Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീരീക്ഷണത്തിലായിരുന്ന കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു; പത്ത് മാസം മാത്രം പ്രായമുള്ള അനശ്വര ദുബായിൽ നിന്നും അമ്മക്കൊപ്പം നാട്ടിലെത്തിയത് ഇക്കഴിഞ്ഞ 11ന്

നീരീക്ഷണത്തിലായിരുന്ന കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു; പത്ത് മാസം മാത്രം പ്രായമുള്ള അനശ്വര ദുബായിൽ നിന്നും അമ്മക്കൊപ്പം നാട്ടിലെത്തിയത് ഇക്കഴിഞ്ഞ 11ന്

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: വിദേശത്ത് നിന്നും എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണു മരിച്ചു. വർക്കല പുന്നമൂട് പുന്നവിള വീട്ടിൽ സുബിന്റെയും ശിൽപയുടെയും മകൾ അനശ്വര സുബിൻ ആണ് മരിച്ചത്. വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശിൽപ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ശിൽപയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായിൽ നിന്നും നാട്ടിലെത്തിയത്. അതുകൊണ്ട് തന്നെ ഇവർ നിരീക്ഷണത്തിലുമായിരുന്നു. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതിൽ 15 അടിയോളം വെള്ളവുമുണ്ട്.  വർക്കല ഫയർഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ചൻ സുബിൻ വിദേശത്താണ്. സഹോദരി അങ്കിത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP