Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിയുന്നത് എലികൾ ഓടിക്കളിക്കുന്ന ഐസൊലേഷൻ വാർഡിൽ; ആവശ്യത്തിന് കിടക്കയോ, ടൊയിലറ്റ് പേപ്പറോ, സോപ്പോ, ടവ്വലോ ഇല്ല; കേരളത്തിൽ കൊവിഡ്19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന റിപ്പോർട്ടുമായി ​ഗാർഡിയൻ

കഴിയുന്നത് എലികൾ ഓടിക്കളിക്കുന്ന ഐസൊലേഷൻ വാർഡിൽ; ആവശ്യത്തിന് കിടക്കയോ, ടൊയിലറ്റ് പേപ്പറോ, സോപ്പോ, ടവ്വലോ ഇല്ല; കേരളത്തിൽ കൊവിഡ്19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന റിപ്പോർട്ടുമായി ​ഗാർഡിയൻ

മറുനാടൻ ഡെസ്‌ക്‌

കൊറോണ ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ​ഗാർഡിയനാണ് കേരളത്തിലെ വൃത്തിഹീനമായ ആശുപത്രി അന്തരീക്ഷത്തിലാണ് ആറ് ബ്രിട്ടീഷ് പൗരന്മാർ ചികിത്സയിൽ കഴിയുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്ക് ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 61 നും 83 ഇടയിൽ പ്രായമുള്ള ആറ് ബ്രീട്ടീഷ് പൗരന്മാ‍രാണ് കൊച്ചിയിൽ ചികിത്സയിലുള്ളത്. ആവശ്യത്തിന് കിടക്കയോ, ടൊയിലറ്റ് പേപ്പറോ, സോപ്പോ, ടവ്വലോ ഇല്ലാത്ത ഇവർ എലികൾ ഓടിക്കളിക്കുന്ന ഒരു ഐസൊലേഷൻ വാർഡിലാണ് തങ്ങളുടെ മാതാപിതാക്കൾ കഴിയുന്നത് എന്ന് ലിസ് ലോസൺ, നൈറൺ ദമ്പതികളുടെ മകൾ കാതറിൻ വെബ്സ്റ്റർ പറഞ്ഞിരുന്നതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇവർക്ക് അടിസ്ഥാന ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്. കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും അവർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചിട്ടില്ല. അതേസമയം, വൃത്തിഹീനമായ ആശുപത്രി വാസം കാരണം അവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. അവർ വളരെ ദുഷ്കരമായ അവസ്ഥയിലാണ് നിലവിൽ താമസിക്കുന്നതെന്നും ഇത് അവരുടെ മാനസിക ആരോഗ്യത്തെ പോലും ബാധിക്കുമെന്നും വെബ്സ്റ്റർ കൂട്ടിച്ചേർത്തു. രോഗബാധ സ്ഥിരീകരിച്ച ആറു പേരെയും മെച്ചപ്പെട്ട സ്ഥലത്തേക്ക് മാറ്റാൻ വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വെബ്സ്റ്റർ പറഞ്ഞു.

ഈ മാസം 21നാണ് 19 അംഗസംഘത്തിൽ അഞ്ച് പേർക്ക് കൊറണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ദുബായിൽ നിന്നുമാണ് ഇവർ കൊച്ചിയേക്ക് എത്തിയത്. മൂന്നാർ സന്ദർശിച്ച ഇവർക്ക് ചുമയും പനിയും കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇവർ രഹസ്യമായി തിരികെ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുകയുമായിരുന്നു. മാർച്ച് 14ന് രാത്രിയാണ് ഇവർ തിരികെ പോകാനിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യം മുഴുവനും ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് മൂന്നാഴ്ചത്തേക്ക് അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലുള്ള ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP