Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയിൽ ചിറകറ്റ് എയർ ഇന്ത്യ; രാജ്യാന്തര സർവ്വീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവ്വീസും നിർത്തലാക്കിയതോടെ ഒരു ദിവസത്തെ നഷ്ടം 3035 കോടി രൂപ

കൊറോണയിൽ ചിറകറ്റ് എയർ ഇന്ത്യ; രാജ്യാന്തര സർവ്വീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവ്വീസും നിർത്തലാക്കിയതോടെ ഒരു ദിവസത്തെ നഷ്ടം 3035 കോടി രൂപ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകമെമ്പാടമുള്ള കൊറോണയുടെ വ്യാപനവും സമ്പൂർണ്ണ ലോക്ക് ഡൗണും മൂലം ചിറകറ്റിരിക്കുന്ന അവസ്ഥയിലാണ് പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ. രാജ്യാന്തര ആഭ്യന്തര സർവീവുസകൾ റദ്ദാക്കിയതോടെ കോടികളുടെ നഷ്ടമാണ് ഓരോ ദിവസവും എയർ ഇന്ത്യയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദിവസവും 3035 കോടിയാണു കമ്പനിക്കു നഷ്ടമെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തത്.

'സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് മറ്റു കമ്പനികളെപ്പോലെ ഞങ്ങളുടെയും ഒരു യാത്രാവിമാനം പോലും സർവീസ് നടത്തുന്നില്ല. ഇതുമൂലം പ്രതിദിന നഷ്ടം 3035 കോടിയാണ്. ഇന്ധനം, ഗ്രൗണ്ട് ഹാൻഡ്ലിങ്, വിമാനത്താവള വാടക തുടങ്ങിയ ചെലവുകളിൽ കുറവുണ്ടാകാം. എന്നാൽ ലോക്ക്ഡൗൺ കാലയളവിൽ ജീവനക്കാരുടെ ശമ്പളവും അനുകൂല്യങ്ങളും, കെട്ടിടങ്ങളുടെ വാടക, മിനിമം മെയിന്റനൻസ്, വായ്പാ പലിശ, മറ്റ് ചെലവുകൾ എന്നിവ മുടങ്ങുന്നില്ല.' എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

എയർ ഇന്ത്യയുടെ ശരാശരി പ്രതിദിന വരുമാനം 6065 കോടിയാണ് . ഇതിൽ 90 ശതമാനവും യാത്രക്കാരിൽനിന്നുള്ളതാണ്. വരുമാനത്തിന്റെ അതേ അളവിലാണ് ചെലവും. 250 കോടിയോളം രൂപ പ്രതിമാസം ശമ്പളത്തിനായി എയർ ഇന്ത്യ മാറ്റിവയ്‌ക്കേണ്ടതുമുണ്ട്. എയർ ഇന്ത്യയ്ക്കു മാത്രമല്ല രാജ്യത്തിനാകെ ലോക്ക്ഡൗൺ സാരമായി ബാധിക്കുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 4% നഷ്ടമുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP