Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ എന്ന് ചോദിച്ചവർ ലോക് ഡൗൺ കാലത്തും പൂട്ടില്ല ബ്രാഞ്ചുകൾ; ഗേറ്റ് അടച്ചിട്ടാലും തുറന്നിട്ടാലും വേണ്ടില്ല..കസ്റ്റമേഴ്‌സിന് ഇടപാട് നടത്താൻ കഴിയണം; എല്ലാ ജീവനക്കാരും രാവിലെ 10 മുതൽ 2 വരെ ജോലി ചെയ്യണം; പണിയെടുക്കുന്നവർക്ക് അധിക വരുമാനം ഉറപ്പ്; പണയ ഇടപാടുകൾക്ക് അഞ്ചുലക്ഷത്തിന് മുകളിൽ 25 രൂപയും ചെറിയ ഇടപാടിന് അഞ്ച് രൂപയും ഇൻസെന്റീവ്; ലോക് ഡൗൺ കാലത്തും പലിശപ്പിരിവിന് ഇറങ്ങാൻ സന്ദേശം നൽകി മണപ്പുറം ഫിനാൻസ്

വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ എന്ന് ചോദിച്ചവർ ലോക് ഡൗൺ കാലത്തും പൂട്ടില്ല ബ്രാഞ്ചുകൾ; ഗേറ്റ് അടച്ചിട്ടാലും തുറന്നിട്ടാലും വേണ്ടില്ല..കസ്റ്റമേഴ്‌സിന് ഇടപാട് നടത്താൻ കഴിയണം; എല്ലാ ജീവനക്കാരും രാവിലെ 10 മുതൽ 2 വരെ ജോലി ചെയ്യണം; പണിയെടുക്കുന്നവർക്ക് അധിക വരുമാനം ഉറപ്പ്; പണയ ഇടപാടുകൾക്ക് അഞ്ചുലക്ഷത്തിന് മുകളിൽ 25 രൂപയും ചെറിയ ഇടപാടിന് അഞ്ച് രൂപയും ഇൻസെന്റീവ്; ലോക് ഡൗൺ കാലത്തും പലിശപ്പിരിവിന് ഇറങ്ങാൻ സന്ദേശം നൽകി മണപ്പുറം ഫിനാൻസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 21 ദിവസത്തെ ലോക് ഡൗൺ കാലത്ത്, ഓരോരുത്തരും വീട്ടുപടിവാതിലിലെ അദൃശ്യമായ ലക്ഷ്മണ രേഖ കടക്കരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ ജനതയോട് കൈകൂപ്പി കൊണ്ട് അപേക്ഷിച്ചത്. അതെല്ലാം കണ്ടാലും കണ്ടില്ലെന്ന് നടിക്കാനാണ് ചിലർക്ക് ഇഷ്ടം. സംസ്ഥാനത്തെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. സംസ്ഥാന സർക്കാർ മാർച്ച് 31 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, മിക്ക ഫിനാൻസ് കമ്പനികളും അന്നേ ദിവസം വരെ ബ്രാഞ്ചുകൾ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ്, മിനി മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ്, കൊശമറ്റം ഫിനാൻസ്, മാക്‌സ് വാല്യൂ എന്നീ കമ്പനികൾ അടക്കം എല്ലാവരും സർക്കാർ ക്ലോസ് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 31 വരെ ബ്രാഞ്ചുകൾ അടച്ചിട്ടു. എന്നാൽ, മണപ്പുറം ഫിനാൻസ് കമ്പനി മാത്രം ഇതൊട്ടും അറിഞ്ഞ മട്ടുകാണിക്കുന്നില്ല. ഒരുനിയന്ത്രണവും ഇല്ലാതെ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിക്കാമെന്നാണ് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ മണപ്പുറം മാനേജ്‌മെന്റ് പറയുന്നത്.

എല്ലാ ജീവനക്കാർക്കും രാവിലെ 10 മുതൽ 2 വരെ ജോലി ചെയ്യാം. ഒരു നിയന്ത്രണവുമില്ല. എല്ലാ ബ്രാഞ്ചുകളിലും ജീവനക്കാർ രാവിലെ 10 മണിക്ക് മുമ്പ് വരണം. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ബ്രാഞ്ച് അടയ്ക്കണം. പലിശപ്പിരിവിലാണ് ജീവനക്കാർ ശ്രദ്ധയൂന്നേണ്ടത്. ബ്രാഞ്ചിന്റെ ഗ്രിൽ ഗേറ്റ് അടച്ചിടുകയോ തുറന്നിടുകയോ ചെയ്യാം. എന്നാൽ, കസ്റ്റമേഴ്‌സിന് വരാനും ഇടപാടുകൾ നടത്താനും കഴിയണം. ലോക് ഡൗൺ കാലത്ത് എങ്ങനെ ബ്രാഞ്ചിൽ വരുമെന്ന് ഓർത്ത് ജീവനക്കാർ വിഷമിക്കേണ്ട. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ, ടൂ വീലറുകൡലോ, സ്വകാര്യ വാഹനങ്ങളിലോ ബ്രാഞ്ചുകളിൽ എത്താം. ബ്രാഞ്ചിൽ ചുരുങ്ങിയത് രണ്ട് കസ്‌റ്റോഡിയന്മാരെങ്കിലും ഉണ്ടാകണം. ബ്രാഞ്ചിൽ വന്നാൽ സർക്കാർ പറയും പോലെ കോവിഡിനെ ചെറുക്കാൻ ബ്രേക്ക് ദ ചെയിനിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണം. സാനിറ്റൈസർ അടക്കമുള്ളവ ഉപയോഗിച്ച് ശുചിത്വം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇങ്ങനെ സാഹസികമായി ബ്രാഞ്ചിൽ എത്തിയാൽ ജീവനക്കാർക്ക് എന്താണ് ഗുണം? അധിക വരുമാനം തന്നെയാണ് മുഖ്യ ആകർഷണം.

ബ്രാഞ്ചുകളിൽ ഹാജരാകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ്

ലോക് ഡൗൺ കാലത്ത് ജീവനക്കാരുടെ വരവും പോക്കും വെറുതെയാവില്ല. പണയഇടപാടുകൾക്ക് ദിവസവും ഇൻസെന്റീവുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിൽ
25 രൂപ. ചെറിയ ഇടപാടുകൾക്ക് അഞ്ച് രൂപയും, പണയം പുതുക്കലിന് മൂന്നുരൂപയും ഇൻസെന്റീവ്. ഓൺലൈൻ ഇടപാടുകൾക്കും പണയത്തിനോ പലിശയ്‌ക്കോ ഒരുരൂപ വീതം ഇൻസെന്റീവുണ്ട്. അങ്ങനെ എല്ലത്തരം ജീവനക്കാർക്കും കമ്പനി ഈ ലോക് ഡൗൺ കാലത്ത് ഇൻസെന്റീവ് ഉറപ്പാക്കുന്നു.

ഇൻസെന്റീവ് വെറുതെ കിട്ടില്ല. നന്നായി പണിയെടുക്കണം. എല്ലാദിവസവും ഉപഭോക്താക്കളെ വിളിക്കണം. പണയം പുതുക്കലിനോ പലിശ മേടിച്ചെടുക്കാനോ ഒക്കെയായിരിക്കും ഈ കോളുകൾ. റിമൈൻഡർ കോളുകൾ മാത്രമല്ല, പണം പെട്ടിയിൽ വീഴുന്നുവെന്ന് ഉറപ്പാക്കണം. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം ബ്രാഞ്ചുകൾ തുറക്കണം. കൂടുതൽ പണയങ്ങൾ സ്വീകരിച്ചാൽ കൂടുതൽ കാശ്. പുതിയ കസ്റ്റമേഴ്‌സിനെ പിടിച്ചാൽ നേരത്തെ കിട്ടിയിരുന്ന 150 രൂപയ്ക്ക് പകരം 175 രൂപ കിട്ടും ഈ ലോക് ഡൗൺ കാലത്ത്. അതുകൊണ്ട് പിരിവ് ഊർജ്ജിതമാക്കുക. രാജ്യം അടച്ചുപൂട്ടിയിരിക്കുമ്പോഴും എല്ലാ ദിവസവും കസ്റ്റമേഴ്‌സിനെ വിളിച്ച് പലിശക്കാര്യം ഓർമിപ്പിക്കുക. കൃത്യമായി പലിശ അടയ്ക്കാൻ ഉത്സാഹിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക. ഇതൊക്കെയാണ് കമ്പനിക്ക് ഈ അടച്ചുപൂട്ടൽ കാലത്ത് ജീവനക്കാർക്ക് നൽകാനുള്ള സന്ദേശം.

ഏതായാലും രാജ്യം കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ നെട്ടോട്ടമോടുമ്പോഴും പലിശ പിരിക്കാനുള്ള ഈ ഉത്സാഹത്തെ പുര കത്തുമ്പോൾ വാഴ വെട്ടുന്ന പരിപാടി എന്നാണ് ധനകാര്യ രംഗത്തുള്ളവർ പോലും വിശേഷിപ്പിക്കുന്നത്. ലോക് ഡൗൺ കാലത്ത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതോടെ പലർക്കും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ല. വായ്പകൾ മുടങ്ങുന്നത് കാരണം ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പക്കാർക്ക് മേൽ സമ്മർദ്ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതോടകം ഉയർന്നിട്ടുള്ളത്. കൂടാതെ ബാങ്കുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം ഉയർന്ന പലിശയ്ക്ക് കടമെടുക്കേണ്ട സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് സാധാരണക്കാരെ വലിയ കടക്കെണിയിൽ എത്തിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മണപ്പുറം ഫിനാൻസ് പലിശപ്പിരിവിനായി ഇറങ്ങിയാൽ അത് ജനങ്ങളിൽ അമിത സമ്മർദ്ദമായിരിക്കും ഉണ്ടാക്കുക എന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP