Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്ത് അന്യജില്ലകളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്കും നിരോധനം; നിയമലംഘനം നടത്തിയാൽ കടുത്ത ശിക്ഷാ നടപടികളെന്ന് കളക്ടർ

കൊല്ലത്ത് അന്യജില്ലകളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്കും നിരോധനം; നിയമലംഘനം നടത്തിയാൽ കടുത്ത ശിക്ഷാ നടപടികളെന്ന് കളക്ടർ

വിനോദ്.വി.നായർ

കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നുമടക്കമുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുമുള്ള മത്സ്യബന്ധന യാനങ്ങൾജില്ലയിലെ ഹാർബറുകളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടുപ്പിക്കാൻപാടില്ലെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ ഉത്തരവിട്ടത്.

കൊല്ലം വാടി,നീണ്ടകര,അഴീക്കൽ പോർട്ടുകളിൽ കോവിഡ് 19 സുരക്ഷയുടെഭാഗമായി നൽകിയ മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ മത്സ്യത്തൊഴിലാളികൾതയ്യാറാകാത്ത സാഹചര്യത്തിലാണ് അന്യജില്ലകളിൽ നിന്നടക്കമുള്ളമത്സ്യബന്ധന യാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്. നിരോധനം ലംഘിച്ച് മത്സ്യവിപണനം നടത്താനെത്തിയാൽ ക്രിമിനൽ നടപടി പ്രകാരം കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയിട്ടുള്ള യാനങ്ങൾ എത്തിച്ചേരുന്നതിന്തലേദിവസം രാത്രി എട്ടിനകം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ/മറൈൻഎൻഫോഴ്സ്മെന്റിനെ എത്തിച്ചേരുന്ന സമയവും മത്സ്യം വാങ്ങാനെത്തുന്ന മൊത്തകച്ചവടക്കാരുടെ വിവരവും അറിയിച്ച് കച്ചവടത്തിനുള്ള പാസ് കൈപ്പറ്റണം.

ഫിഷറീസ് സ്റ്റേഷനിൽ നിന്നും അതത് ദിവസം ഒരു യാനത്തിന് അഞ്ച് പ്രവേശനപാസ് എന്ന നിലയിലാകും നൽകുക. ഇങ്ങനെ പ്രവേശന പാസ് ലഭിച്ചിട്ടുള്ള അഞ്ച്‌മൊത്ത കച്ചവടക്കാരെ മാത്രമേ ഹാർബറിൽ ഒരു യാനത്തിൽ നിന്നും മത്സ്യംവാങ്ങുന്നതിനായി പ്രവേശിപ്പിക്കുകയുള്ളൂ. ഹാർബറിൽ മത്സ്യലേലംഅനുവദിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയിൽ മാത്രമേ മൊത്തകച്ചവടക്കാരെ മത്സ്യം വാങ്ങാൻ അനുവദിക്കു.

ഒരേ സമയം പരമാവധി അഞ്ച് യാനങ്ങളിൽ നിന്ന് മാത്രമേ മത്സ്യം ഇറക്കാൻഅനുവദിക്കൂ. മത്സ്യബന്ധനത്തിന് പോയിവരുന്ന തൊഴിലാളികളുടെ വിവരങ്ങൾഅതത് യാന ഉടമ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. തുടർന്ന്‌തൊഴിലാളികളുടെ പരിശോധന വിവരം ഫിഷറീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ചെയ്യണമെന്നും കളക്ടർ നിർദ്ദേശിച്ചു.

തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ കോവിഡ് 19 പ്രതിരോധ ചട്ടങ്ങൾപ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കും. പകർച്ചവ്യാധി പടർത്താൻശ്രമിച്ചതിനും മനുഷ്യ ജീവന് ഹാനികരമായ പ്രവൃത്തിയിൽ ഏർപ്പെട്ടതിനുംക്രിമിനൽ നടപടി പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും. ഹാർബറിലെ ഓരോദിവസത്തെയും പ്രവർത്തനങ്ങൾ അതത് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെപൂർണ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP