Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗായിക കണിക കപൂറിന്റെ മൂന്നാമത്തെ കൊവിഡ് 19 പരിശോധനാഫലവും പോസിറ്റീവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒജസ് ദേശായിയുടെ പരിശോധനാ ഫലം നെഗറ്റീവ്

ഗായിക കണിക കപൂറിന്റെ മൂന്നാമത്തെ കൊവിഡ് 19 പരിശോധനാഫലവും പോസിറ്റീവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒജസ് ദേശായിയുടെ പരിശോധനാ ഫലം നെഗറ്റീവ്

സ്വന്തം ലേഖകൻ

ലക്നൗ: ബോളിവുഡ് ഗായിക കണിക കപൂറിന്റെ കൊവിഡ് 19 പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്. അതേസമയം കണികയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒജസ് ദേശായിയുടെ പരിശോധനാഫലം നെഗറ്റീവായി. താജ് ഹോട്ടലിൽ കണികയ്ക്കൊപ്പം രണ്ട് ദിവസം ഒജസുമുണ്ടായിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധന ഫലവും കണികയുടേത് പോസിറ്റീവായിരുന്നു.

രണ്ട് പരിശോധനാഫലമെങ്കിലും നെഗറ്റീവാകാതെ കണികയുടെ ചികിത്സയിൽ മാറ്റമുണ്ടാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുറച്ചു നാളുകളായി ലണ്ടനിൽ താമസിച്ചിരുന്ന കണിക മാർച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാൽ രാജ്യത്തുകൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ വിദേശ യാത്രയുടെ വിവരങ്ങൾ കണിക അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്തിരുന്നില്ല

മാത്രവുമല്ല നാട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാർ പാർട്ടികളാണ് ഇവർ നടത്തിയത്. ഈ പാർട്ടികളിൽ രാജ്യത്തെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP