Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ; അരിയും ഗോതമ്പും സബ്‌സിഡിയോടെ നൽകും; ഒരു കിലോ അരി മൂന്നുരൂപയ്ക്കും ഗോതമ്പ് രണ്ടുരൂപയ്ക്കും; അവശ്യവസ്തുക്കൾക്ക് ക്ഷാമമമില്ല; സബ്‌സിഡിയോടെ ഭക്ഷ്യധാന്യം നൽകുന്നത് 80 കോടി ജനങ്ങൾക്ക്; അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ; കടകളിൽ പോകുമ്പോൾ അകലം പാലിക്കണമെന്നും മന്ത്രി; തീരുമാനങ്ങൾ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ

21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ; അരിയും ഗോതമ്പും സബ്‌സിഡിയോടെ നൽകും; ഒരു കിലോ അരി മൂന്നുരൂപയ്ക്കും ഗോതമ്പ് രണ്ടുരൂപയ്ക്കും; അവശ്യവസ്തുക്കൾക്ക് ക്ഷാമമമില്ല; സബ്‌സിഡിയോടെ ഭക്ഷ്യധാന്യം നൽകുന്നത് 80 കോടി ജനങ്ങൾക്ക്; അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ; കടകളിൽ പോകുമ്പോൾ അകലം പാലിക്കണമെന്നും മന്ത്രി; തീരുമാനങ്ങൾ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ കാലത്ത് കേന്ദ്രസർക്കാർ എന്ത് ആനുകൂല്യങ്ങൾ നൽകുന്നുവെന്ന് ചോദിച്ചവർക്ക് മറുപടിയായി. അരിയും ഗോതമ്പും സബ്‌സിഡിയോടെ നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഗോതമ്പ് രണ്ടു രൂപയ്ക്കും അരു മൂന്നു രൂപയ്ക്കും ലഭ്യമാക്കും. അവശ്യ വസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകില്ല. 80 കോടി ജനങ്ങൾക്ക് സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നുമാസത്തേയ്ക്കാണ് ഭക്ഷ്യധാന്യം നൽകുക.അരിയും ഗോതമ്പുമാണ് സബ്സിഡിയോട് കൂടി നൽകുക. ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും നൽകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ല. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കും. കടകളിൽ പോകുമ്പോൾ അകലം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലും സമാനമായ നടപടി പിണറായി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട (ബിപിഎൽ) കുടുംബാംഗങ്ങൾക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാണ്. ഇതിനോടൊപ്പം തന്നെ, മുൻഗണനാ ലിസ്റ്റിൽപ്പെടാത്ത തൊഴിൽ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് 15 കിലോ അരിയെങ്കിലും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. 15 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. ക്വാറൈന്റനിലുള്ളവർക്ക് ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കും. കൂടാതെ പലവ്യജ്ഞനങ്ങൾ വിതരണം ചെയ്യുന്നതും സർക്കാർ പരിഗണനയിലുണ്ട്.അവശ്യ സാധനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും വീടുകളിലേക്ക് നേരിട്ടെത്തിക്കാനാണ് ആലോചന. റേഷന് പുറമെ ആയിരിക്കും ഈ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുക.

റേഷൻ കടകളിലൂടെ വിതരണം ചെയ്താൽ ആളുകൾ കൂട്ടം കൂടാൻ ഇടയുണ്ടെന്ന സാധ്യത കണക്കിലെടുത്താണ് തീരുമാനം.മുൻഗണന പട്ടികയിലുള്ളവർക്ക് 15 കിലോ അരി വിതരണം ചെയ്യും. ആവശ്യമെങ്കിൽ മറ്റുള്ളവർക്കും നൽകുന്ന കാര്യം പരിഗണിക്കും. ഭക്ഷ്യ സാധനങ്ങൾ അവരുടെ വീട്ടിലേക്ക് എത്തിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. റേഷൻ കടകൾ കൂടുതൽ സമയം പ്രവർത്തിക്കും. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും രണ്ടുമുതൽ അഞ്ചുവരെയും തുറക്കും.സംസ്ഥാനം പൂർണമായും അടച്ചിട്ട സാഹചര്യത്തിലാണ് പ്രധാന തീരുമാനം. ദിവസ വേതനക്കാർക്ക് ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുമെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

രണ്ടു മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഇനത്തിൽ 1069 കോടി രൂപയും വെൽഫയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്.സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വേഗത്തിൽ വിതരണം ചെയ്യുന്നത്. ബാക്കി തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP