Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നോമനയുടെ ചേതനയറ്റ ശരീരം പോലും അവസാനമായി ഒരുനോക്ക് കാണാനാകാതെ രവികുമാർ; പൊട്ടിക്കരഞ്ഞുകൊണ്ട് സഹായം ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയോട് വരെ; മൂന്ന് വയസുള്ള മകൻ മരിച്ചിട്ടും നാട്ടിലെത്താൻ കഴിയാതിരുന്നതുകൊറോണയെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ

പൊന്നോമനയുടെ ചേതനയറ്റ ശരീരം പോലും അവസാനമായി ഒരുനോക്ക് കാണാനാകാതെ രവികുമാർ; പൊട്ടിക്കരഞ്ഞുകൊണ്ട് സഹായം ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയോട് വരെ; മൂന്ന് വയസുള്ള മകൻ മരിച്ചിട്ടും നാട്ടിലെത്താൻ കഴിയാതിരുന്നതുകൊറോണയെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: പിഞ്ചു മകന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്ക് കാണാനാകാതെ പ്രവാസി. ഒമാനിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശിക്കാണ് കൊറോണ ബാധയെ തുടർന്ന് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് വിമാനം ഇല്ലാത്തതിന്റെ പേരിൽ മൂന്നു വയസ്സുള്ള മകന്റെ മൃതശരീരം പോലും കാണാൻ കഴിയാതിരുന്നത്. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു​ള്ള ര​വി​കു​മാ​ർ പൈ​ല​യു​ടെ സങ്കടം ഒമാനിലെ പ്രവാസ സമൂഹത്തിനും കണ്ണുനീരായി.

ഐ.​ടി പ്ര​ഫ​ഷ​ന​ലാ​യി ജോ​ലി ചെ​യ്യു​ന്ന ര​വി​കു​മാ​റി​​ന്റെ ഏ​ക മ​ക​നാ​ണ്​ മ​രിച്ചത്. തി​ങ്ക​ളാ​ഴ്​​ച കാ​ലി​ലും മു​ഖ​ത്തും നീ​രു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ്​​കാ​നി​ങ്ങി​ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക്കാ​ര​ൻ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പോ​യി​രു​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. ശ്വ​സ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ രാ​ത്രി​യോ​ടെ കു​ട്ടി മ​ര​ണത്തിന് കീഴടങ്ങുകയായിരുന്നു.

നാ​ട്ടി​ലെ​ത്താ​ൻ എ​ങ്ങ​നെ​യെ​ങ്കി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട്​ ര​വി​കു​മാ​ർ ക​ര​ഞ്ഞു​പ​റ​യു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​രു​രാ​ജ്യ​ത്തി​നു​മി​ട​യി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്. ​സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്കു​ മു​മ്പാ​ണ്​ എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ ര​വി​കു​മാ​ർ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​​രോ​ടും ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നോ​ടും ആ​വ​ശ്യ​​പ്പെ​ട്ട​ത്. വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന മു​റ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ പോ​ക​ണ​മെ​ന്ന്​ ര​വി​കു​മാ​ർ പ​റ​ഞ്ഞു.

ഒമാനിൽ 15 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 99 ആയി ഉയർന്നു. 15 പേരും ഒമാൻ പൗരന്മാരാണ്. കൂടുതൽ കൊറോണ ബാധിതർ മസ്‌കറ്റിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ബിൽ കൗണ്ടറിൽ ഉപഭോക്താക്കൾക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ഒമാനിൽ കോവിഡ് -19 കേസുകൾ വർധിച്ചു വരികയാണെന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വ്യക്ത്മാക്കി. മൃതദേഹങ്ങൾ കുളിപ്പിക്കുമ്പോൾ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. സുരക്ഷിതമായ തരത്തിൽ ഇതു ചെയ്യണം. മരിച്ചവരെ വീടിനുള്ളിൽ കുളിപ്പിക്കുന്ന പാരമ്പര്യമാണ് ഒമാനികൾക്ക് ഉള്ളത്, എന്നാൽ ഈ അസാധാരണമായ സാഹചര്യത്തിൽ സമൂഹത്തിന്റെ സുരക്ഷക്കായി അങ്ങനെ ചെയ്യുന്നതിൽ നിന്നു പൗരന്മാർ വിട്ടുനിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP