിൽ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകൾ നീക്കും. എന്നാൽ മറ്റു മേഖലകളിൽ നിയന്ത്രണം കർക്കശമാക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.

തായ്‌ലൻഡ് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലുടനീളം വ്യാഴാഴ്ച മുതൽ 21 ദിവസം ലോക്ക് ഡൗൺ.
ഫ്രാൻസിലെ അടച്ചിടൽ ഏതാനും ആഴ്ചകൾ കൂടി നീണ്ടേക്കുമെന്ന് സൂചന. കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിൽ അവശ്യവിഭാഗത്തിൽ പെടാത്ത ബിസിനസ് സ്ഥാപനങ്ങൾ അടച്ചിടുന്നു. ആളുകൾ വീട്ടിലിരുന്നില്ലെങ്കിൽ നടപടിയെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ താക്കീതും.

ഒരു മാസത്തെ അടച്ചിടലിന് തയ്യാറെടുക്കുന്ന ന്യൂസീലൻഡിലെ ജനങ്ങളോട് കൂടിക്കാണുന്നതു തീരെ കുറയ്ക്കാൻ പ്രധാനമന്ത്രി ജസിൻഡ ആർഡേൻ. ആദ്യമരണം ഉണ്ടായതോടെ നൈജീരിയൻ അതിർത്തികൾ അടച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വിദേശയാത്ര നടത്തിയിട്ടുള്ള ചൈന, ഹോങ്കോങ്, തയ്വാൻ യാത്രക്കാരെ മക്കാവുവിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കിർഗിസ്ഥാനിലെ 3 വൻ നഗരങ്ങളിൽ അടിയന്തരാവസ്ഥ, കർഫ്യൂ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഐവറി കോസ്റ്റിലും സെനഗലിലും കർഫ്യൂ, യാത്രാവിലക്ക്. ജോർദാനിൽ കർഫ്യൂ നീട്ടി. തുർക്കിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

വിവിധരാജ്യങ്ങളിലെ സ്ഥിതി 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP