Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക്ഡൗണിൽ ദുരിതത്തിലാവുന്ന മനുഷ്യരെ സഹായിക്കാൻ 2 കോടി രൂപ നൽകി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ ഭാര്യ; തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത് അനുപമയുടെ അച്ഛൻ; തെലുങ്ക് നടൻ നിതിൻ നൽകിയത് പത്ത് ലക്ഷം രൂപയും; നന്ദി അറിയിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

ലോക്ഡൗണിൽ ദുരിതത്തിലാവുന്ന മനുഷ്യരെ സഹായിക്കാൻ 2 കോടി രൂപ നൽകി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ ഭാര്യ; തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത് അനുപമയുടെ അച്ഛൻ; തെലുങ്ക് നടൻ നിതിൻ നൽകിയത് പത്ത് ലക്ഷം രൂപയും; നന്ദി അറിയിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

സ്വന്തം ലേഖകൻ

ഹൈദരാബാദ്; കൊവിഡ് 19 ലോക്ഡൗൺ കാലത്ത് ദുരിതത്തിലകപ്പെടാൻ സാധ്യതയുള്ള മനുഷ്യരെ സഹായിക്കാൻ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നൽകി മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ലയുടെ ഭാര്യ അനുപമ വേണുഗോപാൽ നദെല്ല.

രണ്ട് കോടി രൂപയുടെ ചെക്ക് അനുപമയുടെ പിതാവും മുൻ മുതിർന്ന ഐ.ഐ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.ആർ വേണുഗോപാൽ നൽകി. തെലങ്കാന സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രമുഖരാണ് ദരിദ്രരെ സഹായിക്കുന്നതിന് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 48 കോടി രൂപയാണ് എംപ്ലോയീസ് ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. തെലുങ്ക് നടൻ നിതിൻ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു എല്ലാവർക്കും നന്ദി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP