Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം: പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം: പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ പതിനൊന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ചാവേറുകളും തോക്കേന്തിയ അക്രമിയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

കാബൂളിലെ ഷോർ ബസാറിന് സമീപത്തെ ധരംശാലയാണ് ആക്രമിച്ചത്. ഹിന്ദു, സിഖ് ന്യൂനപക്ഷമേഖലയിലാണ് ഇത്. രാവിലെ 7.45 നാണ് ആക്രമണമുണ്ടായത്. നൂറിൽപരം വിശ്വാസികൾ കെട്ടിടത്തിനുള്ളിലുള്ളതായി വിവരം ലഭിക്കുന്നത്. സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയാണ് ഇവർ ധരംശാലയിൽ പ്രവേശിച്ചത്.

പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ധരംശാലയിലെ ആദ്യ നില അധികൃതർ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് ആമ്പുലൻസിനെയും അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP