Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ കാലത്തെ ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക; രാത്രി 11കഴിഞ്ഞ് മെസ്സെഞ്ചറിൽ വിശേഷം തിരക്കി ആരും വരേണ്ട; എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് രാത്രി 12.30നാണ്; വലിച്ചുകീറി ഒട്ടിക്കും ഞാൻ; പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്; ലോക് ഡൗൺ ബോറടി മാറ്റാൻ നട്ടപ്പാതിരക്ക് വിശേഷം തിരക്കി വരുന്നവരോട് ശ്രീജ കളപുരയ്ക്കലിന് പറയാനുള്ളത്

കൊറോണ കാലത്തെ ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക; രാത്രി 11കഴിഞ്ഞ് മെസ്സെഞ്ചറിൽ വിശേഷം തിരക്കി ആരും വരേണ്ട; എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് രാത്രി 12.30നാണ്; വലിച്ചുകീറി ഒട്ടിക്കും ഞാൻ; പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്; ലോക് ഡൗൺ ബോറടി മാറ്റാൻ നട്ടപ്പാതിരക്ക് വിശേഷം തിരക്കി വരുന്നവരോട് ശ്രീജ കളപുരയ്ക്കലിന് പറയാനുള്ളത്

ജംഷാദ് മലപ്പുറം

തൃശൂർ: രാത്രി 11കഴിഞ്ഞ് മെസ്സെഞ്ചറിൽ വിശേഷം തിരക്കി ആരും വരേണ്ട. എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് രാത്രി 12.30നാണ്. കൊറോണ കാലത്തെ ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക. പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്. നട്ടപ്പാതിരക്ക് വിശേഷം തിരക്കി വരുന്നവരോട് ശ്രീജ കളപുരയ്ക്കലിന് പറയാനുള്ളത്...നിലമ്പൂരുകാരിയും നിലവിൽ തൃശൂരിലെ താമസക്കാരിയുമായ ചിത്രകാരിയും സോഷ്യവർക്കറുമായ ശ്രീജ തന്റെ ഫേസ്‌ബുക്ക് മെസ്സെഞ്ചറിൽ വന്ന മനംമടുപിക്കുന്ന അനുഭങ്ങൾ മറുനാടൻ മലയാളിയോട് പറയുന്നു.

പ്രളയ സമയത്തെ പോലെ ജനത്തെ സഹായിക്കാനായി കോവിഡ്-19നെ ജനത്തെ ബോധവൽക്കരിക്കാനായി തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ ഗ്രൂപ്പിലെ അംഗംകൂടിയാണ് ശ്രീജ. ഇതിൽ ജനങ്ങളെ അറിയിക്കേണ്ടുന്ന കാര്യങ്ങൾ സ്വന്തംഫേസ്‌ബുക്ക് പേജിൽ ശ്രീജ പോസ്റ്റ് ചെയ്യാറുമുണ്ട്.എന്നാൽ ഇത്തരം പോസ്റ്റുകളുടെ മറപടി പിടിച്ചാണ് രാത്രി കാലങ്ങളിൽ നാട്ടിൽനിന്നും ഗൾഫിൽനിന്നും തന്റെ മെസ്സെഞ്ചറിലേക്ക് സന്ദേശങ്ങളും, കോളുകളും വന്നു തുടങ്ങുന്നതെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ശ്രീജ പറയുന്നു.

പരസ്പരം അറിയാത്തവരാണ് ഇതിൽ ഭൂരിഭാഗം പേരും. ഫേസ്‌ബുക്ക് എന്ന മാധ്യമത്തിൽ മെസ്സെഞ്ചർവഴിയാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത് എന്ന ധരിക്കുന്നത് തെറ്റായ കാര്യമാണ്. നല്ല പോസ്റ്റുകളും നല്ല റൈറ്റപ്പുകളും നല്ല പ്രവർത്തനങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ തന്നെ കാണുന്നവർക്ക് മനസ്സിലാകും. അത്തരത്തിലുള്ളവരെ നാം ശ്രദ്ധിക്കാറുണ്ട്. അവരുമായി നല്ല സൗഹൃദം ഉണ്ടാകാറുമുണ്ട്. പക്ഷെ ഈ നല്ല സൗഹൃദം എന്ന് പറയുന്നത് രാത്രി 11മണി കഴിഞ്ഞാൽ ഓൺലൈനിൽ വന്ന് മെസ്സെഞ്ചറിൽ വന്ന് സുഖ വിവരം അന്വേഷിക്കലല്ല. കരുതലോടെ ഒരു ഭാഗത്ത് എപ്പോഴുംഉണ്ടാകുന്നത് മാത്രമാണ്. നാടൊട്ടുക്ക് ഒരു ആപത്ത് വരുമ്പോൾ നമ്മൾ സുരക്ഷിതരാണോ എന്ന് മാത്രം ചോദിച്ചാൽ മതി. അല്ലാതെ ദിവസവും മെസ്സേജ് അയച്ച് ദിവസവും വിളിക്കുന്നതിന്റേയും ആവശ്യമില്ല. കുടുംബവും പ്രാരാബ്ദവുമായി കഴിയുന്ന സ്ത്രീകൾക്കൊന്നും അതിന് മറുപടി പറയാനുള്ള സമയവും കാണില്ല.

ഇത്തരത്തിൽ എല്ലാ സ്ത്രീകളേയും ഒരേ കണ്ണോടുകൂടി കാണുന്നതും തെറ്റാണ്. മറ്റു രീതിയിൽ ഉള്ളവരും ഉണ്ടാകാം, അത് എനിക്കറിയില്ല, എന്തെങ്കിലും ആക്ടിവിറ്റിയുമായി ആകും എപ്പോഴും താൻ ഉണ്ടാകാറുള്ളത്. 11മണിക്ക് ശേഷമൊന്നും ഞാൻ വെറുതെ ഇരിക്കാറില്ല. ചിലപ്പോൾ ഉറക്കത്തിൽനിന്നുംഎണീക്കുമ്പോൾ ഒന്നു ഇന്റർനെറ്റ് ഓണാക്കി നോട്ടീഫിക്കേഷൻ നോക്കി ഉറങ്ങാറും ഉണ്ട്. 10-11 കഴിഞ്ഞ ഞാൻ ഓൺലൈനിൽ ഉണ്ടാകാറില്ല. നെറ്റ് ഓൺ ആയിട്ടുണ്ടെങ്കിലും ഞാൻ ഉറങ്ങാറാണ് പതിവ്. പക്ഷെ പൊതുവായ ഒരു പ്രശ്നം വരുമ്പോൾ അതിനെ കുറിച്ച് എന്തെങ്കിലും ബോധൽക്കരണം നടത്തേണ്ടതുണ്ട്. കോവിഡുപോലുള്ള ദുരന്ത സമയത്തും പലരും അറിവില്ലായ്മകൊണ്ട് തെറ്റായ മെസ്സേജുകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ അവരെ അവരെ അവഹേളിക്കുകയല്ല വേണ്ടത്. ഓരോരുത്തർക്കു കഴിഞ്ഞ കാര്യങ്ങൾ ചെയ്യേണ്ടത്.

എന്നാൽ ഒരു വിഭാഗം ആളുകൾ കരുതുന്നത്. ഈ വിഷയം ചർച്ച ചെയ്ത് സൗഹൃദം ഉണ്ടാക്കാം. പിന്നെ ഇതിലൂടെ തന്നെ അങ്ങ് ഫോൺ നമ്പറും സംഘടിപ്പിക്കാം. രാത്രി കാലങ്ങളിൽ സൗഹൃദവുമായി എത്തുന്നവർക്ക് തന്നോട് രുതൽ കൂടുതലാണ്. എനിക്ക് ആ കരുതലിന്റെ ആവശ്യമില്ല. എന്നെ നോക്കാൻ എനിക്കറിയാം. ഞാൻ ഒരു സോഷ്യൽ വർക്കർകൂടി ആകുമ്പോൾ സ്വയം സംരക്ഷിക്കുന്നതോടൊപ്പം പൊതുജനങ്ങളെ എങ്ങിനെ സംരക്ഷിക്കാം എന്നതിനെ കുറച്ചും ബോധമുള്ളവരാകുമല്ലോ, ആ നമ്മളെ ഉപദേശിക്കാൻ ഇവർ വരേണ്ടതില്ല. എനിക്ക് നല്ല ഫേസ്‌ബുക്ക് സൗഹൃദങ്ങൾ ഉണ്ട്. അവർ ചോദിക്കും. നിങ്ങൾ സേഫ് അല്ലേ, എന്തെങ്കിലും ആവശ്യംഉണ്ടെങ്കിൽ പറയണേ..ഇങ്ങിനെ നല്ല ഉപദേശങ്ങൾ സാധാരണ സമയങ്ങളിൽനൽകുന്നവരാണിവർ. മറ്റുള്ളവർക്ക് ഭക്ഷണം കഴിച്ചോ എന്നറിയണം, എന്താണ് കഴിച്ചത് എന്നറിയണം, എവിടെയാണിപ്പോൾ എന്നു പലരും ചോദിക്കുന്നത് നട്ടപ്പാതിരക്ക് 12.30ന് ഒക്കെയാണ്.

ഈ സ്റ്റൈലിൽ സംസാരിക്കുന്നതിൽ എന്താണ് അർഥമുള്ളത്. മാന്യമായി ജീവിക്കുന്ന ഏതൊരു സ്ത്രീയും അവനവന്റെ വീട്ടിലായിരിക്കും. ആർട്ടിസ്റ്റുകൂടിയായ തന്റെ വരകളെല്ലാം മിക്കപ്പോഴും രാത്രികളിലായിരിക്കും. ഈസന്ദർഭങ്ങളിൽ വരകളിൽ സംശയം തോന്നിയാൽ യ്യൂടൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളൂം ഈ സമയത്ത് പരിശോധിക്കാറുണ്ട്. ഇത് എന്റെ പ്രൊഫഷണുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ സമയത്തൊക്കെ നെറ്റ് ഓണാക്കിക്കഴിഞ്ഞാലുണ്ടാകും ചെറ പെറാ എന്ന് പറഞ്ഞ് മെസ്സേജുകളുടെ വരവ് തുടങ്ങുക. ടൈംലൈിനിലെ പോസ്റ്റുകളിലൊന്നും കമന്റ് ഇടുന്നതിൽ ഒരു വിരോധവുമില്ല. അതിൽ പൊതുവായ കാര്യങ്ങൾ പറയാനുള്ളത് പറഞ്ഞോട്ടെ, പക്ഷെ രഹസ്യമായി വന്ന് ഇൻബോക്സിൽ വരുന്നതിന്റെ ആവശ്യമില്ല.

ഇതൊരുപൊതുവായ പ്രശ്നമാണ്. എനിക്ക് മാത്രമുള്ള പ്രശ്നമല്ല, ഇത്തരം കാര്യങ്ങളിൽ ആക്ടീവാകുന്ന പെൺകുട്ടികൾക്കും സ്ത്രീകളും അനുഭവിക്കുന്ന കാര്യമാണ്. പലരും ഇത്തരം ചതികളിൽ പെടുകയും ചെയ്യും. ഇതൊരു പ്രളയമായാലും ഭൂകമ്പം ആയാലും കൊറോണ ആയാലും ഇത്തരം സീസണുകൾ മുതലെടുക്കുന്ന കുറെ എണ്ണമുണ്ട്. ഇവരോക്കെ ചെയ്യുന്നത് പുരവെട്ടുമ്പോൾ വാഴവെട്ടുന്ന രീതിയാണ്. അവർക്കനുസരിച്ചു നിൽക്കുന്ന സ്ത്രീകളുണ്ടെങ്കിൽ ആയിക്കോട്ടെ അല്ലാതെ ദിവസവും രാത്രിയിൽ മറുപടി കൊടുത്തില്ലെങ്കിൽ മെസ്സേജുമായി വരുന്നവരോട് എന്തുപറയാനാണ്. ദയവ് ചെയ്ത് ഉപദ്രവിക്കാതിരിക്കുക. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ഞങ്ങളെ ചെയ്യാൻ അനുവദിക്കുക, രാത്രി ഓൺലൈനിൽ ഇരിക്കുന്നവർക്ക് എന്തെങ്കിലും കാരണങ്ങൾകാണും അതിനാൽ തന്നെ ഉടനെ കയറി ചൊറിയുന്നത് അത്ര വലിയ ആണത്തമൊന്നുമല്ലെന്നും ശ്രീജ പറയുന്നു.

മെസ്സേഞ്ചറിൽ ഇത്തരം ശല്യങ്ങൾ സഹിക്കാനാവാതായതോടെ ശ്രീ തന്റെ ഫേസ്‌ബുക്കിലും ഇതു സംബന്ധിച്ചു പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം താഴെ:
Excuse me guys..
എന്താ നാട്ടിലെ സിറ്റുവേഷൻ എന്ന് രാത്രി 11 കഴിയുമ്പോൾ ചോദിച്ചു മെസ്സേഞ്ചറിൽ ചോദിച്ചു വരുന്നവരോട്.. വിശേഷം അറിയാനായിട്ട് ഒരുപാട് മാർഗങ്ങൾ ഉണ്ട്.
നന്നായി news കാണുക
പത്രം വായിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക
Social media വഴി വരുന്ന പോസ്റ്റുകൾ നോക്കുക
FM റേഡിയോ കേൾക്കുക
ഇതിനൊന്നും പറ്റാത്തവർ മെസ്സേജ് ചെയ്തു ചോദിച്ചു വന്നാൽ പ്രത്യേകിച്ചും രാത്രി വൈകി ശിയീഃശഹ വിശേഷം ചോദിച്ചാൽ ഉത്തരം തരാൻ സൗകര്യം ഒട്ടും ഉണ്ടാവില്ല എന്ന് മാത്രമല്ല.. എന്റെ വായിന്നു നല്ലത് കേൾക്കുകയും ചെയ്യും. അതോണ്ട് സഹോദരങ്ങളെ.. വീട്ടിൽ ഇരുന്നു ഈ കൊറോണ കാലത്തെ പ്രതിസന്ധി തരണം ചെയ്യുക. ബോറടി മാറ്റാൻ മറ്റു മാർഗങ്ങൾ നോക്കുക. ഇല്ലെങ്കിൽ വലിച്ചുകീറി തേച്ചുഒട്ടിക്കും ഞാൻ- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP