Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസലേഷനു വേണ്ടി ത്രീ സ്റ്റാർ ഹോട്ടൽ സൗജന്യമായി വിട്ടു നൽകി അബ്ദുല്ലക്കുഞ്ഞി; നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാൻ ഇടം കിട്ടാതെ നട്ടം തിരിയുന്ന അധികൃതർക്ക് താങ്ങായി കാസർകോട് നിന്നും ഒരു നന്മ മരം

ഐസലേഷനു വേണ്ടി ത്രീ സ്റ്റാർ ഹോട്ടൽ സൗജന്യമായി വിട്ടു നൽകി അബ്ദുല്ലക്കുഞ്ഞി; നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാൻ ഇടം കിട്ടാതെ നട്ടം തിരിയുന്ന അധികൃതർക്ക് താങ്ങായി കാസർകോട് നിന്നും ഒരു നന്മ മരം

സ്വന്തം ലേഖകൻ

കാസർകോട്: കോവിഡ് രോഗികൾക്ക് ഐസലേഷനു വേണ്ടി ത്രീ സ്റ്റാർ ഹോട്ടൽ സൗജന്യമായി വിട്ടു നൽകി ഒരു നല്ല മനുഷ്യൻ. കുഡ്ലു രാംദാസ് നഗർ ചൂരി അമീർ മൻസിലിലെ സിഐ.അബ്ദുല്ലക്കുഞ്ഞിയാണ് കോവിഡ് നിരീക്ഷണത്തിനു വേണ്ടി ഹോട്ടൽ തന്നെ വിട്ടു നൽകിയത്. ഇതോടെ ഐസൊലേഷനെത്തുന്നവരെ താമസിപ്പിക്കാൻ താമസിപ്പിക്കാൻ ഇടം കിട്ടാതെ നട്ടം തിരിയുന്ന അധികൃതർക്കു താങ്ങായി മാറിയിരിക്കുകയാണ് അബ്ദുല്ല കുഞ്ഞി.

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സെഞ്ച്വറി പാർക്ക് കെട്ടിടമാണു വിട്ടുനൽകിയത്. 7 നില കെട്ടിടത്തിലെ മുകളിലത്തെ 3 നിലയിലെ 88 കിടപ്പുമുറികളാണ് ഐസലേഷൻ വാർഡായി പ്രവർത്തിക്കുക. 1500 രൂപ വരെ പ്രതിദിന വാടക കിട്ടുന്നതാണ് ഈ മുറികൾ. 2 കട്ടിലും കിടക്കകളുമാണ് ഓരോ മുറിയിലും. ചൂടുവെള്ളം ഉൾപ്പെടെ കിട്ടുന്ന പൈപ്പ് ലൈൻ സംവിധാനവും 45000 ലീറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കും കെട്ടിടത്തിലുണ്ട്.

ആവശ്യമായ മുൻകരുതലുകൾ തുടങ്ങിയതായി അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. ജലസംഭരണി കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു. പരിസര ശുചിത്വം ഉറപ്പു വരുത്തി. നഗരസഭ സെക്രട്ടറി എസ്.ബിജു, ഡപ്യൂട്ടി ഡിഎംഒ ഡോ.ഗീത ഗുരുദാസ് എന്നിവർ കെട്ടിടം പരിശോധിച്ചു സൗകര്യങ്ങൾ വിലയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP