Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 ആഘോഷമാക്കാൻ കുമരകത്തേക്ക് ഒരു ഉല്ലാസയാത്ര: പാലക്കാട് നിന്നും യാത്ര തിരിച്ച് അഞ്ചംഗ സംഘം; യുവാക്കളോട് പൊലീസ് കാര്യം തിരക്കിയപ്പോൾ ടൂറിന് പോകുകയാണെന്ന് മറുപടിയും; ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് വിനോദയാത്രയ്ക്കിറങ്ങിയ യുവാക്കൾ പിടിയിൽ

കോവിഡ് 19 ആഘോഷമാക്കാൻ കുമരകത്തേക്ക് ഒരു ഉല്ലാസയാത്ര: പാലക്കാട് നിന്നും യാത്ര തിരിച്ച് അഞ്ചംഗ സംഘം; യുവാക്കളോട് പൊലീസ് കാര്യം തിരക്കിയപ്പോൾ ടൂറിന് പോകുകയാണെന്ന് മറുപടിയും; ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് വിനോദയാത്രയ്ക്കിറങ്ങിയ യുവാക്കൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ : കോവിഡ് അവധിക്കാലം ആഘോഷമാക്കാൻ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ അഞ്ചു യുവാക്കൾ പിടിയിലായി. പാലക്കാട് സ്വദേശികളായ അഞ്ചുപേരാണ് ഇന്നലെ ഉച്ചയോടെ തൃശൂരിലെത്തിയത്. നടുവിലാലിന് സമീപത്തുവെച്ച് സിഐ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞ് യാത്രയുടെ ഉദ്ദേശം തിരക്കി. ടൂറിന് പോകുകയാണെന്നായിരുന്നു മറുപടി.

കയ്യോടെ യുവാക്കളെ പിടികൂടിയ പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് കറങ്ങാനിറങ്ങിയതിന്റെ പേരിൽ പൊലീസ് നിയമത്തിലെ 118 (ഇ) വകുപ്പ് പ്രകാരം പൊതുശല്യമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമ പ്രകാരവും പൊലീസ് കേസെടുത്തു.

അതേസമയം, സമ്പൂർണ അടച്ചുപൂട്ടൽ ലംഘിച്ചതിന് ഇന്നലെ എറണാകുളം ജില്ലയിൽ 133 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 84പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തു. സിറ്റി പരിധിയിൽ 58 കേസുകളെടുത്തു. റൂറൽ പരിധിയിൽ 75 കേസെടുത്തു. സെൻട്രൽ, സൗത്ത്, പാലാരിവട്ടം സ്റ്റേഷനുകളിൽ 5 പേർക്കെതിരെ വീതം കേസെടുത്തു. നോർത്തിൽ 3 പേർക്കെതിരെയും കടവന്ത്ര, എളമക്കര എന്നിവിടങ്ങളിൽ 2 പേർക്കെതിരെ വീതവുമാണു കേസ്.

ബൈക്കുകളിലും മറ്റും വെറുതേ കറങ്ങാൻ ഇറങ്ങിയ ചെറുപ്പക്കാർക്കെതിരെയാണു പ്രധാനമായും കേസെടുത്തത്. ചായക്കടകൾ, ബേക്കറി, പെട്ടിക്കടകൾ തുടങ്ങിയവ അടപ്പിച്ചു. പാർസൽ അല്ലാതെ ഭക്ഷണ വിതരണത്തിനു മുതിർന്ന ഹോട്ടലുകളും അടപ്പിച്ചു. വിദ്യാഭ്യാസവും വിവരവുമുള്ളവർ പോലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതു പരിതാപകരമാണെന്നു പൊലീസ് പറഞ്ഞു. ഇന്നു മുതൽ നിലപാട് കൂടുതൽ കർക്കശമാക്കുമെന്നു പൊലീസ് പറഞ്ഞു. അഞ്ചിലേറെ പേർ കൂടി നിന്നാൽ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ചതിനു മട്ടാഞ്ചേരിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആലുവയിൽ ബവ്‌റിജസ് കോർപറേഷൻ വിൽപനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രകടനം നടത്തിയ 5 യുവമോർച്ച പ്രവർത്തകർക്കെതിരെയും ഇന്നലെ കേസെടുത്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP