Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവേക് എക്സ്പ്രസ് കന്യാകുമാരി സ്റ്റേഷനിലേക്ക് ചൂളം വിളിച്ചെത്തിയതോടെ നിശ്ചലമായത് ഇന്ത്യയിലെ ഏറ്റവും വലിയ ​ഗതാ​ഗത ശൃംഖലയിലെ അവസാന ചലനവും; ഇനി ട്രെയിനുകൾ ഓടിത്തുടങ്ങുക കൊറോണ ഭീതി ഒഴിഞ്ഞ ശേഷം

വിവേക് എക്സ്പ്രസ് കന്യാകുമാരി സ്റ്റേഷനിലേക്ക് ചൂളം വിളിച്ചെത്തിയതോടെ നിശ്ചലമായത് ഇന്ത്യയിലെ ഏറ്റവും വലിയ ​ഗതാ​ഗത ശൃംഖലയിലെ അവസാന ചലനവും; ഇനി ട്രെയിനുകൾ ഓടിത്തുടങ്ങുക കൊറോണ ഭീതി ഒഴിഞ്ഞ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിബ്രു​ഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് ഇന്ന് നിശ്ചിത സമയത്തിനും 19 മിനിറ്റ് നേരത്തേ ഇന്ത്യയുടെ തെക്കേഅറ്റത്തേ സ്റ്റേഷനിലേക്ക് ചൂളംവിളിച്ചെത്തിയതോടെ അവസാനിച്ചത് ഒരു ചെറു കാലയളവിലേക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ ചലനമാണ്. ഇന്ന് രാവിലെ 9.36ന് കന്യാകുമാരിയിൽ 15906 നമ്പർ വിവേക് എക്സ്പ്രസ് കുതിച്ചെത്തി നിന്നതോടെ ഇന്ത്യൻ റെയിൽവെയുടെ അവസാനത്തെ ട്രെയിനും നിശ്ചലമായി. ഇനി യാത്രാ ട്രെയിനുകൾ പുനരാരംഭിക്കുന്ന ദിവസം വരെ ഇന്ത്യയുടെ ഏറ്റവും വലിയ യാത്ര സംവിധാനം ആളനക്കമില്ലാതെ കിടക്കും. നിന്നുതിരിയാൻ ഇടയില്ലാതെ ആൾത്തിരക്കുണ്ടായിരുന്ന സ്റ്റേഷനുകൾ ആളെക്കാണാൻ കാത്തിരിക്കും. ഗുഡ്സ് ട്രെയിനുകൾ യാത്ര തുടരുന്നതിനാൽ സ്റ്റേഷനുകളിൽ അതിനുള്ള ജീവനക്കാർ മാത്രം കാണും.

കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു​ഗതാ​ഗത സംവിധാനം നിർത്തിവെക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായിരുന്നു അത്. ഇന്ത്യൻ റെയിൽവെയുടെ 167 വർഷത്തെ ചരിത്രത്തിൽ ഒരുപക്ഷേ അപൂർവമായ സംഭവമാണ് പൂർണമായും സർവീസ് നിർത്തിവെക്കുക എന്നത്. അതിന് സാക്ഷിയായത് രാജ്യത്തിന്റെ തെക്കേ മുനമ്പും. രാജ്യത്ത് ജനതാ കർഫ്യൂ നിലവിൽ വരുന്നതിനു ഒരു മണിക്കൂർ മുന്നെയാണ് , കഴിഞ്ഞ ശനിയാഴ്ച അസമിലെ ദിബ്രു​ഗഡിൽ നിന്നും 15906 വിവേക് എക്സ്പ്രസ് യാത്ര ആരംഭിച്ചത്. അസം, ബിഹാർ, നാഗാലാൻഡ്, ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ വഴിയാണു വിവേക് എക്സ്പ്രസ് കടന്നു വന്നത്. ഇന്ത്യയിൽ ഏറ്റവും ദൂരം ഓടുന്ന ട്രെയിനാണു ദിബ്രുഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ്.

ട്രെയിൻ കന്യാകുമാരിയിൽ എത്തിയതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചു. 4205 കിലോമീറ്ററിന് അപ്പുറത്തു നിന്ന് കഴിഞ്ഞ ശനിയാഴ്ച വിവേക് എക്സ്പ്രസ് യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന ഇന്ത്യയല്ല 5 ദിവസത്തിനു ശേഷം കന്യാകുമാരിയിൽ എത്തിയപ്പോഴുള്ളത്. അസമിലെ ദിബ്രുഗഡിൽ നിന്ന് വിവേക് എക്സ്പ്രസ് യാത്ര തുടങ്ങിയത്. 24 മണിക്കൂർ ട്രെയിൻ ഗതാഗതം നിർത്തിയെന്നായിരുന്നു അന്ന് അറിയിപ്പ്.

ട്രെയിൻ ഗുവാഹത്തി കടന്നപ്പോൾത്തന്നെ ട്രെയിൻ നിയന്ത്രണം ആദ്യം 72 മണിക്കൂറും പിന്നീട് 31 വരെയുമായി പ്രഖ്യാപിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ തുടരാൻ അനുവദിച്ചതോടെ ഏതാനും യാത്രാ ട്രെയിനുകൾ മാത്രമായിരാജ്യത്ത് സർവീസ് നടത്തുന്നത്. ചൊവ്വാഴ്ചയോടെ മറ്റെല്ലാ ട്രെയിനുകളും അതാതിന്റെ അവസാന സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിച്ചപ്പോഴും വിവേക് പാളത്തിൽത്തന്നെയായിരുന്നു.ഒടുവിൽ കേരളത്തിലെ സ്റ്റേഷനുകൾ കടന്ന് ബുധനാഴ്ച രാവിലെ 9.36നു കന്യാകുമാരിയിൽ യാത്ര അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP