Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി; മധ്യപ്രദേശിൽ 63കാരി മരിച്ചത് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ മകളിൽ നിന്നും രോഗം ബാധിച്ച്: പത്ത് പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി: ഡൽഹിയിൽ അഞ്ച് പേർക്ക് കൂടി കോവിഡ്

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി; മധ്യപ്രദേശിൽ 63കാരി മരിച്ചത് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ മകളിൽ നിന്നും രോഗം ബാധിച്ച്: പത്ത് പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി: ഡൽഹിയിൽ അഞ്ച് പേർക്ക് കൂടി കോവിഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള 63കാരിയായ സ്ത്രീയാണ് കോവിഡ് ബാധയെ തുടർന്ന് ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ മകളിൽ നിന്നാണ് ഇയാൾക്ക് രോഗം പടർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. അതേസമയം മധ്യപ്രദേശിൽ ഇന്നലെ അഞ്ച് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കമൽനാഥിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനും രോഗ ബാധ കണ്ടെത്തി.

ഡൽഹിയിൽ അഞ്ച് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഇതിൽ ഒരാൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളാണ്. ഇതോടെ രാജ്യതലസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 35 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം സമ്പൂർണ ലോക്ക് ഡൗണിൽ ജനം ബുദ്ധിമുട്ടിയതോടെ ആവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും ഡൽഹി നിവാസികൾക്ക് ചില ഇളവുകൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി.

സമീപത്തുള്ള കടകളിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങാൻ ജനങ്ങൾക്ക് കർഫ്യൂ പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യ സർവീസുകളുടെ ലഭ്യത എല്ലാവർക്കും ഉറപ്പാക്കാൻ അത്തരം ജോലിക്കാർ പുറത്തിറങ്ങുമ്പോൾ കമ്പനി ഐഡി കാർഡ് കാണിച്ചാൽ മതി. അതില്ലാത്തവർക്ക് ഇ-പാസ് ഏർപ്പെടുത്തും. 1031 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഇ-പാസ് അനുവദിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡിന്റെ സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 606 പേർക്ക് രോഗം സ്ഥിരീകരിച്ചു. 42 പേർക്ക് രോഗം മാറി. മിസോറമിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തിൽ 38 ഉം രാജസ്ഥാനിൽ 33 ഉം ആയി. ഡൽഹിയിൽ ഇന്നലെ ഒരാൾ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 10 പേർക്കു കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി ഉയർന്നു.ബെംഗളൂരുവിൽ മാത്രം ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 32 ആണ്. കലബുറഗി-3, കുടക്-1, ചിക്കബെല്ലാപുര-3, മൈസൂരു- 2, ധാർവാഡ്-1, ദക്ഷിണ കന്നഡ-5, ഉത്തര കന്നഡ-2, ദാവനഗെരെ-1, ഉഡുപ്പി-1 എന്നിങ്ങനെയാണു മറ്റു കണക്കുകൾ.

ദാവനഗെരെയിൽ നിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാനയിൽ നിന്നു ന്യൂയോർക്ക്, ഡൽഹി വഴി 20ന് ബെംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുർഗ സ്വദേശിനിയായ ഇവർക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുർഗ കലക്ടർ വിനോദപ്രിയ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ 2 ബാലികമാരും ഉൾപ്പെടുന്നു. നേരത്തേ രോഗം സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയുടെ മക്കളായ 7,9 വയസ് പ്രായമുള്ള ബാലികമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആന്ധ്രപ്രദേശിലെ 75കാരിയുടെ മരണകാരണം സ്ഥിരീകരിച്ചില്ല
കോവിഡ് സംശയമുള്ള ആന്ധ്രപ്രദേശ് ഹിന്ദ്പൂരിൽ നിന്നുള്ള 75 വയസുകാരിയുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ മരണ കാരണം കോവിഡ് ആണോ എന്നാണ് പരിശോധിച്ചു വരുന്നത്. സൗദി തീർത്ഥാടനം കഴിഞ്ഞെത്തിയ ഇവർ ചിക്കബെല്ലാപുര ഗൗരിബിദന്നൂരിൽ കോവിഡ് ബാധിതനായ ബന്ധുവിന്റെ വീടു സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നു നിരീക്ഷണത്തിലായി. കടുത്ത പ്രമേഹരോഗിയായ ഇവരെ നെഞ്ചുവേദനയെ തുടർന്നു ചിക്കബെല്ലാപുര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലും തുടർന്ന് ബൗറിങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഇവരുടെ മരണ കാരണം ആരോഗ്യ വകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ബെംഗളൂരുവിലെ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ട 14000 വീടുകളുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ കർണാടക സർക്കാർ പുറത്തുവിട്ടു. എന്നാൽ വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച് ഇവരിൽ ചിലർ രംഗത്ത്. ക്വാറന്റീൻ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാർ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സർക്കാർ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാർ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനഃപൂർവം പുറത്തുവിട്ടതാണെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ഇതിനെ സ്വഗതം ചെയ്തും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഏറെ.

പ്രതിരോധ നടപടികളും ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള സാഹചര്യങ്ങളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രി സഭാ യോഗം ചേർന്നു. ഗോതമ്പ് ഒരു കിലോ രണ്ടു രൂപയ്ക്കും അരി ഒരു കിലോ മൂന്നു രൂപയ്ക്കും നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമമില്ല. യുപിയിൽ അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകാൻ തുടങ്ങി. കൺട്രോൾ റൂമുകൾ തുറക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കോവിഡിനെ നേരിടാൻ ഒന്നര ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ ഈ ആഴ്‌ച്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാൻ ഡൽഹിയിൽ ഇ പാസുകൾ അനുവദിക്കും. യുപിയിൽ പാന്മസാല നിരോധിച്ചു.

രാജ്യത്ത് ലോക്ഡൗണിന്റെ ആദ്യ ദിനം പാൽ, പച്ചക്കറി, പലചരക്ക് കടകൾ എല്ലാം തുറന്നു പ്രവർത്തിച്ചു. അവശ്യസേവനങ്ങൾ എല്ലാം ലഭ്യമായിരുന്നു. എന്നാൽ പൊതുഗതാഗത സംവിധാനം പൂർണമായും നിശ്ചലമായി. ബാരിക്കേഡുകൾ തീർത്ത് പൊലീസ് കർശനമായ പരിശോധന നടപ്പാക്കി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ മിക്ക സംസ്ഥാനങ്ങളും കേസെടുത്തു. ഇറാനിൽ കുടുങ്ങിയ 277 പേരെ ഡൽഹിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP