Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിസ്ക്രിപ്ഷനില്ലാതെ മെഡിക്കൽ സ്റ്റോറിലേക്കെന്ന് പറഞ്ഞെത്തിയ യുവാവിനെ തിരിച്ചയച്ചത് ഇനിയിവിടെ കണ്ട് പോകരുതെന്ന മുന്നറിയിപ്പോടെ; കസ്റ്റഡിയിൽ എടുത്തത് ന​ഗര കാഴ്‌ച്ച കാണാനിറങ്ങിയ യുവാവിനെയും ചായക്കടക്കാരനെയും; അത്യാവശ്യങ്ങൾക്കായി തെരുവിലിറങ്ങിയവരെ യാത്രക്ക് അനുവദിച്ചത് രേഖകൾ എല്ലാം പരിശോധിച്ചും; ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊച്ചിയിലും നിയന്ത്രണങ്ങൾ കർശനമാക്കി

പ്രിസ്ക്രിപ്ഷനില്ലാതെ മെഡിക്കൽ സ്റ്റോറിലേക്കെന്ന് പറഞ്ഞെത്തിയ യുവാവിനെ തിരിച്ചയച്ചത് ഇനിയിവിടെ കണ്ട് പോകരുതെന്ന മുന്നറിയിപ്പോടെ; കസ്റ്റഡിയിൽ എടുത്തത് ന​ഗര കാഴ്‌ച്ച കാണാനിറങ്ങിയ യുവാവിനെയും ചായക്കടക്കാരനെയും; അത്യാവശ്യങ്ങൾക്കായി തെരുവിലിറങ്ങിയവരെ യാത്രക്ക് അനുവദിച്ചത് രേഖകൾ എല്ലാം പരിശോധിച്ചും; ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊച്ചിയിലും നിയന്ത്രണങ്ങൾ കർശനമാക്കി

ആർ പീയൂഷ്

കൊച്ചി: ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പൊലീസ് നിരത്തുകളിൽ ഇറങ്ങിയ മുഴുവൻ വാഹനങ്ങളും കർശനമായി പരിശോധിക്കുകയും ആവിശ്യമില്ലാതെ പുറത്തിറങ്ങിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിലവിൽ കൊച്ചിയിൽ അമ്പതോളം കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാറുകളിലെത്തിയവരെ മുഴുവൻ പൊലീസ് തടഞ്ഞു. യാത്ര ചെയ്യാനുള്ള അഫിഡവിറ്റ് ഉള്ളവരെയും പൊലീസ് സ്‌റ്റേഷനിൽ നിന്നും നൽകിയിരിക്കുന്ന പാസ്സുകൾ ഉള്ളവരെയും കടത്തി വിട്ടു. ആശുപത്രിയിൽ പോകാനാണ് എന്ന് പറഞ്ഞവരെ വിശദമായി ചോദ്യം ചെയ്ത് ഉറപ്പു വരുത്തിയിട്ടാണ് കടത്തി വിട്ടത്. മെഡിക്കൽ ഷോപ്പിൽ പോകുന്നവരെ പ്രിസ്‌ക്രിപ്ഷൻ പരിശോധിച്ചും കടത്തി വിട്ടു. അവശ്യ സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയവരുടെ കയ്യിലെ സഞ്ചിയും റേഷൻ കാർഡും കണ്ടതോടെ അവർക്കും പോകാൻ അനുമതി കൊടുത്തു.

ആശുപത്രിയിൽ കിടക്കുന്നവരെ കാണാൻ ബൈക്കിലെത്തിയ ദമ്പതികളെ പൊലീസ് തിരിച്ചയച്ചു. ആവിശ്യമില്ലാത്ത ഇത്തരം യാത്രകൾ ഒഴിവാക്കണമെന്ന് ഉപദേശവും നൽകി. എളമക്കരയിൽ നിന്നും മെഡിക്കൽ സ്റ്റോറിൽ പോകാനാണ് എന്ന് പറഞ്ഞെത്തിയ യുവാവിനെയും പൊലീസ് പാലാരിവട്ടത്ത് വച്ച് തിരികെ പറഞ്ഞു വിട്ടു. ഇനി ഇതു വഴി കണ്ടാൽ കേസെടുക്കുമെന്നും പറഞ്ഞു. ചായകുടിക്കാനിറങ്ങിയ മധ്യവയസ്‌ക്കനെയും പൊലീസ് വിരട്ടി വിട്ടു. ഒരു കാര്യവുമില്ലാതെ വെറുതെ നഗരത്തിലെ കാഴ്ചകൾ കാണാനിറങ്ങിയ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമ്മനത്ത് ചായക്കട തുറന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

അവശ്യ സർവ്വീസുകൾ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം പൊലീസ് വീടുകളിലേക്ക് മടക്കി അയച്ചു. പൊലീസിനോട് തണ്ട് കാണിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാവിലെ മുതൽ നഗരം സിറ്റി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ആവിശ്യമില്ലാതെ എത്തുന്നവരെ ഒരാളെപോലും കടത്തി വിടരുതെന്ന് കമ്മീഷ്ണറുടെ ഉത്തരവുണ്ടായിരുന്നു. അതിനാൽ പൊലീസ് ജാഗ്രതയോടെയാണ് നിലയുറപ്പിച്ചത്. നിരത്തുകലിൽ പ്രധാന ജംങ്ഷനുകളിലെല്ലാം പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പല വാഹനങ്ങളും നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന കടന്നാണ് പോയത്. ചിലർക്ക് പല തവണ പരിശോധിച്ചു എന്ന് പരാതിയുണ്ടായിരുന്നു. എന്നാൽ പൊലീസ് അതൊന്നും വക വച്ചില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന് പറഞ്ഞ് പരിശോധന തുടരുകയായിരുന്നു പൊലീസ്.

ഇന്നലെ സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു ആളുകൾ നിരത്തിലിറങ്ങിയത്. എന്നാൽ അർദ്ധരാത്രിയോടു കൂടി ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആളുകൾ നിരത്തിലിറങ്ങാൻ ഭയപ്പെട്ടു. കൂടാതെ പൊലീസ് കർശന നിയമ നടപടി എടുക്കുമെന്ന് കൂടി പറഞ്ഞതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിഞ്ഞു. വരുന്ന മൂന്നാഴ്ച കൂടി ജനങ്ങൾ ഈ രീതി തുടരണമെന്നാണ് പൊലീസ് അറിയിച്ചത്. പുറത്തിറങ്ങിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP