Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു യുവതി ഊബർ ഈറ്റ്‌സ് ഡ്രൈവറോട് സിഗരറ്റ് വാങ്ങാൻ പറഞ്ഞതും ഉർവശി കാലിടറി നടന്നതും ആഘോഷമാക്കിയ കേരളീയ സമൂഹത്തിലേക്ക് സ്ത്രീകളെ കൂട്ടത്തോടെ മദ്യപാനികളാക്കാനാണോ പിണറായിയുടെ പുതിയ ഓൺലൈൻ മദ്യ കച്ചവടം? പ്രായപൂർത്തിയാകാത്ത പിള്ളാരേയും കരിഞ്ചന്തക്കാരേയും എങ്ങനെ തടയാനാവുമെന്നാണ് സർക്കാർ പറയുന്നത്? കേരളത്തെ കുടിപ്പിച്ച് കിടത്താൻ പിണറായി ക്വട്ടേഷൻ എടുക്കുമ്പോൾ..

ഒരു യുവതി ഊബർ ഈറ്റ്‌സ് ഡ്രൈവറോട് സിഗരറ്റ് വാങ്ങാൻ പറഞ്ഞതും ഉർവശി കാലിടറി നടന്നതും ആഘോഷമാക്കിയ കേരളീയ സമൂഹത്തിലേക്ക് സ്ത്രീകളെ കൂട്ടത്തോടെ മദ്യപാനികളാക്കാനാണോ പിണറായിയുടെ പുതിയ ഓൺലൈൻ മദ്യ കച്ചവടം? പ്രായപൂർത്തിയാകാത്ത പിള്ളാരേയും കരിഞ്ചന്തക്കാരേയും എങ്ങനെ തടയാനാവുമെന്നാണ് സർക്കാർ പറയുന്നത്? കേരളത്തെ കുടിപ്പിച്ച് കിടത്താൻ പിണറായി ക്വട്ടേഷൻ എടുക്കുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

ഇന്നത്തെ മന്ത്രിസഭായോ​ഗ തീരുമാനം കേരളം കാത്തിരുന്നത് തന്നെയാണ്. കൊറോണ എന്ന മഹാവ്യാധിയെ നേരിടുന്നതിന് വേണ്ടി രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം പട്ടിണിയിൽ ആകുന്നവരെ സംരക്ഷിക്കുന്നതിനുള്ള ചില പദ്ധതികൾ എങ്കിലും പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ ഏറ്റവു ശ്ലാഘനീയമായത് എല്ലാവർക്കും റേഷൻ കൊടുക്കുക എന്നത് തന്നെയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ രോ​ഗം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പൂജ്യമായി പോകുന്ന സാഹചര്യം മനസ്സിലാക്കിക്കൊണ്ട് എപിഎൽ എന്നോ ബിപിഎൽ എന്നോ വ്യത്യാസം ഇല്ലാതെ റേഷൻ ആവശ്യമുള്ളവർക്കൊക്കെ കൊടുക്കുന്നതിനുള്ള തീരുമാനം അഭിനന്ദിക്കാതിരിക്കാൻ കഴിയുകയില്ല.

വീട്ടിൽ ആവശ്യത്തിന് ഭക്ഷണസാധനങ്ങൾക്കുള്ള ധാന്യങ്ങളും മറ്റും വാങ്ങിവെച്ച ശേഷം സർക്കാരിന്റേത് സൗജന്യമായതുകൊണ്ട് അതും വാങ്ങിയേക്കാം എന്ന് കരുതുന്ന മനുഷ്യത്വം ഇല്ലാത്ത ആരെങകിലും ഉണ്ടെങ്കിൽ അവരും അത് അനുഭവിക്കട്ടെ. ഈ പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രതീക്ഷാനിർഭരമായത് നിവൃത്തിയൊന്നും ഇല്ലാതെയാണെങ്കിൽ കൂടി ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ച് പൂട്ടുന്നതിനുള്ള തീരുമാനം തന്നെയാണ്. കേരളത്തിൽ ഏറ്റവുമധികം വൈറസ് പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായി ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ മാറും എന്ന് എല്ലാവരും ചൂണ്ടിക്കാണിച്ചിട്ടും സർക്കാരിന്റെ ഖജനാവിലേക്ക് കാശ് വേണ്ടത് ആവശ്യമായതുകൊണ്ട് മാത്രം ബിവറേജസുകൾ തുറന്ന് വെച്ചിരുന്ന തീരുമാനം കേന്ദ്രസർക്കാർ ഇടപെട്ടതോട് കൂടി തിരുത്തിയിരിക്കുകയാണ്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റിൽ മദ്യം ഇല്ലാതെ പോയതുകൊണ്ടും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ എതിർക്കാൻ നിവൃത്തി ഇല്ലാത്തതുകൊണ്ടും ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾ അടച്ച് പൂട്ടേണ്ട സാഹചര്യം വന്നതുകൊണ്ട് മാത്രമാണ് ഈ സർക്കാർ അതിന് വഴങ്ങിയത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നിട്ടും മദ്യത്തോടുള്ള ആർത്തി തീരാതെ ഈ സർക്കാർ അത് ഓൺലൈൻ വഴി വിൽക്കുന്നതിനുള്ള പരിശ്രമം ആരംഭിച്ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിലെ ബാറുകൾ ഒക്കെ അടച്ച് പൂട്ടുകയും ഒരു പ്രത്യേക നിലവാരം ഇല്ലാത്തവയെ ഒക്കെ തുറന്ന് പ്രവർത്തിപ്പിക്കാൻ വിസ്സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ നിന്നും കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ബാറുകൾ തുറന്ന് വെച്ചിരിക്കുന്ന സാഹചര്യത്തിലേക്ക് മാറിയത് പിണറായി വിജയൻ സർക്കാരിന്റെ മൂന്നര കൊല്ലത്തെ ഭരണത്തിനിടയിലാണ്.

യാതൊരു വൃത്തിയും വീറുമില്ലാത്ത ബാറുകൾ പോലും ത്രീ സ്റ്റാറും ഫോർ സ്റ്റാറുമായി ഇപ്പോൾ തുറന്ന് വെച്ചിരിക്കുകയാണ്. കൊറോണ കാലത്ത് അത് അടച്ചിടാൻ മനസ്സില്ലാ മനസ്സോടെ എങ്കിലും സർക്കാര‍ തീരുമാനിച്ചത് അഭിനന്ദനാർഹമാണ്. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കൂടാതെ നിശാക്ലബ്ബുകളും ബിയർ പാർലറുകളും വരെ അനുവദിച്ച് കേരളത്തെ മദ്യത്തിൽ ആറാട്ടുന്നതിനുള്ള നടപടിയുടെ തുടർച്ചയായി വേണം ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനുള്ള സമീപനത്തെയും കാണാൻ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP