Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പൂഴ്‍ത്തിവെച്ചത് 40 ലക്ഷം മാസ്കുകൾ; ഒരുകോടി രൂപയുടെ മാസ്കുകൾ പൊലീസ് പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന്

പൂഴ്‍ത്തിവെച്ചത് 40 ലക്ഷം മാസ്കുകൾ; ഒരുകോടി രൂപയുടെ മാസ്കുകൾ പൊലീസ് പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഗോഡൗണിൽ പൂഴ്‌ത്തിവെച്ച 40 ലക്ഷം മാസ്‌കുകൾ പൊലീസ് പിടികൂടി. ഒരു കോടി രൂപ വിലവിരുന്ന മാസ്‌കുകളാണ് മുംബൈ പൊലീസ് കണ്ടെടുത്തത്. 200 ബോക്സുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മാസ്‌കുകൾ. മുംബൈ നഗരത്തിന് സമീപത്ത് ഷാ വെയർഹൗസിങ് ആൻഡ്‌ ട്രാൻസ്പോർട്ട് ഗോഡൗണിൽ നിന്നാണ് മാസ്കുകൾ പിടിച്ചെടുത്തത്. ഇവിടെ മാസ്‌കുകൾ വലിയ തോതിൽ പൂഴ്‌ത്തിവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

സംഭവത്തെ തുടർന്ന് ഗോഡൗൺ ഉടമസ്ഥൻ, ഏജന്റ്, സംഭവുമായി ബന്ധപ്പെട്ട ചെറുകിട കച്ചവടക്കാർ എന്നിവർക്കെതിരെ മുംബൈ സഹർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയും മുംബൈയിൽ നിന്നും 15 കോടി രൂപ വിലവരുന്ന 25 ലക്ഷം മാസ്‌കുകൾ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP