Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരോഗ്യരംഗം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണി; ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തി കോവിഡിനെ നേരിടാനുള്ള നിയന്തണങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല ഏറ്റെടുക്കാൻ മോദി സർക്കാർ; നിയമം ലംഘിച്ച് വീട്ടിന് പുറത്തിറങ്ങുന്നവർക്ക് രണ്ട് കൊല്ലം തടവു ശിക്ഷ; മഹാമാരിയെ നേരിടാനും സോഷ്യൽ ഡിസ്റ്റൻസ് ഉറപ്പാക്കാനും ഇനി അടിയന്തരാവസ്ഥയ്ക്ക് സമാനമായ കേന്ദ്ര ഇടപെടൽ

ആരോഗ്യരംഗം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണി; ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തി കോവിഡിനെ നേരിടാനുള്ള നിയന്തണങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല ഏറ്റെടുക്കാൻ മോദി സർക്കാർ; നിയമം ലംഘിച്ച് വീട്ടിന് പുറത്തിറങ്ങുന്നവർക്ക് രണ്ട് കൊല്ലം തടവു ശിക്ഷ; മഹാമാരിയെ നേരിടാനും സോഷ്യൽ ഡിസ്റ്റൻസ് ഉറപ്പാക്കാനും ഇനി അടിയന്തരാവസ്ഥയ്ക്ക് സമാനമായ കേന്ദ്ര ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസിനെ നേരിടാനുള്ള നിയന്തണങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ഏറ്റെടുക്കും. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് നടപ്പാക്കും. രാജ്യത്ത് ആദ്യമായിട്ടാകും ഇത് നിലവിൽ വരിക. രാജ്യമെമ്പാടും പടർന്നുപിടിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഓരോന്നായി രാജ്യം കൈകൊള്ളുകയാണ്. ഇതുസംബന്ധിച്ച് ധാരണാപത്രംതന്നെ തയ്യാറാക്കിയിട്ടുണ്ട്. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്ത്യ ഒന്നടങ്കം അടച്ചുപൂട്ടലിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ കടുത്ത തീരുമാനങ്ങൾ.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ഭരണഘടന സംസ്ഥാനവും കേന്ദ്രവും എന്ന രീതിയിൽ രണ്ടായി തരംതിരിക്കുന്നു. വ്യോമസേന മുതൽ ദേശീയ സുരക്ഷ വരെയുള്ള മേഖലയിലുള്ളവർക്ക പ്രത്യേക ലൈൻ വകുപ്പുകളും നൽകിയിട്ടുണ്ട്.ആരോഗ്യം,? കാർഷികം എന്നീ പ്രധാന വകുപ്പുകളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കൊറോണ അസാധാരണ സാഹചര്യമായി കേന്ദ്രം വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല കേന്ദ്രം നേരിട്ട് ഏറ്റെടുക്കുന്നത്. ചികിൽസാ സംവിധാനങ്ങളും മരുന്നുകളും മറ്റ് കാര്യങ്ങളുമെല്ലാം കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാകും. പ്രതിരോധത്തിന് പൊലീസ് സേനയെ വിനിയോഗിക്കാനും കഴിയും. കർശന നിയന്ത്രണങ്ങൾക്ക് വേണ്ടി ഇത് അനിവാര്യതയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാകുന്നതോടെ കൊറോണയെ നേരിടുന്നതിനുള്ള നടപടികൾ പൂർണ്ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. ആരോഗ്യരംഗം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ദേശീയ ദുരന്തനിവാരണ അഥോറിറ്റി ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലം ചൂണ്ടിക്കാട്ടുന്നു. കാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശം പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ്.

ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കുമ്പോൾ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇതനുസരിച്ചുള്ള നടപടികളുണ്ടാകും. ഈ നിയമം അനുസരിച്ച് രണ്ടു വർഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകൾ ലഭിക്കാനുള്ള വകുപ്പുകളുണ്ട്. ആളുകൾ വീട്ടിന് പുറത്തിറങ്ങുന്നുവെന്ന പരാതി സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്. ലോക്ക്ഡൗണിനായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ, നിയന്ത്രണ നടപടികൾ ലംഘിക്കുന്ന ആർക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾക്കും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 നും കീഴിൽ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ അറിയിപ്പുകൾ ഫലപത്തായ രീതിയിൽതന്നെ നൽകുന്നുണ്ട്. മന്ത്രാലയങ്ങൾക്ക് മാത്രമല്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമടക്കം നിദേശങ്ങൾ കർശനമായി നൽകിയിട്ടുണ്ട്. എന്നാൽ കൊറോണാകാലത്ത് സാമ്പത്തികസ്ഥിതി എങ്ങനെ മുന്നോട്ടുപോകും എന്നതിനെ കുറിച്ച് സർക്കാരിന് വ്യക്തമായ പ്ലാനുണ്ട്. കൊറോണ എന്ന മഹാമാരിയെ തുരത്താൻ രാജ്യത്തെ എല്ലാ മേഖലയിലുള്ളവരും ഒന്നടങ്കം ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്നോട്ടുപോകുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം അടിവരയിട്ടു പറയുന്നു. രാജ്യം പദ്ധതികൾ ഓരോന്നായി നടപ്പാക്കുന്നുമുണ്ട്. ഇക്കാര്യം പലതവണയായി പരിശോധിച്ചതുമാണ്.

കാബിനറ്റ് സെക്രട്ടറിയും ഉദ്യോഗസ്ഥരുടെ മന്ത്രാലയവും വിശദ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇവരെതന്നെയാണ് വിവരങ്ങൾ കൈമാറാൻ ഏർപ്പെടുത്തിയതും. അഞ്ച് സർക്കാർ ഉദ്യോഗസ്ഥർ ഇതിനുള്ള വിശദാംശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്തുകൊവിഡ് പോസിറ്റീവ് രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. ഗുജറാത്തിൽ മൂന്നുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. 105 ആണ് കേരളത്തിലെ കണക്ക്. ഗുജറാത്തിൽ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. ഹോം ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച 147 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പ്രതിരോധത്തിന് നേരിട്ട് രംഗത്തിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP