Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ ഭയന്ന് രാജ്യം ലോക് ഡൗൺ ചെയ്തിട്ടും നേരം വെളുക്കാതെ മലയാളികൾ; വിലക്ക് ലംഘിച്ചും തെരുവിലെത്തിയതിന് ഇന്ന് മാത്രം അറസ്റ്റിലായത് 2535 പേർ; കസ്റ്റഡിയിൽ എടുത്തത് 1636 വാഹനങ്ങളും; നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് മാത്രം കേസെടുത്തത് 1751 പേർക്കെതിരെയും; നിയന്ത്രണങ്ങൾ പലരും പാലിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; നാളെ മുതൽ റോഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേരള പൊലീസ്

കൊറോണയെ ഭയന്ന് രാജ്യം ലോക് ഡൗൺ ചെയ്തിട്ടും നേരം വെളുക്കാതെ മലയാളികൾ; വിലക്ക് ലംഘിച്ചും തെരുവിലെത്തിയതിന് ഇന്ന് മാത്രം അറസ്റ്റിലായത് 2535 പേർ; കസ്റ്റഡിയിൽ എടുത്തത് 1636 വാഹനങ്ങളും; നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് മാത്രം കേസെടുത്തത് 1751 പേർക്കെതിരെയും; നിയന്ത്രണങ്ങൾ പലരും പാലിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; നാളെ മുതൽ റോഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും, വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മനസ്സിലാകാതെ മലയാളി. സോഷ്യൽ ഡിസ്റ്റൻസിം​ഗ് എന്തിന് വേണ്ടിയാണ് എന്ന് പലവിധത്തിൽ പറഞ്ഞിട്ടും മലയാളി വീട്ടിലിരിക്കാൻ തയ്യാറായില്ല. നിരവധി ആളുകളാണ് ഇന്നും വിലക്ക് ലംഘിച്ച് തെരുവിലേക്കെത്തിയത്. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ഇന്ന് മാത്രം 1751 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെറുതെ കറങ്ങാനും സാധാരണ പോലെ ചായകുടിക്കാനും സല്ലപിക്കാനും എല്ലാമായി ഇന്നും ആളുകൾ തെരുവിലിറങ്ങി. അത്യാവശ്യക്കാരെ മാത്രം യാത്ര തുടരാൻ അനുവദിച്ച പൊലീസ് ഇത്തരക്കാർക്കെതിരെ കേസെടുക്കുകയായിരുന്നു.

ഇതോടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്- 338 കേസുകൾ. ഇടുക്കിയിൽ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കാസർകോട് ആണ് പിന്നിൽ. നാളെ മുതൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പലരും അത് പാലിക്കുന്നില്ല. അത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. അത്യാവശ്യത്തിന് മാത്രമേ ഇനി പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ പാസോ ഐഡി കാർഡോ കരുതണം. നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവാദിത്വമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തു നിലവിലുള്ള നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ നാളെ മുതൽ ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങൾ കൂടാതെയും നിർദ്ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. ന്യായമായ ആവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പൊലീസ് ഇതു മടക്കി നൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല.

അനാവശ്യമായി നിരത്തിലെത്തിയതിന് എടുത്തകേസുകൾ ജില്ല തിരിച്ച്.
തിരുവനന്തപുരം സിറ്റി - 66
തിരുവനന്തപുരം റൂറൽ - 138

കൊല്ലം സിറ്റി - 170

കൊല്ലം റൂറൽ - 106

പത്തനംതിട്ട - 43

കോട്ടയം - 208

ആലപ്പുഴ - 178

ഇടുക്കി - 214

എറണാകുളം സിറ്റി - 88

എറണാകുളം റൂറൽ - 37

തൃശൂർ സിറ്റി - 20

തൃശൂർ റൂറൽ -37

പാലക്കാട് - 19

മലപ്പുറം - 11

കോഴിക്കോട് സിറ്റി - 338

കോഴിക്കോട് റൂറൽ - 13

വയനാട് - 35

കണ്ണൂർ - 20

കാസർഗോഡ് -10

സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 137, 117

തിരുവനന്തപുരം റൂറൽ - 195, 145

കൊല്ലം സിറ്റി - 236, 198

പത്തനംതിട്ട - 125, 52

കോട്ടയം - 451, 104

ആലപ്പുഴ - 341, 0

ഇടുക്കി - 269, 75

എറണാകുളം സിറ്റി - 124, 125

എറണാകുളം റൂറൽ - 313, 211

തൃശൂർ സിറ്റി - 31, 17

തൃശൂർ റൂറൽ -99, 69

പാലക്കാട് - 37, 31

മലപ്പുറം - 24, 7

കോഴിക്കോട് സിറ്റി - 0, 388

കോഴിക്കോട് റൂറൽ - 33, 6

വയനാട് - 48, 23

കണ്ണൂർ - 50, 50

കാസർഗോഡ് -22, 18

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP